പാരീസ് പാരാലിമ്പിക് ഗെയിംസ്; ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി

പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 50 ലക്ഷം രൂപയും വെങ്കല നേട്ടക്കാര്‍ക്ക് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. മെഡല്‍ നേട്ടങ്ങളില്ലെങ്കിലും മികവ് പുലര്‍ത്തിയവര്‍ക്കും പാരിതോഷികമുണ്ട്. അമ്പെയ്ത്തില്‍ ലോക റെക്കോഡ് പ്രകടനം കാഴ്ചവെച്ച ശീതള്‍ ദേവിക്ക് 22.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. പാരലിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയ അനുമോദനച്ചടങ്ങിനിടെയാണ് കായിക മന്ത്രിയുടെ പ്രഖ്യാപനം. പാരീസ് പാരലിമ്പിക്‌സില്‍…

Read More

കരാർ ലംഘിച്ച് മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്ക് കയറി; അൻവർ അലിക്ക് 4 മാസം വിലക്ക്; 12.90 കോടി രൂപ പിഴ

മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിന് ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്ത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് കൂടാതെ, മോഹന്‍ ബഗാന് 12 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഉത്തരവിട്ടു. വിലക്ക് ക്ലബ്ബ് ഫുട്ബോളില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി എഫ് സിയിൽ നിന്ന് വായ്പാ…

Read More

ദുലീപ് ട്രോഫി ടീമുകളില്‍ മാറ്റം; പന്തിന് പകരം റിങ്കു ഇറങ്ങും, യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ടീമുകളില്‍ മാറ്റം. രണ്ടാം റൗണ്ട് പോരാട്ടത്തിനുള്ള ടീമുകളിലാണ് മാറ്റം. എ, ബി, ഡി ടീമുകളിലാണ് പുതിയ താരങ്ങള്‍ ഇടം പിടിച്ചത്. അതേസമയം, സി ടീമില്‍ മാറ്റമില്ല. ബി ടീമില്‍ റിങ്കു സിങ്ങിനെയാണ് ഋഷഭ് പന്തിന് പകരം ഉള്‍പ്പെടുത്തിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായിയെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി എത്തിയ പേസര്‍ യഷ് ദയാലും രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇല്ല….

Read More

കനത്ത മഴ, മോശം ഡ്രെയ്‌നേജ് സിസ്റ്റം; നോയ്ഡയിലെ അഫ്ഗാന്‍- ന്യൂസിലന്‍ഡ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഗ്രെയ്റ്റര്‍ നോയ്ഡയിൽ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിൽ നടക്കേണ്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ഇന്നലെ തുടങ്ങേണ്ടിയിരുന്ന പോരാട്ടം ഇതുവരെ തുടങ്ങിയിട്ടില്ല. ഇന്നലെ മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ കളി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നും മത്സരം തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. മോശം ഡ്രെയ്‌നേജ് സൗകര്യങ്ങളാണ് പോരാട്ടം തുടങ്ങുന്നതിനു തടസമായി നിൽക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്തതും ഗ്രൗണ്ട് ഇന്നത്തേക്ക് ശരിയാക്കി എടുക്കുന്നതില്‍ അനിശ്ചിതത്വം കൂട്ടി. ഗ്രൗണ്ട് ഒരുക്കാന്‍ സാധിക്കാതെ വന്നതോടെ തുടരെ രണ്ടാം…

Read More

സൂപ്പര്‍ ലീഗ് കേരള: സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമ

മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍. സഞ്ജു സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്‌സി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. സഞ്ജു മലപ്പുറം എഫ്‌സിയുടെ ഭാഗമാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ…

Read More

ഐഎസ്എല്‍; ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്!

ഐഎസ്എല്‍ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന് വമ്പൻ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. കേരളത്തനിമയില്‍ കസവ് മുണ്ടുടുത്താണ് താരങ്ങളും പരിശീലകരുമെത്തിയത്. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയ്ക്ക് കീഴില്‍ മഞ്ഞപ്പട മികച്ച തുടക്കമാണ് ആഗ്രഹിക്കുന്നത്. ഇന്നലെ രാത്രി കൊച്ചി ലുലു മാളില്‍ നടന്ന ടീം അവതരണച്ചടങ്ങില്‍ ലൂണ ഒഴികെയുള്ള 25 താരങ്ങളും പുതിയ കോച്ച് മികേല്‍ സ്റ്റാറെയും സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്തു. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്നേഹവും നേരിട്ട് കാണുന്നത്…

Read More

ബെലോട്ടെല്ലിയെ വേണ്ടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; കാരണമിതാണ്

മരിയോ ബെലോട്ടെല്ലിയെ വേണ്ടെന്നു വച്ച് ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ താരവുമായിരുന്ന മരിയോ ബെലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്. തുര്‍ക്കി ക്ലബായ അഡന ഡെമിര്‍സ്‌പോറിലായിരുന്നു താരം കളിച്ചത്. ഒരു സീസണ്‍ മാത്രം കളിച്ച് ബെലോട്ടെല്ലി ടീമിന്റെ വിട്ടുപോവുകയായിരുന്നു. ഇതോടെ ബെലോട്ടെല്ലി നിലവില്‍ ഒരു ടീമിലും കളിക്കുന്നില്ല. നിലവിൽ ഫ്രീ ഏജന്റായി നില്‍ക്കുന്ന താരം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. ഇന്ത്യയിലേക്ക് വന്ന് ഒരു ഇന്ത്യന്‍ ക്ലബില്‍…

Read More

പന്തിന് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ട്; റിഷഭ് പന്തിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ടെന്നാണ് ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞത്. ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ച്ചവെക്കുന്നതെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായാണ് ഞാന്‍ പന്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ പന്ത് ടെസ്റ്റ്…

Read More

ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിഭാ സമ്പന്നമാണ്; ക്രിക്കറ്റ് കുറച്ച് ആളുകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടരുതെന്ന് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധരാളം പ്രതിഭകളുണ്ടെന്നും ലോക ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അതിശക്തരാണെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെട്ടെന്നും ദ്രാവിഡ് പറഞ്ഞു. ഒരു ടീമിനെയും നിസാരമായി കാണാൻ കഴിയില്ല. മൗണ്ട് ജോയ് ക്രിക്കറ്റ് ക്ലബിന്റെ 50ാം വര്‍ഷത്തെ ആഘോഷത്തിനിടെയാണ് ദ്രാവിഡ് ഇക്കാര്യങ്ങൾ പറഞ്ഞത്. ജിആര്‍ വിശ്വനാഥിന്റെയോ അല്ലെങ്കില്‍ ഞാന്‍ തുടങ്ങിയ കാലത്തേക്കോ നിങ്ങള്‍ നോക്കുകയാണെങ്കിൽ പ്രതിഭകളില്‍ ഭൂരിഭാഗവും വന്‍ നഗരങ്ങളില്‍ നിന്നോ ചില സംസ്ഥാനങ്ങളില്‍ നിന്നോ…

Read More

യാനിക് സിന്നറിന് യുഎസ് ഓപ്പണ്‍ കിരീടം; യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരം

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിയായിരുന്നു സിന്നറിന്റെ എതിരാളി. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന നേട്ടവും സിന്നറിന് സ്വന്തം. സ്കോര്‍ 6–3, 6–4, 7–5. 23കാരനായ സിന്നറുടെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സിന്നറിനായിരുന്നു ആധിപത്യം. 6-3 സിന്നർ ആദ്യ സെറ്റ് പിടിച്ചു. എന്നാൽ രണ്ടാം…

Read More