നിരോധിത മേഖലയിൽ നായാട്ട് 16 സദേശികൾ അറസ്റ്റിൽ

സൗദി :  സൗദിയിൽ നായാട്ട് നിരോധിത മേഖലയിൽ മൃഗങ്ങളെ വേട്ടയാടിയതിന് 16 സദേശികളെ സൗദി പരിസ്ഥിതി സുരക്ഷ സേന അറസ്റ്റ് ചെയ്തു. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗങ്ങളെയും പക്ഷികളെയും വേട്ടയടിയതിനാണ് അറസ്റ്റ്.17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും അറസ്റ്റിലായവരുടെ പക്കൽ നിന്നും കണ്ടെത്തി. ലൈസൻസില്ലാതെ പ്രകൃതി സംരക്ഷിത മേഖലയിൽ പ്രവേശിക്കുന്നവർക്ക് 5,000 റിയാലും…

Read More

സൗദിയിൽ സ്കൂൾ ബസ്സിൽ കുട്ടിയുടെ മരണം : ഡ്രൈവറുടെ അശ്രദ്ധ

റിയാദ്  : സൗദി അറേബ്യയിലെ ഖത്വീഫിൽ സ്കൂൾ ബസിനുള്ളിൽ കുട്ടി ശ്വാസം മുട്ടി മരിച്ചു. ഖത്തീഫ് ഗവർണറേറ്റിൽ ഞായറാഴ്ച ഉച്ചയോടെഹസൻ അലവി എന്ന വിദ്യാർഥിയാണു ശ്വാസംമുട്ടി മരിച്ചത്. ഡ്രൈവർ വാടകയ്‌ക്കെടുത്ത് ഓടിച്ചിരുന്ന സ്വകാര്യ ബസിൽ കുട്ടികൾ എല്ലാം ഇറങ്ങിയോ എന്നുറപ്പുവരുത്തുന്നതിൽ ഡ്രൈവർക്ക് വന്ന വീഴ്ചയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ ബഹാസ് പറഞ്ഞു. കിഴക്കൻ മേഖലയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ഡോ: സാമി അൽ ഉതൈബിയ സ്കൂൾ സന്ദർശിച്ച്…

Read More

സൗദിയിൽ മേൽപ്പാലത്തിൽ നിന്ന് ജീപ്പ് താഴെ കാറിന് മുകളിൽ വീണപകടം ; കാർഡ്രൈവർ മരിച്ചു

റിയാദ് : റിയാദിൽ അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് മേൽപാലത്തിൽ നിന്നും താഴേക്കു വീണ് ഒരാൾ മരിച്ചു. ഉത്തര റിയാദിൽ കിങ് ഫഹദ് റോഡ് മേൽപാലത്തിൽ നിന്ന് ജീപ്പ് താഴെ കാറിനു മുകളിലേക്ക്‌ പതിക്കുകയായിരുന്നു . അപകടത്തിൽ കാർ തകർന്നു. കാർ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read More

സൗദിയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച അല്‍ബാഹ കിംഗ് ഫഹദ് ചുരംറോഡിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയ അപകടത്തിൽ ഒരു ട്രെയിലറിന്റെ ഡ്രൈവർ വെന്തുമരിക്കുകയായിരുന്നു .രണ്ടാമത്തെ ട്രെയിലറുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സൗദിയിൽ കപ്പലിന് തീ പിടിച്ചു ; ആളപായമില്ല , 25 പേരെയും ഉടനടി രക്ഷപ്പെടുത്തി

റിയാദ് : സൗദി അറേബ്യയിയിൽ ജിസാൻ തുറമുഖത്തിന് 123 നോട്ടിക്കൽ മൈൽ അകലെ കപ്പലിന് തീ പിടിച്ചു. തീപിടുത്തമുണ്ടായെങ്കിലും ഉടനടി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽകപ്പലില്‍ നിന്ന് 25 ജീവനക്കാരെയും സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന് ജിദ്ദയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ചു. തുടർന്ന് സൗദി…

Read More

സൗദിയിൽ മരണപ്പെട്ട മൃതദേഹങ്ങൾ വീടുകളിൽ മാറിയെത്തി ;അറിയാതെ ദഹിപ്പിച്ച് ഒരു കുടുംബം ; കാർഗോ കമ്പനിക്കെതിരെ കേസെടുത്ത് സൗദി മന്ത്രാലയം

സൗദി : സൗദിയിൽ നിന്നും രണ്ടു വിമാനങ്ങളിലായി നാട്ടിലെക്കാഴ്ച മലയാളിയുടെയും യുപി സ്വദേശിയുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് പരസ്പരം മാറി എത്തി. ഗുരുതര പിഴവിനെ തുടർന്ന് സൗദി വിദേശകാര്യമന്ത്രാലയം ദമ്മാമിലുള്ള കാർഗോ കമ്പനിക്കെതിരെ കേസെടുത്തു.മൃതദേഹങ്ങൾക്ക് മുകളിൽ പതിപ്പിച്ച സ്റ്റിക്കർ മാറിപ്പോയതാണ് മൃതദേഹങ്ങൾ മാറിപ്പോകാൻ കാരണമായത്. കായംകുളം സ്വദേശി ഷാജി (50) രാജന്റെയും യുപി വാരണാസി സ്വദേശി ജാവേദിന്റെയും (44)മൃതദേഹങ്ങളാണ് പരസ്പരം മാറി വീടുകളിലേക്ക് എത്തിയത്.വർഷങ്ങളായി കാർഗോ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് സംഭവിച്ച അബദ്ധമാണ് സംഭവങ്ങളെ സങ്കീർണമാക്കിയത്. രണ്ടു…

Read More

സൗദിയിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു

മദീന :  ഇന്ന് പുലർച്ചെ ഹുറൈമലയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ(44), മഞ്ചേരി വള്ളി സ്വദേശി വെള്ളക്കാട്ട് ഹുസൈൻ(23) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ബറൈദാക്കടുത്ത് അൽറാസിലെ നബ്ഹാനിയായിലാണ് അപകടമുണ്ടായത്. ഹുറൈ മലയിൽജോലിചെയ്യുന്ന ഇവർ കുടുംബസമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.

Read More

16 വർഷമായി മലയാളി സൗദിയിൽ ; വധശിക്ഷ ഒഴിവാകാൻ വേണ്ടത് 33 കോടി രൂപ

മനപ്പൂർവമല്ലാത്ത നരഹത്യയുടെ പേരിൽ 16 വർഷമായി കോഴിക്കോട് സ്വദേശി സൗദി ജയിലിൽ വധശിക്ഷ കാത്തു കിടക്കുന്നു. സൗദി പൗരന്റെ മകൻ മരിച്ച കേസിൽ പത്തുവർഷം മുൻപാണ് സൗദി കോടതി കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ അന്തിമ വിധി വരുന്നതിനു മുൻപ് 33 കോടി രൂപ നൽകിയാൽ വധശിക്ഷ ഒഴിവാകും.33കോടി സൗദി ബാലന്റെ കുടുംബം  ദിയാദനം ആവശ്യപെട്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. 2006 നവംബർ 28നു 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയത്. 2006…

Read More

അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

റിയാദ് : അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു. മലപ്പുറം ജില്ലായിലെ കരുവാരക്കുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു. 30 വർഷമായി പ്രവാസിയായ സിദ്ദീഖ് ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം ജിദ്ദയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് – ചേക്കു, മാതാവ് – ആയിഷ. ഭാര്യ – ലൈല. അജ്മൽ, ജഫ്നാൻ ഷഫ്‌ന…

Read More

സൗദിഅറേബ്യയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിന്റെ ഭിത്തിക്ക് മുകളിൽ ഇടിച്ചുകയറി അപകടം

  റിയാദ് : ജിദ്ദയിൽ വീടിന്റെ ഭിത്തിയിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു കയറി അപകടം. പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറിയത്. മണ്‍തിട്ടയില്‍ ഇടിച്ച ശേഷം കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അപകടത്തില്‍പെട്ട കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Read More