‘സഞ്ജു നന്നായി കളിക്കണം, ഇല്ലെങ്കിൽ അവര്‍ അവനെ വീണ്ടും തഴയും’, സഞ്ജു സാംസണ് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ടീം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 12ാം ഓവറിൽ തന്നെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയത് മലയാളി താരം സഞ്ജു സാംസണാണ്. എന്നാലിപ്പോൾ സഞ്ജുവിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആദ്യ ടി20യില്‍ 19 പന്തില്‍ 29 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ആകാശ് ചോപ്ര…

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ദിപ കര്‍മാക്കര്‍; ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം

ചരിത്രത്തിലാദ്യമായി ഇന്ത്യക്കായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ദീപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പാരിസ് ഒളിംപിക്‌സില്‍ ദീപയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. അതേസമയം, ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി. ജിംനാസ്റ്റിക്‌സിലെ ഏറ്റവും പ്രയാസമേറിയ ‘വോള്‍ട്ട്’ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചാണ് താരം…

Read More

കോലിയുടെ റെക്കോഡ് സ്വന്തം പേരിലാക്കി ഹാര്‍ദിക് പാണ്ഡ്യ

ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ സിക്‌സോടെ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഹാര്‍ദിക്ക് സ്വന്തം പേരിലാക്കിയത്. ഹാര്‍ദിക് കളിയിൽ ബൗളിം​ഗിലും ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. ബൗളിങ്ങില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം എടുത്തത്. തുടര്‍ന്ന് 128 വിജയലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യക്കായി 16 പന്തുകളില്‍ പുറത്താവാതെ 39 റണ്‍സും നേടി. രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതമായിരുന്നു ഇത്. അവസാനം സിക്‌സറിടിച്ച്‌…

Read More

സെപ്റ്റംബറിലെ മികച്ച താരം ആരാണ്; ഹെഡ്, ജയസൂര്യ, മെന്‍ഡിസ്, ഐസിസി ചുരുക്ക പട്ടികയില്‍

സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തിറക്കി ഐസിസി. പുരസ്‌കാരത്തിനുള്ള മൂന്ന് താരങ്ങളുടെ ചുരുക്ക പട്ടികയാണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, ശ്രീലങ്കന്‍ താരങ്ങളായ പ്രബാത് ജയസൂര്യ, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പട്ടികയിലിടം കണ്ടത്. ഇവരില്‍ ഒരാള്‍ക്കായിരിക്കും പുരസ്‌കാരം. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിടിലൻ ഫോമിലാണ് ട്രാവിസ് ഹെഡ് കളിച്ചത്. പ്രബാത് ജയസൂര്യ സ്പിന്‍ ബൗളിങില്‍ തിളങ്ങിയപ്പോള്‍ മെന്‍ഡിസ് ബാറ്റിങിലാണ് മിന്നിയത്. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരെ 5…

Read More

ഇറാനില്‍ പോയി എവേയിൽ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാർക്കെതിരെ നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരാവുകയായിരുന്നു. ഒക്ടോബര്‍ 2ന് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ ഇറാനിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ മത്സരിക്കാനായി ടീം പോയില്ല. ഇതോടെയാണ് നടപടിയെടുക്കാൻ കോണ്‍ഫഡറേഷന്‍ തീരുമാനിച്ചത്. ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്….

Read More

ഇംഗ്ലണ്ടിന് നേരെ ബസ്‌ബോള്‍ തന്ത്രവുമായി പാകിസ്ഥാന്‍; 1524 ദിവസങ്ങൾക്കൊടുവിൽ ഷാന്‍ മസൂദ് സെഞ്ച്വറി അടിച്ചു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സെഞ്ച്വറിയുമായും ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ പുറത്തെടുത്തിരിക്കുകയാണ് ഒരറ്റത്ത് അബ്ദുല്ല പാകിസ്ഥാന് പ്രതിരോധം തീർത്തപ്പോൾ മറുവശത്ത് ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. നിലവില്‍ താരം…

Read More

സെന്റ് ലൂഷ വീണു; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടവുമായി സെന്റ് ലൂഷ

കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20യിൽ കന്നി കിരീടം സ്വന്തമാക്കി സെന്റ് ലൂഷ കിങ്‌സ്. ഫൈനലില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ വീഴ്ത്തിയാണ് സെന്റ് ലൂഷ ചാംപ്യന്‍മാരായത്. ഫൈനലില്‍ 6 വിക്കറ്റിനാണ് സെന്റ് ലൂഷ കിങ്‌സ് കപ്പിൽവ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടിക്ക് ഇറങ്ങിയ സെന്റ് ലൂഷ 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് കണ്ടത്തിയാണ് ജയവും കിരീടവും ഉറപ്പിച്ചത്. ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ്…

Read More

ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റി പന്തിന്റെ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത് ശർമ

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ടി 20 ലോകകപ്പ് ഫൈനല്‍ സമ്മാനിച്ചത്. വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും, സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമെല്ലാം കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തളയ്ക്കാൻ ഇന്ത്യയെ സാഹായിച്ച ഘടകങ്ങളായിരുന്നു. എന്നാൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മറ്റൊരാളുണ്ടെന്ന വെളിപ്പെടുത്തലുമായി രം​ഗതെത്തിയിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ. ഫൈനൽ മത്സരത്തിന്റെ ​ഗതി മാറ്റിയത് ഋഷഭ് പന്തിന്റെ തന്ത്രമാണെന്ന് രോഹിത് ശര്‍മ പറയുന്നു. മത്സരത്തിന്റെ ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു….

Read More

ജയസൂര്യ ശ്രീലങ്കയുടെ മുഖ്യ പരിശീലകന്‍; താത്കാലിക സ്ഥാനം സ്ഥിരപ്പെടുത്തി

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ബോര്‍ഡ്. നേരത്തെ താത്കാലികമായി കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ജയസൂര്യ. ഈ സ്ഥാനമാണ് ഉറപ്പിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ മുഖ്യ പരിശീലകന്‍ ഇതിഹാസ ഓപ്പണറായിരിക്കും. ജയസൂര്യയുടെ കീഴില്‍ ലങ്കന്‍ ടീം തിരിച്ചു വരവിന്റെ പാതയിലാണ്. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍. Sri Lanka Cricket wishes to announce the appointment…

Read More

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം, സഞ്ജു, സൂര്യ കുമാര്‍, ഹര്‍ദിക് തിളങ്ങി

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മികച്ച തുടക്കം നല്‍കി. സഖ്യം രണ്ടോവറില്‍ 25 റണ്‍സെടുത്താണ് പിരിഞ്ഞത്….

Read More