ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്. അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ലോകകപ്പ് യോഗ്യത ഉറപ്പാക്കാനുള്ള പോരിന് തുടക്കം കുറിക്കുകയാണ് അന്നാബികൾ, എതിരാളികൾ അയൽക്കാരായ യു.എ.ഇക്കാർ. ആവേശത്തോടെയാണ് സ്വദേശികളും പ്രവാസികളുമായഫുട്ബോൾ ആരാധകർ മത്സരത്തെ വരവേൽക്കുന്നത്. ഇതിനോടകം 90 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇന്ന് വൈകിട്ട് നാല് മണി മുതൽ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. കാണികൾ പരമാവധി നേരത്തെ എത്തിച്ചേരണമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടു. സാധുവായ…

Read More

ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക; 2003-ന് ശേഷം ആദ്യമായി ബാലണ്‍ദ്യോറിൽ ഇടം പിടിക്കാതെ മെസ്സിയും റൊണാള്‍ഡോയും

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക. 2003-ന് ശേഷം ഇതാദ്യമായാണ് ഇരുവരില്‍ ഒരാള്‍ പോലും ബാലണ്‍ദ്യോറിന്റെ പ്രാഥമിക പട്ടികയില്‍ ഇടംനേടാതിരിക്കുന്നത്. റൊണാള്‍ഡോയും മെസ്സിയും യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടിട്ട് ഒരു വര്‍ഷത്തിലേറെയായി. റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനു വേണ്ടിയും മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്കുവേണ്ടിയുമാണ് ഇപ്പോള്‍ കളിക്കുന്നത്. 2023-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു. താരത്തിന്റെ എട്ടാം ബാലണ്‍ദ്യോര്‍ നേട്ടമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍…

Read More

പാരാലിംപിക്സ് ആർച്ചറിയിൽ ഹർവീന്ദർ സിങ്ങിന് സ്വർണം; പാരിസിൽ ഇന്ത്യയുടെ 22–ാം മെഡൽ

പാരീസ് പാരാലിംപിക്സിൽ മെഡൽവേട്ടയിൽ കുതിച്ച് ഇന്ത്യ. ആർച്ചറിയിൽ ഹർവീന്ദർ സിങ്ങ് നേടിയത് ഇന്ത്യയുടെ നാലാം സ്വർണമാണ്. ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിലാണ് ഹർവീന്ദർ സിങ്ങ് സ്വർണം നേടിയത്. ഫൈനലിൽ പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 6–0ന് തകർത്താണ് ഹർവീന്ദർ സ്വർണം എയ്തിട്ടത്. ഇതോടെ പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി ഹർവീന്ദർ. പാരിസിൽ ഇന്ത്യയുടെ 22–ാം മെഡലാണ് ഹർവീന്ദർ സിങ്ങ് കൂട്ടിച്ചേർത്തത്. നാല് സ്വർണവും, 8 വെള്ളിയും, 10 വെങ്കലവുമാണ്…

Read More

പാക്കിസ്ഥാനെ തകർത്തു, അടുത്തത് ഇന്ത്യയ്ക്കെതിരെ; വിജയം ആവർത്തിക്കണമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ

ഇന്ത്യയ്ക്കെതിരായുള്ള അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് നടത്തിയ പോരാട്ടം ഇന്ത്യയ്ക്കെതിരെയും ആവർത്തിക്കണമെന്നും ബംഗ്ലദേശ് നായകൻ പറഞ്ഞു. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ‘‘ഇന്ത്യയ്ക്കെതിരായ പരമ്പര ഞങ്ങൾക്കു വളരെയധികം പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെതിരെയുള്ള ഈ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുഷ്ഫിഖർ റഹീം, ഷാക്കിബ് അൽ ഹസൻ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്കെതിരെ നിർണായകമാകും.’’ ഷന്റോ പ്രതികരിച്ചു. ‘‘പാക്കിസ്ഥാനിലെ സാഹചര്യങ്ങളിൽ…

Read More

പാരാലിംപിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി; ഇന്ത്യക്ക് 21–ാം മെഡലുമായി സച്ചിൻ ഖിലാരി

പാരീസ് പാരാലിംപിക്സിൽ പുരുഷവിഭാഗം ഷോട്ട്പുട്ടിൽ ഇന്ത്യയുടെ സച്ചിൻ‌ സർജേറാവു ഖിലാരിക്ക് വെള്ളി. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സച്ചിൻ‌ ഖിലാരി. പുരുഷവിഭാഗം എഫ്46 വിഭാഗത്തിൽ 16.32 മീറ്റർ ദൂരം കണ്ടെത്തിയാണ് സച്ചിൻ വെള്ളി നേടിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരനാണ് സച്ചിൻ. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയിരുന്നു. 16.38 മീറ്റർ ദൂരം കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവാർട്ടിനാണ് പാരാലിംപിക്സിൽ സ്വർണം. ഈ…

Read More

രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കാൻ പരിശീലകനായി; രാജസ്ഥാനുമായി കരാറൊപ്പിട്ടു

ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനാകും. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനാകുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലകനായി കരാറൊപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദ്രാവിഡിന്‍റെ സഹപരിശീലകനായി ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം…

Read More

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ലൂയിസ് സുവാരസ് പടിയിറങ്ങുന്നു; അവസാനം 17 വർഷം നീണ്ട കരിയറിന്

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പർ താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും യുറഗ്വായ് ജേഴ്‌സിയിലെ തന്റെ അവസാന മത്സരമെന്നാണ് താരം അറിയിച്ചത്. യുറഗ്വായ്ക്കായി 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ യുറഗ്വായുടെ ടോപ് സ്‌കോററാണ്. 2011-ൽ യുറഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയതും സുവാരസിന്റെ തകർപ്പൻ പ്രകടനത്തിലാണ്. അന്ന് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു. 2007-ൽ കളത്തിലിറങ്ങിയ…

Read More

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ലോഡ്‌സ്; ഫൈനൽ ജൂൺ 11 മുതൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. 2025 ജൂൺ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ് വിഖ്യാത സ്റ്റേഡിയത്തിൽ നടക്കുക. 2023 മുതൽ 25 വരെ നടക്കുന്ന ടെസ്റ്റ് പരമ്പര സർക്കിളിൽ ഒന്നും രണ്ടും റാങ്കിങിൽ എത്തുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റമുട്ടുക. ഇതുവരെയുള്ള ടെസ്റ്റ് പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ടേബിളിൽ ഇന്ത്യ ഒന്നാമതും നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയ രണ്ടാമതുമാണ്. ഇനി ഈ വർഷം ഇന്ത്യ പ്രധാനമായി മൂന്ന് ടെസ്റ്റ്…

Read More

ജാവലിൻ ത്രോയിൽ സ്വർണം; പാരാലിംപിക് റെക്കോർഡ് നേടി സുമിത് ആന്റില്‍

പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ജാവലിൻ ത്രോയിൽ സുമിത് അന്‍റിലാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ച് പാരാലിംപിക്സ് ലോക റെക്കോർഡ് കുറിച്ചാണ് സുമിതിന്‍റെ നേട്ടം. ടോക്കിയോ പാരാലിംപിക്സിലും സുമിത് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലീറ്റെന്ന നേട്ടവും ഹരിയാന സ്വദേശിയായ സുമിതിനെ തേടിയെത്തി. ഈ ഇനത്തിൽ ശ്രീലങ്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. ഇന്ത്യക്കായി ഷൂട്ടിംഗിൽ അവനി ലെഖാരെയും ബാഡ്മിന്‍റിണിൽ നിതേഷ്…

Read More

‘യുവ്‌രാജിന്റെ കരിയർ നശിപ്പിച്ചു’; ധോണിയോട് ഒരിക്കലും പൊറുക്കില്ലെന്ന് യുവിയുടെ പിതാവ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരേ കടുത്ത വിമർശനവുമായി യുവ്രാജ് സിങ്ങിന്റെ പിതാവും മുൻ ടീം അംഗവുമായ യോഗ്രാജ് സിങ്. യുവ്രാജിന്റെ കരിയർ തകർത്തത് ധോനിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഇതിന് ഒരിക്കലും ധോനിയോട് പൊറുക്കില്ലെന്നും കൂട്ടിച്ചേർത്തു. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ‘ഞാൻ ധോനിയോട് ഒരിക്കലും ക്ഷമിക്കില്ല. ധോനി കണ്ണാടിയിൽ അദ്ദേഹത്തിന്റെ മുഖം നോക്കണം. അദ്ദേഹം വലിയ താരമാണ്, എന്നാൽ എന്താണ് എന്റെ മകനോട് അദ്ദേഹം ചെയ്തത്….

Read More