ഐപിഎൽ; രോഹിത് മുംബൈ വിട്ടേക്കും, ഡുപ്ലേസിയെ കൈവിടാൻ ആർസിബി

ഐപിഎല്ലിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. രോഹിത്തിനെ ടീമിരൽ നിന്ന് ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാത്രമല്ല, അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള ഒരു ചർച്ചയ്ക്കിടെ 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വിഡിയോയും ചോർന്നിരുന്നു. വരുന്ന സീസണിൽ രോഹിത് ശർമ മറ്റേതെങ്കിലും ക്ലബ്ബിന്റെ ഭാ​ഗമാകാനാണ് സാധ്യത. ലേലത്തിൽ വന്നാൽ രോഹിത് ശർമയ്ക്കു…

Read More

‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’- വനിതാ ടി20 ലോകകപ്പിന് ഒക്ടോബര്‍ 3ന് കൊടിയേറ്റം; ഔദ്യോഗിക ഗാനവുമായി ഐസിസി

വനിതാ ടി20 ലോകകപ്പ് കൊടിയേറാൻ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. ഇതിനിടെ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഐസിസി. ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ ഔദ്യോഗിക ​ഗാനത്തിന്റെ ടൈറ്റില്‍. ഒദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്കും വിഡിയോയും ചേര്‍ത്താണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഹൈലൈറ്റുകളെല്ലാം വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്ന, നിര്‍ബന്ധമായി കണ്ടിരിക്കേണ്ട കായിക പോരാട്ടമായിരിക്കും വനിതാ ടി20 ലോകകപ്പെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ വനിതാ ക്രിക്കറ്റിനു ആരാധകരെ സൃഷ്ടിക്കുകയാണ്…

Read More

‘ബംഗ്ലദേശിനെതിരെ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിപോയി’; വിമർശിച്ച് മുൻ പാക് താരം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ പാക് താരവും പരിശീലകനുമായ ബാസിത് അലി. മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്തത് നേര‍ത്തേയായിപ്പോയെന്നും ആ തീരുമാനം തെറ്റാണെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിന് മുന്നിൽ ഈ സമയം 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമുണ്ടായിരുന്നു. ടെസ്റ്റിൽ 280 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ…

Read More

ഒടുവിൽ ഇന്റര്‍ മിലാനെ തകർത്ത് എസി മിലാന്‍; ഇന്ററിനെ മിലാന്‍ വീഴ്ത്തുന്നത് 2 വര്‍ഷത്തിനു ശേഷം

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിജയം കൊയ്ത് എസി മിലാന്‍. ഇന്റര്‍ മിലാനെതിരെയുള്ള കഴിഞ്ഞ ആറ് ഡെര്‍ബികളിലും മിലാന്‍ തോൽവിക്ക് വഴങ്ങയിരുന്നു. ഒടുവില്‍ അവര്‍ ജയിച്ചത് 2022 സെപ്റ്റംബറില്‍. പിന്നീട് ആറ് തവണ മിലാന്‍ നാട്ടങ്കം അരങ്ങേറിയെങ്കിലും ആറ് തവണയും ഇന്റര്‍ ജയിച്ചു കയറി. ഇത്തവണ ഇന്ററിന്റെ സ്വന്തം തട്ടകത്തില്‍ കയറിയാണ് മിലാന്‍ അവരെ മുട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് ജയം. ക്രിസ്റ്റിയന്‍ പുലിസിച്, മാറ്റിയോ ഗാബിയ എന്നിവരാണ് മിലാനായി വല കുലുക്കിയത്. അതേസമയം, ഇന്ററിന്റെ ആശ്വാസ ഗോള്‍…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മാറ്റം; ന്യൂസിലന്‍ഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി ശ്രീലങ്ക

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മൂന്നാമതേക്ക് മുന്നേറിയിരിക്കുകയാണ് ശ്രീലങ്ക. ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് കയറിത്. എട്ട് ടെസ്റ്റില്‍ നാലു ജയവും നാല് തോല്‍വിയുമുള്ള ലങ്ക 48 പോയന്‍റും 50 വിജയശതമാനവുമായാണ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ശ്രീലങ്ക 63 റണ്‍സിന്‍റെ വിജയമാണ് നേടിയത്. 275 റണ്‍സ് വിജൈയലക്ഷ്യവുമായി അവസാന ദിവസം 207-8 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് വെറും മൂന്ന് റണ്‍സ് കൂടി…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാൻ, 144 പന്ത് ബാക്കിനിൽക്കെ 106ന് പുറത്താക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ കീഴടക്കുന്നത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 26 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കളി പിടിക്കുകയായിരുന്നു. 144 പന്തുകൾ ബാക്കി നിൽക്കെയാണ് അഫ്ഗാനിസ്ഥാന്റെ വിജയം. 35 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയാണു കളിയിലെ താരം. വമ്പൻമാരെ വീഴ്ത്തുന്നതു ശീലമാക്കിയ അഫ്ഗാനിസ്ഥാന്റെ…

Read More

അര്‍ജന്റീന ടീം കേരളത്തിൽ‌, കൊച്ചിയിലെത്തി അധികൃതര്‍ ഗ്രൗണ്ട് പരിശോധിക്കും; നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. നവംബര്‍ ആദ്യത്തില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്‍ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ‘കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാല്‍,…

Read More

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; കൊറിയയെ വീഴ്ത്തി പാകിസ്ഥാന് മൂന്നാം സ്ഥാനം

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ വെങ്കല മെഡല്‍ പാകിസ്ഥാന്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി. 5-2നാണ് പാകിസ്ഥാന്‍ വിജയിച്ചത്. ആദ്യ ഗോള്‍ നേടി മികച്ച തുടക്കമാണ് കൊറിയ നേടിയത്. എന്നാല്‍ പിന്നില്‍ പോകുകയായിരുന്നു.പാകിസ്ഥാനു വേണ്ടി സുഫിയാന്‍ ഖാന്‍, ഹന്നന്‍ ഷാഹിദ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. 38, 49 മിനിറ്റുകളിലാണ് സുഫിയാന്‍ ഗോളടിച്ചത്. ഹന്നന്‍ 39, 54 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. ശേഷിച്ച ഗോള്‍ റൂമാന്‍ നേടി. കൊറിയയുടെ ആശ്വാസ ഗോളുകള്‍…

Read More

അമേരിക്കന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം ഓടിസ് ഡേവിസ് അന്തരിച്ചു

അമേരിക്കന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം ഓടിസ് ഡേവിസ് അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു. അമേരിക്കക്കായി ഒറ്റ ഒളിംപിക്‌സില്‍ മാത്രം മത്സരിച്ച താരം ഇരട്ട സ്വര്‍ണവുമായാണ് മടങ്ങിയത്. 1960ലെ റോം ഒളിംപിക്‌സിലാണ് താരം ഇരട്ട സ്വര്‍ണം സ്വന്തമാക്കിയത്. 400 മീറ്റര്‍ ഓട്ടത്തിലും 4-400 മീറ്റര്‍ റിലേയിലുമാണ് സുവര്‍ണ നേട്ടങ്ങള്‍. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്ററില്‍ 44.9 സെക്കന്‍ഡില്‍ ഓടിയെത്തി ലോക റെക്കോര്‍ഡോടെയാണ് താരം സ്വര്‍ണം നേടിയത്. അമേരിക്കയില്‍ ജനിച്ച് ജര്‍മനിക്കായി മത്സരിച്ച കാള്‍ കോഫ്മാനുമായി കടുത്ത പോരാട്ടമാണ് റോം…

Read More

കേരള ക്രിക്കറ്റ് ലീഗ്; ഇന്നു മുതൽ സെമി പോരാട്ടം

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ സെ​മി പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് തിരുവനന്തപുരം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ടോ​സ് വീ​ഴും. ചൊ​വ്വാ​ഴ്ച 2.30ന് ​ആ​ദ്യ സെ​മി​യും വൈ​കീ​ട്ട് 6.30ന് ​ര​ണ്ടാം സെ​മി​യും ന​ട​ക്കും. ആ​റു ടീ​മു​ക​ള്‍ ശ​ക്തി പ​രീ​ക്ഷി​ച്ച ലീ​ഗി​ല്‍നി​ന്ന് കൊ​ല്ലം സെ​യി​ലേ​ഴ്സ്, കാ​ലി​ക്റ്റ് ഗ്ലോ​ബ് സ്റ്റാ​ർ, ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്, തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് എ​ന്നി​വ​രാ​ണ് അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ലം സെ​യി​ലേ​ഴ്സും തൃ​ശൂ​ർ ടൈ​റ്റ​ൻ​സും ത​മ്മി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തോ​ടു​കൂ​ടി മാ​ത്ര​മേ സെ​മി ഫൈ​ന​ൽ ചി​ത്രം തെ​ളി​യൂ. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ന​ട​ന്ന…

Read More