വ്യാവസായിക വളർച്ചക്ക് വഴിവെട്ടിക്കൊണ്ട് ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കമായി

   റിയാദ് : സൗദി അറേബ്യയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ജുബൈൽ വ്യവസായ നഗരം വഴി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഇരു പാതകളെയും തമ്മിൽ 124 കിലോമീറ്റർ നീളത്തിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല ജുബൈൽ വ്യവസായ നഗരത്തിനുള്ളിലൂടെ സ്ഥാപിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ജുബൈൽ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ശൃംഖല വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ജുബൈലിലെ സദാറ കമ്പനി…

Read More

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ റിയാദിൽ സംസ്‍കരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്‍കരിച്ചു. മലപ്പുറം മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (29), സഹോദരി ഭർത്താവ് മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ഹുറയ്മല പട്ടണത്തിൽനിന്ന് മദീന സന്ദർശനത്തിന് പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 13 പേർ സഞ്ചരിച്ച വാൻ അപകടത്തിൽ പെടുകയായിരുന്നു. സൗദി അറേബ്യയിലെ ഖസീമിൽ അൽറാസ് പട്ടണത്തിന് സമീപം സബ്ഹാനിയിൽ വച്ച് അപകടമുണ്ടായതിനെത്തുടർന്ന് ഹുസൈനും ഇഖ്ബാലും മരിക്കുകയായിരുന്നു ….

Read More

സൗദി അറേബ്യയിൽ കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു

റിയാദ് : സൗദി അറേബ്യയിൽ കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുമെന്ന് രാജ്യ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി അഹ്‍മദ്​ അൽറാജി പ്രഖ്യാപിച്ചു. സ്വദേശികളായ സ്ത്രീ – പുരുഷന്മാർക്ക്​ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സ്വദേശിവൽക്കരണം നടത്തുന്നത്. സൗദി ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ് രംഗവും ആ…

Read More

ലോകകപ്പ് ; സൗദി അറേബ്യൻ മത്സരദിവസങ്ങളിൽ പ്രതിദിനം 38 സർവീസുകളുമായി ഫ്ലൈ അദീൽ

റിയാദ് : ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തും. സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായാണ് സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ അദീൽ സൗകര്യമൊരുക്കുന്നത് . മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന രീതികളിലാണ് വിമാന…

Read More

20,000 കോടി കവിഞ്ഞ് മക്കയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണം

 സൗദി   : saudi  20000 കോടി റിയാൽ പിന്നിട്ടുകൊണ്ട് മുന്നേറുന്ന മക്കയുടെ വിപുലീകരണപ്രവർത്തനങ്ങൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ രീതിയിലുള്ള വിപുലീകരണമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജ്ജോ, ഉംറയോ നിർവഹിക്കാൻ സൗദിയിലെത്തുന്ന വനിതാ തീർഥാടകരെ അനുഗമിക്കാൻ ഇനി രക്തബന്ധു ആവശ്യമില്ല. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നൽകുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ, പരിധിയോ നിശ്ചയിച്ചിട്ടില്ല. ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലിമിനും നിലവിൽ…

Read More

പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തി കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി

റിയാദ് : കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നു. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ സാമൂഹ്യ സുരക്ഷാ പദ്ധതി’യുടെ പത്താം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് ‘ഹദിയത്തു റഹ്മ’ എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018 ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ…

Read More

സൗദിയിൽ സ്‌കൂൾ ബസിൽ നഴ്സറി വിദ്യാർത്ഥി മരിച്ചത് ശ്വാസതടസ്സം മൂലം

സൗദി : സൗദി അറേബ്യയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്‌കൂൾ ബസിൽ അഞ്ച് വയസ്സുള്ള നഴ്സറി വിദ്യാർത്ഥി മരിച്ചത് ഉയർന്ന താപനില മൂലമുണ്ടായ ശ്വാസതടസ്സമെന്ന് സൗദി ഗസറ്റ് റിപ്പോർട്ട്. ഞായറാഴ്ച ഖത്തീഫിലെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന സാഹചര്യത്തിൽ ബസ്സിനകത്ത് കുടുങ്ങിപ്പോയ കുഞ്ഞിന് ശ്വാസതടസ്സമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്കൂൾ ബസിൽ നിന്ന് എല്ലാ വിദ്യാർത്ഥികളും ഇറങ്ങിയോ എന്നുറപ്പുവരുത്തുന്നതിൽ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് ദാരുണമായ മരണം സംഭവിച്ചത്. അന്വേഷണങ്ങൾ നടക്കുകയാണെന്നും സ്കൂൾ സന്ദർശിച്ച് ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന്…

Read More

സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികളടക്കം 4 പേർ പിടിയിൽ

റിയാദ് : സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌ മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരെയും യെമനി പൗരൻ വഹീദ് അഹ്മദ് മുഹമ്മദ് അൽയൂസുഫ് ഇവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത സൗദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയുമാണ് റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. നിയമ ലംഘകർക്ക് കോടതി 80,000 റിയാൽ പിഴ…

Read More

മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ നിർത്തലാക്കി സൗദി അറേബ്യ

 സൗദി : മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി, ശുചിമുറി, സലൂണുകള്‍, വിമന്‍സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സുരക്ഷാ ക്യാമറകള്‍ നിര്‍മ്മിക്കുക, ഇറക്കുമതി, വില്‍പ്പന, ഇവ സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവയ്‌ക്കെല്ലാം മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍…

Read More

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലിയാണ് മരിച്ചത്. 61 വയസ്സായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്ന ഇയാൾക്ക് താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന ഉണ്ടായതിനെത്തുടർന്ന് പെട്ടെന്ന് മരിക്കുകയുമായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ അൽഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കി. മകൻ ഷാഹിർ ജിദ്ദയിലുണ്ട്. പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. 

Read More