ലക്നൗ വിടാനൊരുങ്ങി രാഹുൽ; ഓഫർ തന്നാലും സ്വീകരിക്കില്ല
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാനുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുൽ അടുത്ത സീസണിൽ ക്ലബ്ബിൽ കളിക്കില്ലെന്ന് ഇതോടെ ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടീമിൽ തന്നെ നിലനിർത്തേണ്ടതില്ലെന്ന് രാഹുൽ ലക്നൗ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ഓഫർ വന്നാലും അതു സ്വീകരിക്കില്ലെന്ന് രാഹുൽ ടീം മാനേജ്മെന്റിനെ അറിയിച്ചു കഴിഞ്ഞു. എൽഎസ്ജി മെന്ററായ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറിനും രാഹുല്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതിനോട് താൽപര്യമില്ല. കഴിഞ്ഞ സീസണിൽ…