സൗദി അറേബ്യയിലെ തബൂക്കില്‍ നേരിയ ഭൂചലനം

റിയാദ് : സൗദി അറേബ്യയിലെ തബൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ തബൂക്ക് മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തബൂക്ക് മേഖലയ്ക്ക് 48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

Read More

ഡിസ്‍നി വേൾഡ് മാതൃകയിൽ സൗദി ഒരുക്കുന്ന കലാകായിക നഗരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

റിയാദ് : ഡിസ്‍നി വേൾഡ് മാതൃകയിൽ കലാകായിക വിനോദങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമാകാൻ ഒരുങ്ങി റിയാദ്. കലാകായിക വിനോദങ്ങൾക്ക് വേദിയാവുകയെന്ന ലക്ഷ്യത്തോടെ ഡിസ്‍നി വേൾഡ് മാതൃകയിൽ ഒരുങ്ങുന്ന വിനോദ നഗരത്തിന് ‘ഖിദ്ദിയ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഖിദ്ദിയയുടെ നിർമാണജോലികൾ പുരോഗമിക്കുന്നതായി ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആയിരിക്കും ഖിദ്ദിയ ഒരുങ്ങുക. വിനോദ നഗരത്തിന്റെ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമാണ ജോലികൾ നടന്നുവരുന്നത്….

Read More

ഹജ്ജിനുള്ള നടപടികൾ ലളിതമാക്കി സൗദി ; 830 സൗദി റിയാൽ മുതൽ ആരംഭിക്കുന്ന പാക്കേജുകളുമായി നുസുക്

  റിയാദ് : ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് 830 സൗദി റിയാൽ മുതൽ ആരംഭിക്കുന്ന ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം ആരംഭിച്ച ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്ഫോം അധികൃതർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയത്. വിസിറ്റ് വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ തങ്ങാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍, എന്നിവ ഉൾപ്പെട്ടതായിരിക്കും പാക്കേജ്…

Read More

സുഡാനി തൊഴിലാളിയുടെ കല്യാണ ചിലവുകൾ നിർവഹിച്ച് സൗദി അറേബ്യൻ സ്പോൺസർ.

റിയാദ് : രാജ്യങ്ങളും ഭാഷയും രൂപവും ആളുകൾക്കിടയിൽ അതിരുകൾ കല്പിക്കുമ്പോൾ ഇതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ നിര്‍വചനമാകുകയാണ് സൗദി അറേബ്യയിലെ ഒരു സ്വദേശി സ്‌പോണ്‍സര്‍. സ്വന്തം തൊഴിലാളിയുടെ വിവാഹ വിരുന്നിന്റെ ചെലവുകള്‍ വഹിച്ചും വിരുന്നുകാരെ സ്വീകരിച്ചുമാണ് സ്‌പോണ്‍സര്‍ തൊഴിലാളിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സുഡാന്‍ പൗരനായ തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിയാണ് സ്‌പോണ്‍സര്‍ ഏറ്റെടുത്ത് നടത്തിയത്. സൗദിയുടെ വടക്കുള്ള അല്‍ ജൗഫ് മേഖലയിലാണ് സഭവം നടന്നതെന്ന് ‘അല്‍ ഇക്ബാരിയ’ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുഡാനീസ് തൊഴിലാളിയുടെ…

Read More

അതിർത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് എത്യോപ്യക്കാർ പിടിയിൽ

നജ്‌റാന്‍ : അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. നുഴഞ്ഞുകയറ്റക്കാരായ മൂന്ന് എത്യോപ്യക്കാരാണ് പിടിയിലായത്.36 കിലോഗ്രാം ഹാഷിഷ്, 5,548 ലഹരി ഗുളികകളും പൗഡര്‍ രൂപത്തിലുള്ള 500 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സുരക്ഷാസേന അറിയിച്ചു. മറ്റൊരു സംഭവത്തില്‍ മയക്കുമരുന്ന് ശേഖരവുമായി അഫ്ഗാന്‍ സ്വദേശിയെ അല്‍ഖസീമില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന…

Read More

സൗദിയിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്ത നാല് കടകൾ അടച്ച് പൂട്ടി ; ലഭിച്ചത് 17 ടൺ വരെ ഉപയോഗശൂന്യ ഭക്ഷ്യ വസ്തുക്കള്‍

ദമ്മാം : സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയതിനെത്തുടർന്ന് നാലു കടകള്‍ അടപ്പിച്ചു. ദമ്മാം നഈരിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ നിന്ന് 17 ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഫ്രീസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തെറ്റായ രീതിയില്‍ സൂക്ഷിച്ചത് കൊണ്ട് കേടായ ഭക്ഷ്യവസ്തുക്കള്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍…

Read More

2023 ഏപ്രിൽ ആദ്യ വാരം മുതൽ സൗദി കൺസൾട്ടിങ്ങ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം

റിയാദ് : 2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും. സ്വദേശിവത്കരണ നിയമപരിധിയിൽ വരുന്ന കൺസൾട്ടിങ് തൊഴിലുകളുടെയും, ഈ മേഖലയിലെ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. കൺസൾട്ടിങ് മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തിെൻറ പരിധിയിൽ വരും. കൺസൾട്ടിങ്ങ് മേഘലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ കമ്പ്യൂട്ടർ, ധനകാര്യം, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം, സകാത്ത്, ആദായ നികുതി, ലേബർ, സീനിയർ മാനേജ്‌മെൻറ്, സ്പോർട്സ്, അക്കൗണ്ടിങ്, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം,…

Read More

ഹജ്ജ് നിർവഹണത്തിൽ കൂടുതൽ ഇളവുകൾ നൽകി സൗദി ഹജ്ജ് മന്ത്രാലയം ; സ്ത്രീകൾക്കും ഇനി തനിയെ വന്ന് ഹജ്ജ് നിർവഹിക്കാം

റിയാദ് :  :  പ്രായപരിധിയില്ലാതെ എല്ലാ ആളുകൾക്കും , കൂടാതെ ആൺതുണയില്ലാതെവരുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകി. ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തില്‍ 65ല്‍ താഴെയാക്കിയ തീരുമാനമാണ് സൗദി സര്‍ക്കാര്‍ പിന്‍വലിച്ചത്. കേരളത്തില്‍ നിന്നടക്കം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ സഹായകമാകും. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. പ്രായപരിധി പിന്‍വലിക്കുന്നത് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ…

Read More

സൗദിയിൽ ഭിക്ഷയാചിച്ചതിന് സ്വദേശിപൗരനടക്കം 4 പേർ പിടിയിൽ

റിയാദ് : സൗദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്.പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിയമം മൂലം നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ…

Read More

സൗദിയിലെ പ്രമുഖ വ്യവസായി പി. തമ്പി റാവുത്തർ നാട്ടിൽ മരിച്ചു

സൗദിയിലെ പ്രമുഖ വ്യവസായി പി. തമ്പി റാവുത്തർ നാട്ടിൽ മരിച്ചു . 73 വയസ്സായിരുന്നു. കൊല്ലം പുനലൂർ തൊളിക്കോട് ബീന കോട്ടേജിലെ വീട്ടിൽ രാവിലെ കുഴഞ്ഞു വീഴുകയായിരുന്നുജുബൈൽ മൽസ്യ വ്യാപാര മേഖലയിൽ തുടക്കമിടുകയും തുടർന്ന് കഴിഞ്ഞ 35 വർഷത്തോളമായി ഇന്ത്യയിലും സൗദിയിലും കുവൈത്തിലും ബഹ്‌റൈനിലുമായി നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.സൗദിയിൽ ആദം ഇന്റർനാഷനൽ കോൺട്രാക്ടിങ് കമ്പനി, കിങ് ഫിഷറീസ്, അഹമ്മദ് ജുബറാൻ ട്രേഡിങ് കമ്പനി, കുവൈത്തിൽ അൽഹോളി ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ്, ആദം ഇന്റർനാഷനൽ ബിൽഡേഴ്‌സ് ആൻഡ്…

Read More