പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് അവർ മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന്റെ ജയത്തിൽ നിർണായകമായത്. അവസാനനിമിഷം തകർത്തടിച്ച ആസിഫ് അലി (8 പന്തിൽ 16), ഖുശ്ദിൽ ഷാ (11 പന്തിൽ 14) എന്നിവരും തിളങ്ങി. ഇഫ്തിഖർ അഹമ്മദ് (1 പന്തിൽ 2) പുറത്താകാതെ നിന്നു….

Read More

ഏഷ്യാകപ്പ്, ഹോംഗ്‌കോംഗിനെതിരെ 40 റൺസിന്റെ വിജയം നേടി ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിലെത്തി

ഏഷ്യാകപ്പിൽ ഹോംഗ്‌കോംഗിനെതിരെ 40 റൺസിന്റെ വിജയം നേടി ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിലെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 192 റൺസ് അടിച്ചുകൂട്ടിയ ശേഷം ഹോംഗ്‌കോംഗിനെ 152/5ൽ ഒതുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് കീഴടക്കിയ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായാണ് സൂപ്പർ ഫോറിലേക്ക് മുന്നേറിയത്. അർദ്ധ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്ത വിരാട് കൊഹ്ലിയും (59*) സൂര്യകുമാർ യാദവും (68*) മൂന്നാം വിക്കറ്റിൽ പുറത്താകാതെ 48 പന്തുകളിൽ…

Read More

ഏഷ്യാ കപ്പ്; പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യക്ക് വിജയത്തുടക്കം

ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യക്ക് വിജയത്തുടക്കം. പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിർത്തി മറികടന്നു. വിജയത്തിലേക്ക് അവസാന മൂന്നോവറിൽ 32 റൺസും രണ്ടോവറിൽ 21 റൺസും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ 19-ാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റൺസടിച്ച് അവസാന ഓവറിൽ ലക്ഷ്യം ഏഴ് റൺസാക്കി കുറച്ചു. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന…

Read More

ഏഷ്യാ കപ്പ്; ഇന്ത്യ-പാക്ക് പോരാട്ടം ഇന്ന് രാത്രി 7.30ന്

ഏഷ്യാ കപ്പിൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ പ്രധാന ശത്രുക്കളായ പാകിസ്ഥാനെയാണ് നേരിടുന്നത്. ആഭ്യന്തര കലഹങ്ങൾ അനിയന്ത്രിതമായി തുടരുകയും കളിക്കാർ തമ്മിലുള്ള സൗഹൃദം ഹൃദ്യമായി വളരുകയും ചെയ്യുന്ന കാലത്താണ് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം വീണ്ടും നടക്കുന്നത്. രാത്രി 7.30 മുതൽ ദുബായിലാണ് മത്സരം. ഗ്രൂപ്പ് എയിൽ പാകിസ്ഥാനെ കൂടാതെ ഹോങ്കോംഗും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളാണ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുക. സൂപ്പർ ഫോറിലെത്തുന്ന നാല് ടീമുകൾ വീണ്ടും നേർക്കുനേർ വരുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്….

Read More