
അര്യാന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ
ബെലറൂസിന്റെ അര്യാന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ. ഖസാക്കിസ്താന്റെ എലേന റിബക്കിനയെ തോൽപ്പിച്ചു. (4-6, 6-3, 6-4). അര്യാന സബലെങ്കയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്, ഫൈനലിലെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സബലെങ്കയുടെ കിരീടനേട്ടം. ജയത്തോടെ താരം ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈ വർഷം സബലെങ്ക നേടുന്ന തുടർച്ചയായ 11-ാം ജയമായിരുന്നു ഇന്നത്തേത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൻറെ പശ്ചാത്തലത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് ടൂർണമെന്റിൽ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല….