മൂന്നാം ദിവസവും ഒരു പന്ത് പോലും എറിയാനായില്ല; ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു

കാന്‍പുര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്റെ മൂന്നാംദിവസവും ഒരു പന്ത് പോലും എറിയാനാകാതെ കളി ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണം ഗ്രൗണ്ട് ഇപ്പോഴും നനഞ്ഞു കിടക്കുകയാണ്. ആദ്യ രണ്ട് ദിവസവും കളി മഴ തടസ്സപ്പെടുത്തിയിരുന്നു. ആദ്യദിനം 35 ഓവര്‍ മാത്രമെ എറിയാൻ സാധിച്ചിരുന്നൊള്ളു. എന്നാൽ രണ്ടാം ദിനം കളി പൂർണമായി ഉപേക്ഷിക്കേണ്ടി വന്നു. ഫലത്തില്‍ മൂന്ന് ദിവസവും ഉച്ചവരെ കളി നടന്നില്ല. രാവിലെ പത്ത് മണിക്ക് നടത്തിയ പരിശോധനയില്‍ ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നു. മതിയായ വെയിലില്ലാത്തതും വലിയ…

Read More

യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് കാറപകടത്തിൽ ​ഗുരുതര പരിക്ക്; ഇറാനി ട്രോഫി, രഞ്ജി ട്രോഫി മത്സരങ്ങള്‍ നഷ്ടമായേക്കും

മുംബൈയുടെ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്. മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാനാണ് അപകടത്തിൽപ്പെട്ടത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ ഇന്നെ വൈകിട്ടാണ് സംഭവം. കാര്‍ അഞ്ചോളം തവണ റോഡില്‍ മലക്കം മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഷീര്‍ ഖാൻ, പിതാവ് സര്‍ഫറാസ് ഖാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. പരിക്ക് ​ഗുരുതരമായതിനാൽ ഏകദേശം മൂന്ന്…

Read More

ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളറെന്ന റെക്കോര്‍ഡ്; നാണക്കേടിൽ മിച്ചല്‍ സ്റ്റാര്‍ക്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓസ്‌ട്രേലിയന്‍ ബൗളറെന്ന റെക്കോര്‍ഡ് സ്റ്റാര്‍ക്കിന്റെ പേരിലായി. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന നാലാം ഏകദിനത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് തകര്‍ത്തടിച്ചത്. ഈ ഓവറില്‍ 28 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. അതിൽ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് ലിവിങ്റ്റണ്‍ 28 റണ്‍സ് അടിച്ചെടുത്തത്. മത്സരത്തില്‍ എട്ട് ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താതെ…

Read More

കാന്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ദിനവും കനത്ത മഴ; ഇന്നത്തെ മത്സരം ഉപേക്ഷിച്ചു

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയെ തുടര്‍ന്ന് ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിച്ചു. രണ്ടാം ദിനം മത്സരം ആരംഭിക്കാന്‍ അനുവദിക്കാതെ തുടങ്ങിയ ചാറ്റല്‍ മഴ അതിവേഗം ശക്തിയാര്‍ജിക്കുകയായിരുന്നു. തുടര്‍ന്ന് കളി തുടരാനാകാത്ത സാഹചര്യമായതോടെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു. രാവിലെ 11.15 ഓടെ മഴ നിലച്ചെങ്കിലും കളി തുടരാവുന്ന സാഹചര്യമായിരുന്നില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15 ഓടെ രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിച്ചതായി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ…

Read More

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. രണ്ടു പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ബ്രാവോ വിരാമമിടുന്നത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബ്രാവോ. ഒരു പ്രഫഷനല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ 21 വര്‍ഷത്തെ അവിശ്വസനീയ യാത്രയാണ്. നിരവധി ഉയര്‍ച്ചകളുംചില താഴ്ചകളും അടങ്ങിയതാണത്. യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ഓരോ ചുവടും നൂറുശതമാനം നല്‍കി. ശരീരത്തിന് ഇനി…

Read More

‘പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള സമയമാണിത്’ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ടി20-യില്‍ നിന്നും ടെസ്റ്റില്‍ നിന്നുമാണ് ഷാക്കിബ് അല്‍ ഹസന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ച ഷാക്കിബ്, അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനും ആ​ഗ്രഹിക്കുന്നതായി വ്യക്തമാക്കി. സുരക്ഷാകാരണങ്ങൾകൊണ്ട് മിര്‍പുരിലെ മത്സരം നടന്നില്ലാ എങ്കിൽ വെള്ളിയാഴ്ച…

Read More

ടി20യില്‍ ഡേവിഡ് മില്ലറിന് 500ന്റെ തിളക്കം; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം

ടി20യില്‍ അഞ്ഞൂറ് മത്സരങ്ങള്‍ തികച്ച് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് മില്ലര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തിലാണ് ബാര്‍ബഡോസ് റോയല്‍സ് താരമായ മില്ലര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് (684 മത്സരങ്ങള്‍), ഡ്വെയ്ന്‍ ബ്രാവോ (582 മത്സരങ്ങള്‍), പാകിസ്ഥാന്‍ ബാറ്റര്‍ ഷൊയ്ബ് മാലിക് (542 മത്സരങ്ങള്‍), വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ…

Read More

ഇന്റര്‍ മയാമി വിടാനൊരുങ്ങി മെസി; മടക്കം പഴയ ക്ലബിലേക്ക്!

ഇതിഹാസ താരം ലിയോണല്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമി വിടാനൊരുങ്ങുന്നു. ഈ സീസണിനൊടുവില്‍ അര്‍ജന്റീൻ താരം മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് മുമ്പ് ക്ലബിനെ ലീഗ് ചാംപ്യന്മാരാക്കുകയായിരിക്കും മെസിയുടെ ലക്ഷ്യം. മെസി ഇന്റര്‍ മയാമിയിലെത്തിയത് പിഎസ്ജിയില്‍ നിന്നാണ്. 2021ലാണ് ബാഴ്‌സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് മെസി പിഎസ്ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അന്ന് കരാര്‍ റദ്ദാക്കിയയത്. പിഎസ്ജിയെ വലിയ നേട്ടത്തിളിലേക്ക് എത്തിക്കാന്‍ മെസിക്ക് സാധിച്ചില്ല. ഇതിനിടെ ആരാധകരുടെ പരിഹാസത്തിനും മെസി…

Read More

വംശീയ അധിക്ഷേപം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന് ശാസനയും, പിഴയും

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനു ശാസനയും പിഴയും. വംശീയ അധിക്ഷേപം ധ്വനിപ്പിക്കുന്ന വേഷവും കറുത്ത മുഖവുമായി സ്‌പോര്‍ട്‌സ് തീം ഫാന്‍സി ഡ്രസ് പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവത്തിലാണ് താരത്തെ ശാസിച്ചതും പിഴ ചുമത്തിയതും. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിഷയത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന്‍ അഡ്ജഡിക്ടര്‍ നടപടിയെടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ചിത്രങ്ങള്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനവും ഉയരുകയായിരുന്നു. 1000 പൗണ്ട്, അതായത് ഏതാണ്ട് ഒരു…

Read More

‘വിഷിയുടെ കുട്ടികള്‍ വളര്‍ന്നു, ചെസ് അതിന്റെ ജന്മ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നു’ അഭിനന്ദിച്ച് ഗാരി കാസ്പറോവ്

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. അതും പുരുഷ, വനിതാ വിഭാഗത്തില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യ ഇരട്ടി മധുരം അറിഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ റഷ്യന്‍ ചെസ് താരം ഗാരി കാസ്പറോവ്. പണ്ട് മത്സരത്തിൽ തന്റെ എതിരാളിയായിരുന്ന വിശ്വാനാഥന്‍ ആനന്ദിന്റെ ശ്രമങ്ങളേയും ഗാരി എടുത്തു പറഞ്ഞായിരുന്നു അഭിനന്ദനം. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നു പോലും മെഡല്‍ പട്ടികയില്‍ ഇല്ല എന്ന കാര്യവും ഇതേ എക്‌സ് പോസ്റ്റില്‍…

Read More