ഫോർമുല വൺ റേസ് ; വനിതകളുടെ വേഗപ്പോരിന് ഖത്തർ വേദിയാകും

ലോ​ക​ത്തെ അ​തി​വേ​ഗ ഡ്രൈ​വ​ർ​മാ​രു​ടെ ഉ​ശി​ര​ൻ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന ​ഖ​ത്ത​റി​ലെ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ വ​നി​താ വേ​ഗ​പ്പോ​രു​കാ​രും ട്രാ​ക്കി​ലി​റ​ങ്ങു​ന്നു. ഫോ​ർ​മു​ല വ​ൺ അ​ക്കാ​ദ​മി വ​നി​താ ​കാ​റോ​ട്ട പോ​രാ​ട്ട​ത്തി​ന് ഇ​ത്ത​വ​ണ ഖ​ത്ത​റും വേ​ദി​യാ​കു​മെ​ന്ന് എ​ഫ്.​വ​ൺ പ്ര​ഖ്യാ​പി​ച്ചു. 16 മു​ത​ൽ 25 വ​രെ പ്രാ​യ​മു​ള്ള യു​വ​തി​ക​ളു​ടെ ആ​വേ​ശ​പ്പോ​രി​ന് ​എ​ഫ് വ​ൺ റേ​സ് ന​ട​ക്കു​ന്ന അ​തേ​ദി​വ​സ​മാ​യ ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യാ​ണ് ലു​സൈ​ൽ സ​ർ​ക്യൂ​ട്ട് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ​വേ​ഗ​​പ്പോ​രു​കാ​രു​ടെ ട്രാ​ക്കി​ലേ​ക്ക് ഉ​ദി​ച്ചു​യ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യാ​ണ് എ​ഫ്.​വ​ൺ അ​ക്കാ​ദ​മി…

Read More

സഞ്ജു ഹീറോ ആടാ ഹീറോ… ബംഗ്ലാദേശിനെതിരെ സഞ്ജുവിന് സെഞ്ചുറി, റെക്കോർഡ് സ്‌കോർ ഉയർത്തി ഇന്ത്യ

ബംഗ്ലദേശിനെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 297 റൺസ്. ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 298 റൺസ്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ട്വന്റി20 സ്‌കോറാണിത്. സഞ്ജു സാംസൺ സെഞ്ചറി നേടി. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളും സഞ്ജു അടിച്ചുകൂട്ടി. ട്വന്റി20യിൽ ഇന്ത്യൻ…

Read More

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പൊലീസിൽ ചേർന്നു, ഡിഎസ്പിയായി ചാർജെടുത്തു

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്). കഴിഞ്ഞ ദിവസം തെലങ്കാന ഡിജിപി ഓഫിസിൽ എത്തിയാണ് സിറാജ് ഡിഎസ്പിയായി ചാർജ് എടുത്തത്. ഡിജിപി ജിതേന്ദറും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വീകരിച്ചു. സിറാജിന് വീട് നിർമിക്കാന്‍ സ്ഥലവും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു മുഹമ്മദ് സിറാജ്. നിയമസഭാ…

Read More

‘പിടി ഉഷ ഏകാധിപതിയെ പോലെ , തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കുന്നു’ ; ഒളിംമ്പിക് അസോസിയേഷനിലെ കൂടുതൽ പേർ പിടി ഉഷയ്ക്കെതിരെ രംഗത്ത്

പിടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ (ഐ ഒ എ) കൂടുതല്‍ അംഗങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും അംഗങ്ങളെ കേള്‍ക്കാതെ ഐ ഒ എ പ്രസിഡന്റ് ഏകാധിപതിയായി പ്രവര്‍ത്തിച്ചുവെന്ന് റോവിങ് ഫെഡറേഷന്‍ അധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നടപടി മറികടക്കാന്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉഷ പ്രതികരിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ തര്‍ക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി…

Read More

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ബുമ്ര വൈസ് ക്യാപ്റ്റൻ

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ പരിക്കിൽ നിന്ന് മോചിതനാവാത്തതിനെ തുടർന്ന് ഷമിയെ ഒഴിവാക്കി. പരമ്പരയിൽ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ബുമ്രയ്ക്കു പുറമേ, മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് 15 അംഗ ടീമിലെ പേസർമാർ. ഋഷഭ് പന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറെൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിസർവ് താരങ്ങളായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തി….

Read More

ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വവസതിയിലെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തെക്കൻ എയ്തൻസിലെ ഗ്ലിഫാഡയിലെ വസതിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഏഴ് വർഷത്തോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരൻ കഴിഞ്ഞ മേയിൽ പനാതിനെയ്കോസിലേക്ക് ചേക്കേറിയിരുന്നു. അവർക്കായി നാല് മത്സരങ്ങളിലാണ് ഇറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍

ഗ്രാന്‍ഡ്സ്ലാം കിരീടം 22 തവണ അണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ്‌ ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ നഡാല്‍ സന്ദേശത്തില്‍ പറഞ്ഞു.

Read More

തലസ്ഥാന ന​ഗരി വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്; കേരളം- പഞ്ചാബ് രഞ്ജി പോരാട്ടം നാളെ മുതൽ

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനനഗരിയെ വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്കാൻ രഞ്ജി ട്രോഫി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരമാണ്. കേരളത്തിന്റെ സീസണിലെ ആദ്യ പോരാട്ടം പഞ്ചാബുമായിട്ടാണ്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടാണ് വേദി. കേരള ടീമിനെ നയിക്കുന്നത് സച്ചിൻ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസനെ നിലവിൽ രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ. സച്ചിൻ ബേബിയും…

Read More

ഡബിളടിച്ച് ജോ റൂട്ടും, ഹാരി ബ്രൂകും; കൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ബ്രേക്കിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 102 റണ്‍സിന്റെ വമ്പൻ ലീഡാണ്. ഡബിള്‍ സെഞ്ച്വറികളുമായി ജോ റൂട്ടും ഹാരി ബ്രൂകും ക്രീസില്‍ ആധിപത്യം തുടരുകയാണ്. ഇതുവരെ, റൂട്ട് 259 റണ്‍സും ബ്രൂക് 218 റണ്‍സും നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന…

Read More

ഒളിംപിക് അസോസിയേഷനിൽനിന്ന് പിടി ഉഷയെ പുറത്താക്കാന്‍ നീക്കം; ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അദ്യവനിതാ പ്രസിഡന്റ് ആയ പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. 25ന് ചേരുന്ന ഐഒഎ യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ഒളിംപിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ ഉഷയ്ക്കെതിരെ ഉയർന്നിരുന്നു. ഐഒഎയുടെ 15 അംഗ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ 12 പേർ ഉഷയ്ക്ക് എതിരാണ്….

Read More