
ലോകത്തില്‍ ഏറ്റവും പഴക്കമുള്ള 7 നദികള്‍ ഏതെന്ന് അറിയുമോ?
നദികളുടെ പ്രായം കൃത്യമായി നിര്‍ണയിക്കുന്നതു പ്രയാസമാണ്. നദിയുടെ ഏകദേശ പ്രായം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ അവശിഷ്ടങ്ങളും ചുറ്റുമുള്ള പാറകളും പഠനവിധേയമാക്കുന്നു. എന്നാലും കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. ഇക്കാരണത്താല്‍, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നദി ഏതാണെന്ന ചര്‍ച്ചകള്‍ നടക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നദികള്‍ 300 ദശലക്ഷം വര്‍ഷം മുന്പ് രൂപപ്പെട്ടതാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 1. ഫിങ്കെ പ്രായം: 300-340 ദശലക്ഷം വര്‍ഷം. നോര്‍ത്തേണ്‍ ടെറിട്ടറി, നോര്‍ത്തേണ്‍ സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു നീളം: 750…