27 വര്‍ഷത്തെ ഇടവേള; ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ

റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ. ലഖ്‌നൗ എകാന സ്റ്റേഡിയത്തിൽ നടന്ന മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്‌സിൽ നേടിയ 121 റൺസ് ലീഡാണ് മുംബൈയെ ചാമ്പ്യൻമാരാക്കിയത്. അജിൻക്യ രഹാനെയുടേയും സംഘത്തിന്റേയും 15ാം ഇറാനികപ്പ് നേട്ടമാണിത്. 27 വർഷത്തിന് ശേഷമാണ് മുംബൈ വീണ്ടും ഇറാനികപ്പ് സ്വന്തമാക്കുന്നത്. സെഞ്ച്വറി നേടിയ തനുഷ് കോട്ടിയാന്റേയും(114) അർധ സെഞ്ച്വറി നേടിയ മോഹിത് അവാസ്തിയുടേയും(51) ചെറുത്ത് നിൽപ്പാണ് ടീമിനെ വിജയമൊരുക്കിയത്. സ്‌കോർ: മുംബൈ-537, 329-8, റെസ്റ്റ് ഓഫ് ഇന്ത്യ-416 ഓൾഔട്ട്….

Read More

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ന്യൂസിലൻഡിന് എതിരെയാണ് ആദ്യത്തെ മത്സരം. ദുബായ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക.അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട രണ്ട് ഗ്രൂപ്പുകളിലായി 10 രാജ്യങ്ങളാണ് ടി20 ലോകപ്പില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ്, പാകിസ്ഥന്‍ എന്നീ രാജ്യങ്ങളാണുള്ളത്. ഞായറാഴ്ച ദുബായ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതകള്‍ പാക് വനിതകളുമായി മാറ്റുരയ്ക്കും. 9ന് ശ്രീലങ്കയ്ക്കെതിരെയും 13ന് ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. കന്നി…

Read More

വനിതാ ടി 20 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

വനിതാ ടി 20 ലോകകപ്പ് മൽസരങ്ങൾ ഇന്ന് തുടങ്ങും. ബംഗ്ലാദേശിലെ ആഭ്യന്തരസംഘർഷങ്ങളെ തുടർന്നാണ് വനിതാ ടി20 ലോകകപ്പ് യു.എ.ഇയിലെത്തിയത്. ഷാർജയിലും, ദുബൈയിലുമായാണ് മൽസരങ്ങൾ. യു.എ.ഇ സമയം ഉച്ചക്ക് രണ്ടിന് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലന്റിനെ നേരിടും. വൈകുന്നേരം ആറിന് ദുബൈയിൽ പാകിസ്താൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകീട്ട് ദുബൈയിൽ ന്യൂസിലന്റനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ഈമാസം ആറിന് ഉച്ചക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. സമർദങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വാർത്താസമ്മേളനത്തിൽ…

Read More

സൂപ്പർ സെഞ്ച്വറിയുമായി സര്‍ഫറാസ് ഖാന്‍, 97 റണ്‍സെടുത്ത് രഹാനെ; ഇറാനി കപ്പില്‍ മുംബൈ തകർപ്പൻ സ്‌കോറിലേക്ക്

ഇറാനി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറിലേക്ക് മുംബൈ. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ ആത്യു​ഗ്രൻ ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് തകർപ്പൻ സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് മാത്രമിരിക്കെ ഔട്ടായി. നിലവിൽ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തിട്ടുണ്ട്. 151 റണ്‍സുമായി സര്‍ഫറാസ് ഖാനും 36 റണ്‍സുമായി തനുഷ് കോട്ടിയാനുമാണ് ക്രീസിലുള്ളത്. 204 പന്തിലായിരുന്നു സര്‍ഫറാസ് ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഇതില്‍ 18 ബൗണ്ടറികളും രണ്ട്…

Read More

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ; പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ…

Read More

ടെസ്റ്റ് പരമ്പര തിരിച്ച് പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം

ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. 45 പന്തില്‍ 51 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 29 റണ്‍സ് നേടി വിരാട് കോഹ് ലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (5 പന്തിൽ 4) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ…

Read More

രാജ്യാന്തര ക്രിക്കറ്റിൽ വേഗത്തിൽ 27000 റൺസ്, സച്ചിനെ മറികടന്ന് വിരാട് കോലി

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (594 ഇന്നിങ്സ്) 27000 റൺസ് പിന്നിടുന്ന താരമായി വിരാട് കോലി. 623 ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സച്ചിന്റെ റെക്കോർഡ് കോലി മറികടന്നത്.  സച്ചിനും (34357 റൺസ്) കോലിക്കും പുറമേ, ശ്രീലങ്കയുടെ കുമാർ സംഗക്കാര (28016) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (27483 ) എന്നിവരാണ് 27000 രാജ്യാന്തര റൺസ് കടന്ന മറ്റു താരങ്ങൾ. ആദ്യ ഇന്നിങ്സിൽ 35…

Read More

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗ്രിസ്മാന്‍

ഫ്രാന്‍സിന് രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം അന്റോയിന്‍ ഗ്രിസ്മാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ സ്പാനിഷ് ലാ ലിഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ് ഗ്രിസ്മാന്‍. ഫ്രാന്‍സിനായി 137 മത്സരങ്ങള്‍ കളിച്ചു. 44 ഗോളുകളും നേടി. 10 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 33കാരന്‍ വിരാമം കുറിച്ചത്. ക്ലബ് ഫുട്‌ബോളില്‍ തുടരും. നെതര്‍ലന്‍ഡ്‌സിനെതിരെ 2014ല്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിലാണ് താരം ഫ്രാന്‍സിനായി അരങ്ങേറിയത്. പിന്നീട് ദിദിയര്‍…

Read More

ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് നോവ സദൂയി: നോർത്ത് ഈസ്റ്റിനെതിരെ സമനില

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരമാണ് 1-1ന് സമനിലയിൽ അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയിയാണ് ഗോൾ നേടിയത്. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. ഈസ്റ്റ് ബംഗാളിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങിയത്. തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിറഞ്ഞു കളിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ 15 മിനിറ്റിന്റെ അനിശ്ചിതത്വത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചെത്തി. സദൂയിയും ജീസസ് ഹിമെനെയുമാണ് മുന്നേറ്റങ്ങളിൽമുന്നിൽനിന്നത്. എന്നാൽ…

Read More

ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധനയുമായി ബിസിസിഐ

ഐപിഎല്‍ താരലേലത്തില്‍ നിർണായക മാറ്റവുമായി ബിസിസിഐ. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി വാശിയേറിയ ലേലമാണ് നടന്നത്. പിന്നാലെ 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കി. ഇത് കണ്ട് അന്ന് ഇന്ത്യൻ താരങ്ങൾ പോലും അന്തവിട്ടു. എന്നാൽ ഇത്തവണ വിദേശ താരങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കാതിരിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ. ഇന്നലെ പുറത്തുവിട്ട മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്ത മെഗാ താരലേലത്തില്‍ ഒരു ഇന്ത്യൻ താരത്തിന്…

Read More