
കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചെയ്തു
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ് ബ്രാൻഡ് അംബാസഡർ മോഹൻലാൽ നിർവഹിച്ചു. ഇന്ന് പകൽ 12ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കെസിഎൽ ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാൻ പ്രകാശിപ്പിച്ചു. ക്രിക്കറ്റ് ലീഗ് ഗാനവും പ്രകാശനം ചെയ്തു. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ ഉപഹാരങ്ങൾ നൽകി. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്വന്റി 20 മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായി നടക്കുന്ന കെസിഎൽ…