ആരാണ് ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം; യശസ്വി ജയ്‌സ്വാളിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങൾ

ആരാണ് ലോക ക്രിക്കറ്റ് അടക്കി വാഴാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന ചോദ്യം ഓസ്‌ട്രേലിയന്‍ താരങ്ങളോടായിരുന്നു. ചോദ്യത്തിനുത്തരമായി നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍ വുഡ്, അലക്‌സ് കാരി എന്നിവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞത് യശസ്വി ജയ്‌സ്വാളെന്നാണ്. എന്നാൽ കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഭാവി ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായി കാണുന്നത്. മര്‍നസ് ലെബുഷെയ്നാകട്ടെ ജയസ്വാളും ഗില്ലും സൂപ്പര്‍ താരങ്ങളാണെന്ന് പറയുന്നു. വരും തലമുറയുടെ സൂപ്പര്‍ സ്റ്റാര്‍…

Read More

സീസണിൽ ഇങ്ങനെ തുടങ്ങാനല്ല ആഗ്രഹിച്ചത്! ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയില്‍ പ്രതികരണവുമായി സ്റ്റാറേ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം അവസാനിച്ചത് പരാജയത്തിലാണ്. പഞ്ചാബ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവിക്ക് വഴങ്ങിയത്. പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത് ഇഞ്ചുറി സമയത്തെ ഗോളിലാണ്. ലൂക്ക് മാജ്സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിനായി വല കുലിക്കിയത്. അതേസമയം, ജിസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ മൈക്കല്‍ സ്റ്റാറേ. ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മൈക്കല്‍ സ്റ്റാറേ ഒട്ടും ഹാപ്പിയല്ല. ആദ്യ മത്സരത്തിലെ തോല്‍വി ഒട്ടും…

Read More

സണ്‍ ഗ്ലാസ് വച്ച് ബാറ്റിങ്ങിനിറങ്ങി, ഡക്കായി മടങ്ങി! പിന്നെ ട്രോളോട് ട്രോൾ

പരിക്കുമൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യര്‍. എന്നാൽ ശ്രേയസ് അയ്യരുടെ ഫോം ഇതുവരെ മെച്ചപ്പെട്ടിട്ടല്ല. ദുലീപ് ട്രോഫിയുടെ ആദ്യ കളിയുടെ ഒരിന്നിങ്സില്‍ പരാജയപ്പെട്ട അയ്യര്‍ രണ്ടാം പോരാട്ടത്തിന്റെ ആദ്യ ഇന്നിങ്‌സിലും പരാജയം തന്നെ. ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി തിരിച്ചു വരുന്നതായി തോന്നിയെങ്കിലും അത് സാധ്യമായില്ല. ഇന്ത്യ എക്കെതിരായ രണ്ടാം പോരില്‍ താരത്തിന് പൂജ്യത്തിനു മടങ്ങേണ്ടി വന്നു. പിന്നാലെ ശ്രേയസിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളി ആരാധകരുമെത്തി. ട്രോളാന്‍ പ്രധാന കാരണം…

Read More

ചരിത്രനേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്‌സ്

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തിയായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. 100 കോടി ഫോളോവേഴ്‌സെന്ന അപൂർവ്വ നേട്ടമാണ് പോർച്ചുഗീസ് താരത്തിന് സ്വന്തമായത്. ആറ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് താരം ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റഗ്രാമിൽ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയെ പിന്തുടരുന്നത്. അടുത്തിടെയാണ് താരം കരിയറില്‍ 900 ഗോളുകളെന്ന നേട്ടം കൈവരിച്ചത്. യുവേഫ നേഷന്‍സ് ലീഗ്…

Read More

നിർണായക നീക്കവുമായി ഗംഭീർ; ഹാർദ്ദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരച്ചെത്തിയേക്കും

നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീര്‍. ഇതിനുള്ള ശ്രമം ഭീറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് സൂചന. റെഡ് ബോള്‍ ഉപയോഗിച്ച് ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ ഹാര്‍ദ്ദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2018 സെപ്റ്റംബറിലാണ്. അതിനുശേഷം 2019ല്‍ നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹാര്‍ദ്ദിക് പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല….

Read More

തകർത്തടിച്ച് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ദുലീപ് ട്രോഫിയില്‍ സി ടീം മികച്ച സ്‌കോറിലേക്ക്

മടങ്ങിവരവ് ​ഗംഭീരമാക്കി ഇഷാൻ കിഷൻ. ദുലീപ് ട്രോഫി രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബി ടീമിനെതിരെ സി ടീമിനായി സെഞ്ച്വറി നേടിയിരിക്കുകയാണ് ഇഷാന്‍. ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിൽനിന്ന് പരുക്കുമൂലം പുറത്തായ ശേഷം അപ്രതീക്ഷിതമായി അവസാന നിമിഷം രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയ ഇഷാൻ കിഷൻ ലഭിച്ച അവസരം മുതലെടുക്കുക തന്നെയായിരുന്നു. നിലവിൽ ഇന്ത്യ സിയുടെ ടോപ് സ്കോററായ ഇഷാൻ കിഷൻ 126 പന്തിൽ നിന്ന് 111 റൺസെടുത്ത് പുറത്തായി. ഇഷാന്റെ സെഞ്ച്വറിക്കൊപ്പം അര്‍ധ സെഞ്ച്വറിയടിച്ച് ബാബ ഇന്ദ്രജിത്തും പുറകെയുണ്ട്….

Read More

പരിക്കേറ്റ കാലുമായി മുടന്തി ക്രീസിലെത്തി ടോം ബാന്‍ഡൻ; അസാമാന്യ ഇച്ഛാശക്തി

പരിക്കേറ്റ കാലുമായി ക്രീസില്‍ എത്തി ചെറുത്തു നിന്നുകൊണ്ട് ടീമിന്റെ ലീഡ് ഉയർത്തി സോമര്‍സെറ്റ് കൗണ്ടി ടീം ബാറ്റര്‍ ടോം ബാന്‍ഡന്‍. സറെക്കെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അസാമാന്യ ദൃഢനിശ്ചത്തിനും ഇച്ഛാശക്തിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പത്താമനായാണ് താരം ക്രീസിലെത്തിയത്. പിന്നാലെ ടീമിന്റെ നിര്‍ണായക ലീഡ് ഉയര്‍ത്തി, പുറത്താകാതെ നില്‍ക്കുകയാണ്. ക്രെയ്ഗ് ഓവര്‍ട്ടന്റെ പ്രതിരോധത്തിനു ബലം കൂട്ടാനാണ് ബാന്‍ഡന്‍ ക്രീസില്‍ നിന്നത്. ബാന്‍ഡന്‍ 28 പന്തില്‍ 28 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 4 ഫോറുകളും ബാന്‍ഡന്‍ ഇന്നിങ്‌സില്‍ കൂട്ടിചേര്‍ത്തു….

Read More

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ സെമി ഉറപ്പിച്ച് ഇന്ത്യ; കൊറിയയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ​ഗോളിന്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. കഴിഞ്ഞദിവസം മലേഷ്യയ്‌ക്കെതിരേ ഒന്നിനെതിരെ എട്ട് ​ഗോൾ വിജയം നേടിയ ഇന്ത്യ, ഇന്ന് കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെയാമ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചുത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയമാണിത്. എട്ടാം മിനിറ്റില്‍ അരെയ്ജീത് സിങ് ഹുണ്ടാലിന്റെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഗോള്‍ നേടിയതോടെ…

Read More

ഗംഭീറും അഗാർക്കറും ഇടപെട്ടു; അവസാന നിമിഷം ഇഷാൻ കിഷൻ ടീമിലെത്തി

ഒടുവിൽ ദുലീപ് ട്രോഫിയിൽ ഇഷാന്‍ കിഷന്‍ ഇടംപിച്ചു. ദുലീപ് ട്രോഫി രണ്ടാം റൗണ്ട് പോരാട്ടം ഇന്നാണ് തുടങ്ങിയത്. അവസാന നിമിഷമാണ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചത്. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്‍റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടല്‍മൂലമാണ് ഇഷാന്‍ കിഷന്‍ ടീമിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരിക്കുമൂലം ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണിനെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും…

Read More

സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി മറികടക്കാനൊരുങ്ങി വിരാട് കോലി; ദൂരം 58 റണ്‍സ് മാത്രം

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയേയാണ്. ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലി ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങുക. കോലിയുടെ മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി കോലിയെ മിക്കപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോഡ് കോലി മറികടക്കുമോ എന്ന് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. 80 സെഞ്ചുറികളാണ്…

Read More