ഭൂമിക്ക് അടുത്തേക്ക് പാഞ്ഞടുത്ത് കുറ്റൻ ഛിന്നഗ്രഹം ; കാഴ്ചയിൽ തന്നെ അസാധാരണം

ശാസ്ത്രലോകത്തിന് ഒരേസമയം ആശങ്കയും ആകാംക്ഷയും സമ്മാനിച്ച് കൂറ്റന്‍ ഛിന്നഗ്രഹം (2006 ഡബ്ല്യൂബി) ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തെ കുറിച്ച് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി മുന്നറിയിപ്പ് നല്‍കി. കാഴ്‌ചയില്‍ തന്നെ അസാധാരണമാണ് 2006 ഡബ്ല്യൂബി (Asteroid 2006 WB) എന്ന ഛിന്നഗ്രഹം. 310 അടി അഥവാ ഏകദേശം 94.488 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ബഹുനില കെട്ടടത്തിന്‍റെ വലിപ്പം കണക്കാക്കുന്ന 2006 ഡബ്ല്യൂബി ഛിന്നഗ്രഹം അതിന്‍റെ യാത്രയില്‍ നവംബര്‍ 26ന് ഭൂമിക്ക്…

Read More

യാത്രക്കാരനായി പൂച്ച ; സഞ്ചാരം യുവതിയുടെ കൂടെ ഓഫിസിലേക്ക്

വളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചിക്കാൻ കഴിയാത്തതാണ്. നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ തുടങ്ങിയവ സഹജീവികളായും സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും മനുഷ്യജീവിതത്തിൽ ഇഴുകിച്ചേരുന്നു. അതിവേഗം പായുന്ന ജീവിതത്തിനിടയിൽ വളർത്തുമൃഗങ്ങളെ പരിചരിക്കുക എന്നതു ചിലർക്കു ബുദ്ധിമുട്ടേറിയതാകാം. ജോലിത്തിരക്കുകൾ, മറ്റ് ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ വെല്ലുവിളിയായേക്കാം. ബംഗളുരൂവിൽ താമസിക്കുന്ന യുവതി തിരക്കേറിയ ജീവിതത്തിനിടിയിൽ തന്റെ പ്രിയപ്പെട്ട പൂച്ചയെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമം കൗതുകമുള്ളതായി. തന്റെ വളർത്തു പൂച്ചയെ പിങ്ക് ബാഗിലിട്ട് ജോലി സ്ഥലത്തേക്കു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് യുവതി ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിന്റെ സുതാര്യമായ…

Read More

മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ച പാമ്പിന് അവസാനം സംഭവിച്ചതെന്ത്..?

ഇസ്രയേലിലാണ് സംഭവം. മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ച ഭീമാകാരനായ പാമ്പിന്റെ ദുര്‍ഗതിയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായത്. ഇസ്രയേല്‍ പോസ്റ്റ് ആണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശന്നുവലഞ്ഞ വലിയ പാമ്പ് മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ചു. പക്ഷേ മുള്ളന്‍പന്നിയുടെ കൂര്‍ത്ത മുള്ളുകള്‍ പാമ്പിന്റെ വായില്‍ കുടുങ്ങുകയും ഏറ്റുമുട്ടലില്‍ അവസാനം പാമ്പും മുള്ളന്‍പന്നിയും ചാവുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അഥോറിറ്റിയിലെ ഉരഗ-പരിസ്ഥിതി ശാസ്ത്രജ്ഞനായ ഏവിയാഡ് ബാര്‍ പാമ്പിനെയും മുള്ളന്‍പന്നിയും പരിശോധിച്ചു. വിഷമില്ലാത്ത കറുത്ത വിപ്പ് പാമ്പായിരുന്നു മുള്ളന്‍പന്നിയെ തിന്നാന്‍…

Read More

ഐശ്വര്യത്തിനും സമ്പത്തിനും സെക്‌സ് വഴിപാട്; ഇന്ത്യയിലല്ല, ദേവാലയം ഇന്തോനേഷ്യയില്‍

സെക്‌സ് വഴിപാട് പ്രധാന ആചാരമായിട്ടുള്ള ക്ഷേത്രമോ? ആരും അതിശയിച്ചുപോകും അല്ലേ. എന്നാല്‍ അത്തരത്തില്‍ വഴിപാടു നടത്തുന്ന സ്ഥലമുണ്ട്. ഇന്ത്യയിലല്ല, ഇന്തോനേഷ്യയിലാണ് അത്തരത്തില്‍ ഒരു ദേവാലയമുള്ളത്. വിവാഹം കഴിക്കാത്തവരും വിവാഹിതരും ആചാരം നടത്താനായി ഇവിടെയെത്തുന്നു. ഇത്തരത്തില്‍ സെക്‌സ് വഴിപാടു നടത്തിയാല്‍ ഭാഗ്യവും സമ്പത്തും കൈവരുമെന്നാണ് അവരുടെ വിശ്വാസം. ഇന്തോനേഷ്യയിലെ സോളോയില്‍ സ്‌രാഗന്‍ പ്രവിശ്യയിലെ ഒരു മലയുടെ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്. ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ആയിരകണക്കിന്…

Read More

മൂവായിരം വര്‍ഷം പഴക്കമുള്ള അമ്പ്; നിര്‍മിച്ചത് ഉല്‍ക്കാശിലയിലെ ഇരുമ്പുകൊണ്ട്, ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയ അമ്പിന്റെ കഥ

1873-1874ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊറിഗനിലെ ബീല്‍ തടാകത്തിനു സമീപത്തുവച്ച് പുരാവസ്തു ഗവേഷകര്‍ക്ക് ഒരു അമ്പ് ലഭിച്ചു. കൂടുതല്‍ പഠനങ്ങള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണ്‍ ഹിസ്‌റ്റോറിക്കല്‍ മ്യൂസിയത്തിലേക്ക് അമ്പ് മാറ്റി. അമ്പുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ബിസി 900നും 800നും ഇടയില്‍ നിര്‍മിച്ച അന്പ് ഉല്‍ക്കാശിലയില്‍നിന്നുള്ള ഇരുമ്പുകൊണ്ടു നിര്‍മിച്ചതാണെന്ന് ഗവേഷണലേഖനത്തില്‍ പറയുന്നു. മധ്യ, പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉല്‍ക്കാശിലയില്‍നിന്നുള്ള പുരാവസ്തുക്കളുടെ കണ്ടെത്തലുകള്‍ വളരെ വിരളമാണെന്നാണു ഗവേഷകര്‍ പറയുന്നത്. ഈ പ്രദേശങ്ങളിലെ കമ്യൂണിറ്റികള്‍…

Read More

അറിയാമോ ഈ അഗ്‌നിപർവതങ്ങളെക്കുറിച്ച്.., ലോകത്തിലെ ഏറ്റവും പഴയതും ഇപ്പോഴും സജീവുമായ അഞ്ച് അഗ്നിപർവതങ്ങൾ

അഗ്നിപർവതങ്ങൾ ലോകത്തിൽ കാണപ്പെടുന്ന പ്രകൃതി പ്രതിഭാസങ്ങളാണ്. ആയിരക്കണക്കിന് വർഷങ്ങളായി അഗ്നിപർവത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനങ്ങളുടെ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സജീവമായതും അല്ലാത്തതുമായ നിരവധി അഗ്നിപർവതങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും പഴയ അഞ്ച് സജീവ അഗ്നിപർവതങ്ങൾ പരിചയപ്പെടാം. 1. മൗണ്ട് അൻസെൻ ഏകദേശം 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പു മുതൽ നിലനിൽക്കുന്നു രാജ്യം: ജപ്പാൻ അക്ഷാംശം/രേഖാംശം: 32.7805 ° N, 130.2672 ° E ഉയരം: 1,486 മീറ്റർ. ജപ്പാനിലെ ക്യൂഷു ദ്വീപിൽ സ്ഥിതി ചെയ്യുന്നതും ഏകദേശം 2.5 ദശലക്ഷം…

Read More

നാലു തവണ വെടിയേറ്റു; രക്ഷയായത് സൂപ്പര്‍ സെക്‌സി മോഡല്‍ കിം കര്‍ദാഷിയാന്റെ ബോഡി സ്യൂട്ട്

ലോകമെന്പാടും ആരാധകരുള്ള സൂപ്പര്‍ സെക്‌സി മോഡല്‍ കിം കര്‍ദാഷിയാന്‍ തന്റെ ജീവന്‍ രക്ഷിച്ചെന്ന് അമേരിക്കന്‍ യുവതി. ഈ വര്‍ഷമാദ്യം മിസൗറിയിലെ കന്‍സാസ് സിറ്റിയില്‍ നടന്ന വെടിവയ്പില്‍ നാല് തവണ തനിക്കു വെടിയേറ്റെന്നും തന്റെ ജീവന്‍ രക്ഷിച്ച കര്‍ദാഷിയാന് നന്ദി പറയുകയും ചെയ്തു 22കാരിയായ ആഞ്ജലീന വൈലി. ടിക് ടോക്ക് വീഡിയോയിലൂടെയാണ് വൈലി നന്ദി അറിയിച്ചത്. വീഡിയോയില്‍ വൈലി പറഞ്ഞു ‘കിം കര്‍ദാഷിയാന്‍ എന്റെ ജീവന്‍ രക്ഷിച്ചു, ഈ പുതുവര്‍ഷത്തില്‍, എനിക്ക് നാലു തവണ വെടിയേറ്റു, വെടിയേറ്റ രാത്രി,…

Read More

അമേരിക്കയിലെ ഏറ്റവും വലിയ പെരുമ്പാമ്പ് പിടിയില്‍

അമേരിക്കയില്‍ നടന്ന ഒരു പാമ്പു വേട്ടയാണ് ദിവസങ്ങളായി മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അമേരിക്കയില്‍ പിടികൂടിയതില്‍വച്ച് ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. 19 അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ജെയ്ക് വലേരിയാണു പിടികൂടിയത്. ഇതിനു മുന്‍പ് പിടിക്കപ്പെട്ട ഏറ്റവും വലിയ ബര്‍മീസ് പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്. ഇന്‍സ്റ്റാഗ്രാമില്‍ വലേരി പങ്കുവച്ച പാമ്പിനെ പിടിക്കുന്ന വീഡിയോയിലെ രംഗങ്ങള്‍ ഭയമുളവാക്കുന്നതാണ്. പെരുമ്പാമ്പിനെ വാലില്‍ പിടിച്ച് റോഡിലേക്ക്…

Read More

സമുദ്രങ്ങളുടെ നിറം ‘പച്ച’ ആകുന്നു; വിശദീകരിക്കാനാകാതെ ഗവേഷകർ

സമുദ്രങ്ങളുടെ നിറം പച്ചയാകുന്നതായി ഗവേഷകർ. 20 വർഷത്തിനിടെ ഭൂമിയിലെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം ഗണ്യമായി മാറിയെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള സമുദ്രങ്ങൾ പച്ച നിറത്തിലേക്കു മാറിയിരിക്കുന്നു. ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ ആവശ്യമായ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഇതുവരെ കാണാത്തവിധത്തിൽ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. സമുദ്രത്തിന്റെ നിറം അതിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നുവെന്ന് ശാസ്ത്രജ്ഞർ. പച്ചനിറത്തിലുള്ള…

Read More

ലോകത്തിലെ ഏറ്റവും പഴയ 5 കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങൾ

ഗുണ്ടാസംഘങ്ങൾ ലോകത്തിന്റെ എല്ലായിടങ്ങളിലുമുണ്ട്. ചരിത്രത്തിന്റെ ഏടുകളിൽ ആയിരങ്ങൾ ക്രിമിനൽ സംഘങ്ങൾക്ക് ഇരയായിട്ടുണ്ട്. നാടൻ ആയുധങ്ങൾ മുതൽ അത്യാധുനിക സാങ്കേതികവിദ്യയും ആയുധങ്ങളും ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തിൽപ്പെടുന്നു. സ്ത്രീകൾ വരെ അംഗങ്ങളായുള്ള ക്രിമിനൽ സംഘങ്ങളുണ്ട്. എന്നാൽ, ചില സംഘങ്ങൾക്ക് നൂറുകണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ലോകത്തിലെ അഞ്ച് പഴയ ഗുണ്ടാസംഘങ്ങൾ ഏതെന്നു നോക്കൂ… യാക്കുസ സ്ഥാപിതമായ വർഷം: 1612 ഉത്ഭവം: ജപ്പാൻ സ്ഥാപകൻ: അജ്ഞാതൻ പ്രവർത്തനം: ക്രിമിനൽ ഗ്രൂപ്പ് പതിനേഴാം നൂറ്റാണ്ട് മുതൽ ചരിത്രമുള്ള ഒരു ജാപ്പനീസ് സംഘടിത ക്രിമിനൽ സംഘമാണ്…

Read More