
സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി 2024 ൽ സർവീസ് ആരംഭിക്കും
റിയാദ്∙ : റിയാദ് കേന്ദ്രമായി സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി 2024 ൽ സർവീസ് തുടങ്ങും.പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആരംഭിക്കുന്ന പുതിയ വിമാനകമ്പനി തലസ്ഥാന നഗരിയായ റിയാദ് യാത്രാ ഹബ്ബായി മറ്റിടങ്ങളിലേക്കു പ്രാദേശിക, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും. ഈ പദ്ധതിക്കായി ലോകത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ വലിയ നിരയെ നിയമിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ഒരു മാസത്തിനകം റിയാദിലെത്തുമെന്നു പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ വെളിപ്പെടുത്തി. കോടിക്കണക്കിനു ഡോളറിന്റെ പുതിയ രാജ്യാന്തര എയർലൈൻ…