പാരാലിംപിക്‌സ് ജാവലിന്‍ ത്രോയിൽ നവ്ദീപ് സിങിന് സ്വർണം; ജാവലിൻ പറന്നത് 47.32 മീറ്റര്‍

പാരാലിംപിക്‌സില്‍ ചരിത്രക്കുതിപ്പുമായി ഇന്ത്യ. പാരിസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണ് പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങ് എറി‍ഞ്ഞു വീഴ്ത്തിയത്. 47.32 മീറ്റര്‍ ദൂരത്തേക്കാണ് താരം ജാവലിന്‍ പായിച്ചത്. എന്നാൽ ആദ്യ ഫലത്തില്‍ നവ്ദീപിനു വെള്ളി മെഡലായിരുന്നു. നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് നവ്ദീപിനു സ്വർണം ലഭിച്ചത്. ആദ്യം സ്വര്‍ണം സ്വന്തമാക്കിയ ഇറാന്‍ താരം ബെയ്ത് സദെഗിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നു താരത്തെ അയോഗ്യനാക്കി. ഇതോടെ സ്വര്‍ണം നവ്ദീപിലേക്ക് എത്തി. ഇറാന്‍ താരം നേരിയ വ്യത്യാസത്തിലാണ്…

Read More

അവസാന കളി ജയിക്കാനായില്ല; സമനിലയുമായി കരിയർ അവസാനിപ്പിച്ച് സുവാരസ്

അവസാന അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാ​ഗ്വെക്കെതിരെയുള്ള 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരമായരുന്നു സുവാരസിന്റെ അവസാന അന്താരാഷ്ട്ര മത്സരം. എന്നാൽ ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഉറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്. ഉറുഗ്വായ്ക്കായി 143 മത്സരത്തിൽ പങ്കെടുത്ത സുവാരസ് 69 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷത്തെ കരിയറിനാണ് ഇതോടെ ഈ 37-കാരൻ വിരാമമിടുന്നത്. 2007ലാണ് സുവാരസ് ഉറുഗ്വായ്ക്കായി ആദ്യമായി കളത്തിലിറങ്ങുന്നത്….

Read More

ഒടുവില്‍ സാന്‍മരിനോ ജയിച്ചു; ജയമില്ലാതിരുന്ന 20 വര്‍ഷങ്ങള്‍ ഇനി ഓർമ

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ സാന്‍മരിനോ വിജയ മധുരമറിഞ്ഞു. ഇരുപത് വര്‍ഷവും 140 മത്സരവും നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ലിക്റ്റെന്‍സ്‌റ്റൈന്‍ ടീമിനെ 1-0- ന് കീഴടക്കുമ്പോള്‍ ഫുട്ബോള്‍ ചരിത്രത്തിലെ വിജയത്തിനായുള്ള ഏറ്റവും നീണ്ട കാത്തിരിപ്പിനാണ് ഒടുക്കമായത്. 53-ാം മിനിറ്റില്‍ നിക്കോ സെന്‍സോളിയാണ് സാന്‍മരിനോയിക്കായി വിജയഗോള്‍ നേടി. ഫുട്ബോളില്‍ 37 വര്‍ഷത്തെ ചരിത്രമുള്ള സാന്‍മരിനോയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. 2004-ല്‍ ടീമിന്റെ ആദ്യജയവും ലിക്റ്റെന്‍സ്‌റ്റൈനെതിരേയായിരുന്നു. 1-0 ന് തന്നെയാണ് അന്നും ജയിച്ചത്. അന്ന് സാന്‍മരിനോ…

Read More

70 വര്‍ഷം നീണ്ട കാത്തിരിപ്പ്; ഫ്രാന്‍സിനെ തകര്‍ത്ത് ഇറ്റലി

നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് മിന്നും തുടക്കമിട്ട് ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഇറ്റലി വീഴ്ത്തിയത്. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി മികച്ച തുടക്കമിട്ട ഫ്രാന്‍സിനെ പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇറ്റലി വീഴ്ത്തിയത്. 70 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി പാരിസില്‍ ഫ്രാന്‍സിനെ വീഴ്ത്തുന്നത്. ആദ്യ പകുതിയില്‍ സമനില പിടിച്ച ഇറ്റലി രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. ഒന്നാം മിനിറ്റില്‍ ബ്രാഡ്‌ലി ബര്‍ക്കോളയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. 30ാം മിനിറ്റില്‍…

Read More

സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തില്‍ ഫോഴ്‌സാ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും

സൂപ്പര്‍ ലീഗ് കേരളയ്ക്ക് ഇന്ന് കൊച്ചിയില്‍ കൊടിയേറ്റം. സൂപ്പര്‍ ലീഗ് കേരളയിലൂടെ കേരള ഫുട്ബോളില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഫോഴ്‌സാ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കി ടീമുകള്‍ ഇന്നുമുതല്‍ മൈതാനത്തിറങ്ങുകയാണ്. വിദേശ കളിക്കാര്‍ക്കൊപ്പം, ഐഎസ്എല്ലിലും സന്തോഷ് ട്രോഫിയിലും, കെപിഎല്ലിലുമൊക്കെ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ എത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ ജയമാണ് ലക്ഷ്യമെന്ന് ഫോഴ്‌സാ കൊച്ചി നായകന്‍ സുഭാഷിഷ് റോയ് പറഞ്ഞു….

Read More

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് റെക്കോഡ്

പാരാലിമ്പിക്‌സില്‍ സ്വര്‍ണ കുതിപ്പുമായി ഇന്ത്യ. ഇന്ത്യക്കായി ആറാം സ്വർണം നേടിയത് ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ റെക്കോഡാണിത്. ടോക്യോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍. ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീണിന് നേടി. യുഎസ്എയുടെ ഡെറെക് ലോക്‌സിഡെന്റിനാണ് (2.06 മീറ്റര്‍)…

Read More

ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് ചോപ്ര; ഫൈനല്‍ ഈ മാസം 4, 15 തീയതികളിൽ

ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍. ബ്രസല്‍സ് ഡയമണ്ട് ലീഗിലാണ് താരത്തിന്റെ മുന്നേറ്റം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ 14 ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൊത്തം പ്രകടനം നോക്കിയാണ് റാങ്കിങ്. ഈ സീസണിലെ ഡയമണ്ട് ലീഗിന്റെ ഫൈനല്‍ പോരാട്ടങ്ങള്‍ ബ്രസല്‍സിലാണ്. ഈ മാസം 14, 15 തീയതികളിലാണ് പോരാട്ടം. രണ്ടാം സ്ഥാനത്താണ് നീരജ് ദോഹ, ലോസന്‍ ലീഗില്‍ ഫിനിഷ് ചെയ്തത്. നിലവില്‍ ബ്രസല്‍സ് പോരാട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ആന്‍ഡേഴ്‌സന്‍…

Read More

ചരിത്രം, കരിയറിൽ വലയിലാക്കിയത് 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ചരിത്രമെഴുതി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകൾ‌ എന്ന മാന്ത്രികസംഖ്യയിലെത്തിയിരിക്കുകയാണ് പോർച്ചുഗീസ് താരം. യുവേഫ നേഷന്‍സ് ലീഗില്‍ ഇന്നലെ രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ. ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്. 450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലും 145 എണ്ണം…

Read More

ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ കളിക്കില്ല; ജോഷ് ബട്‌ലര്‍ പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട്‌ നായകന്‍ ജോഷ് ബട്‌ലര്‍ പുറത്ത്. പരമ്പരയില്‍ ഫില്‍ സാള്‍ട്ടാകും ഇംഗ്ലണ്ടിന്റെ നായകനാകുക. ബട്‌ലറിന് പകരം ജാമി ഓവര്‍ട്ടണ്‍ ടീമിലെത്തും. വലത് കാലിന് പരിക്കേറ്റതാണ് ബട്‌ലറിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയും ബട്‌ലറിന് നഷ്ടമായേക്കും. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ബുധനാഴ്ചയാണ് തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സെപ്തംബര്‍ 19 നും തുടങ്ങും. ബട്‌ലറിന്റെ പരിക്കിനെ തുടര്‍ന്ന് ബാറ്റര്‍ ജോര്‍ദാന്‍ കോക്സിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇംഗ്ലണ്ട് ടി20 ടീം: ഫില്‍…

Read More

നികുതിയായി 66 കോടി അടച്ച് കോലി; ക്രിക്കറ്റ് രണ്ടാമത് ധോണി

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നികുതിയടച്ച വാർത്തായാണ് ഇപ്പോൾ പുറത്തു വരുന്നത്. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 കോടിയാണ് കോലി നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ്. 38 കോടി രൂപയാണ് ധോണി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കർ മൂന്നാം സ്ഥാനത്തുണ്ട്. 28 കോടി സച്ചിന്‍ നികുതിയായി അടച്ചത്….

Read More