വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം; ശ്രീലങ്കയെ 82 റൺസിന് തകർത്തു

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19.5 ഓവറിൽ 90 റൺസിന് ഓൾഔട്ടായി. ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 21 റൺസെടുത്ത കാവിഷ ദിൽഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറർ. അനുഷ്‌ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്….

Read More

പുതിയ ചുമതലയേറ്റെടുത്ത് മുൻ ലിവര്‍പൂൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ്

ജര്‍മ്മന്‍ ഫുട്ബോൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ് പുതിയ ചുമതല ഏറ്റെടുത്തു. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ചുമതലയാണ് യുര്‍ഗന്‍ ക്ലോപ്പ് ഏറ്റെടുത്തിരിക്കുന്നത്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവിയായാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥരാണ് റെഡ്ബുള്‍ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുക. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും…

Read More

മുഹമ്മദ് ഷമിക്ക് വേണ്ടി ഇനിയും കാത്തിരിക്കണം! ആരാധകർ നിരാശയിൽ

ഏകദിന ലോകകപ്പിന് ശേഷം ഇതുവരെ മറ്റൊരു മത്സരത്തിൽ മുഹമ്മദ് ഷമി കളിച്ചിട്ടില്ല. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും അതുപോലെ ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്നും ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ‌എന്നാല്‍ താരത്തേയും ആരാധകരേയും നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രഞ്ജി ട്രോഫിയില്‍ തുടക്കത്തിലെ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് വിവരം. ബംഗാളിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഷമി കളിച്ചേക്കില്ല. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമായി വരുന്നതേയുള്ളു. ഫിറ്റ്നസ്…

Read More

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാഴികക്കല്ല് പിന്നിട്ട് ജോ റൂട്ട്

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കരിയറിലെ മികച്ച നേടവുമായി ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു റൂട്ടിന്റെ നാഴികകല്ല് പിന്നിട്ട പ്രകടനം. അയ്യായിരം റണ്‍സ് തികയ്ക്കാന്‍ ജോ റൂട്ടിന് വേണ്ടിയിരുന്നത് വെറും 27 റണ്‍സ് മാത്രമായിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ റൂട്ട് 54 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ 32 റണ്‍സ് അടിചെടുത്തു. 59 മത്സരങ്ങളില്‍…

Read More

കോൾ പാമർ മികച്ച ഇംഗ്ലീഷ് പുരുഷ ഫുട്ബാൾ താരം; പിന്നിലാക്കിയത് സൂപ്പർ താരങ്ങളെ

മികച്ച ഇംഗ്ലീഷ് പുരുഷ താരമായി കോൾ പാമർ. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക എന്നിവരെ പിന്തള്ളിയാണ് പാമർ 2023-24 വർഷത്തെ മികച്ച ഇംഗ്ലണ്ട് ഫുട്ബാൾ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നവംബറിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച പാമർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലും ചെൽസിക്കായി മികച്ച ഫോമിലാണ് കളിക്കുന്നത്. സീസണിൽ ചെൽസിക്കായി ഏഴു മത്സരങ്ങളിൽ ഇതുവരെ ആറു ഗോളുകളാണ് താരം നേടിയത്. ദേശീയ ടീമിനായി ഇതുവരെ ഒമ്പത് മത്സരങ്ങൾ പാമർ കളിച്ചിട്ടുണ്ട്. യൂറോ കപ്പിൽ…

Read More

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 ഇന്ന്

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ബംഗ്ലാദേശിനെ തകര്‍ത്തത്. ഇന്നും ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി ഭേദപ്പെട്ട ഓപ്പണിങ് നേടിയ സഞ്ജു,…

Read More

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളി ശ്രീലങ്ക

വനിതാ ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിര്‍ണായകം. ശ്രീലങ്കയാണ് ഇന്ന് ഇന്ത്യൻ പെൺപടയുടെ എതിരാളികൾ. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 6 മണിക്കാണ് മത്സരം. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് കീഴടങ്ങിയ ഇന്ത്യൻ സംഘം പാകിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നത്. അതേസമയം, പാകിസ്ഥാനുമായുള്ള കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്…

Read More

വിരമിച്ചിട്ട് 5 വർഷം, ദക്ഷിണാഫ്രിക്കക്കായി വീണ്ടും കളത്തിലിറങ്ങി മിന്നി ഡ‍ുമിനി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് 5 വർഷം, എങ്കിലും തന്റെ പെർഫോമൻസിലെ മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കാണിച്ചു തരികയാണ് ദക്ഷിണാഫ്രിക്കൻ മുന്‍ താരവും പരിശീലകനുമായ ജെ പി ഡുമിനി. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ഡുമിനി ദക്ഷിണാഫ്രിക്കുവേണ്ടി പകരക്കാരനായി ഫീല്‍ഡിംഗിന് ഇറങ്ങിയത്. അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 46 ഓവറില്‍ 215 റണ്‍സിന് ഓള്‍…

Read More

അവസാന ദിവസം ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; അയര്‍ലന്‍ഡിന് ആശ്വാസം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വമ്പൻ ജയവുമായി അയര്‍ലന്‍ഡ്. 69 റണ്‍സിനാണ് പ്രോട്ടീസിനെ അയര്‍ലന്‍ഡ് തകർത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന മികച്ച സ്‌കോറാണ് നേടിത്. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്ക 46.1 ഓവറില്‍ 215 റണ്‍സില്‍ പുറത്തായി. 91 റണ്‍സെടുത്ത ജാസന്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. കെയ്ല്‍ വെരെയ്ന്‍ (38), അന്‍ഡില്‍…

Read More

‘മാന്ത്രിക മനുഷ്യന്‍, ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും’- വിരമിച്ച ഇനിയെസ്റ്റയ്ക്ക് മെസിയുടെ സ്‌നേഹക്കുറിപ്പ്

വിരമിച്ച സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റക്ക് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി അര്‍ജന്റീനൻ നായകനും ഇതിഹാസ താരവുമായ ലിയോണല്‍ മെസി. 24 വര്‍ഷം നീണ്ട കരിയറിനാണ് കഴിഞ്ഞ ദിവസം ഇനിയെസ്റ്റ 40ാം വയസില്‍ വിരാമമിട്ടത്. തന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യനാണ് ഇനിയെസ്റ്റ എന്ന് മെസി കുറിച്ചു. ‘ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്….

Read More