സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിൽ മേഖലയിൽ സെക്യൂരിറ്റി നൽകുന്ന ഉത്തരവുമായി സൗദി

റിയാദ് : തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകളുടെ ഭാഗമായി സെക്യൂരിറ്റി ഗുർഡുകളെ തുടർച്ചയായി അഞ്ചു മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. സെക്യൂരിറ്റി ഗാർഡ് സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ അവരുടെ കമ്പനികളും പാലിക്കേണ്ട നിബന്ധനകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. സുരക്ഷാ ഗുർഡുകളെ നിയമിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമങ്ങൾ ബാധകമാണ്. ഈ ഉത്തരവ് പ്രകാരം സെക്യൂരിറ്റി ഗാർഡ് ജോലികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാങ്കുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്കുള്ളിലുള്ള സുരക്ഷാ ജോലിയാണ് ഒന്ന്. രണ്ടാമത്തേത്…

Read More

ചരക്കുനീക്കത്തിൽ ഗ്രാഫ് ഉയർന്ന് സൗദി

സൗദി : സൗ​ദി അ​റേ​ബ്യൻ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഉയർന്ന വളർച്ച രേഖപ്പെടുത്തി സൗ​ദി പോ​ർ​ട്സ് അ​തോ​റി​റ്റി . ഈ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മൂ​ന്നാം പാ​ദ​ത്തി​ന്റെ അ​വ​സാ​നം വ​രെ 1.6 കോ​ടി ട​ണ്ണി​ല​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്തു. ച​ര​ക്കു​നീ​ക്ക​ത്തി​ൽ തു​റ​മു​ഖ​ങ്ങ​ളി​ലെ പു​രോ​ഗ​തി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല​യെ സു​സ്ഥി​ര​മാ​ക്കാൻ ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യി അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 16 ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​യി​ലെ സൗ​ദി​യു​ടെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​തു​റ​മു​ഖ ച​ര​ക്കു​നീ​ക്ക​ത്തി​ലെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ…

Read More

സൗദിയിൽ 39 ലക്ഷം ലഹരിഗുളികകൾ പിടികൂടി

 റിയാദ് : സൗദി അറേബ്യയില്‍ ലഹരി 39 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി. സൗദിയിലെ ലഹരി വിരുദ്ധ വിഭാഗമാണ് ലഹരിഗുളികകൾ പിടിച്ചെടുത്തത്. കുരുമുളക് കൊണ്ടുവന്ന ഷിപ്പ്മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് അധികൃതര്‍ അറിയിച്ചു. സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ഏജന്‍സി നടത്തിയ ഓപ്പറേഷനിലാണ് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടിയതെന്ന് സൗദിയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജൈദി പറഞ്ഞു. ഷിപ്പെമെന്റ് സ്വീകരിക്കാനെത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു….

Read More

ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ‘സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022’ ആരംഭിച്ചു

റിയാദ് : ഹാൻഡ്ബാൾ കായിക വിനോദത്തിന് ഏറെ ജനപ്രീതി നേടിയ സൗദി അറേബ്യയിൽ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ‘സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022’ ആരംഭിച്ചു.2019 ദമ്മാമിൽ നടന്ന 13-ാം പതിപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാംപതിപ്പ് 2021 ൽ ജിദ്ദയിലാണ് നടന്നത്. ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന മത്സരം കൂടിയാണിത്. ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ…

Read More

15 വയസുകാരിയെ കാണ്മാനില്ല ; അന്വേഷണം വഴിമുട്ടിയപ്പോൾ സോഷ്യൽ മീഡിയയോട് സഹായമഭ്യർത്ഥിച്ച് അമ്മ

സൗദി : സൗദി അൽഖർജിലെ അൽസാഹിർ ജില്ലയിൽ നിന്ന് 15 വയസുകാരിയെ കാണാതായി. രണ്ടാഴച്ചയോളമായി പെൺകുട്ടിക്കായുള്ള തിരച്ചിൽ ഫലം കാണാതെ വന്നപ്പോൾ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു കൊണ്ട് സഹമാഭ്യർത്ഥിച്ചിരിക്കുകയാണ് പെൺകുട്ടിയുടെ അമ്മ.തന്റെ മകളെ കണ്ടു പിടിക്കാൻ സഹായിക്കണമെന്നും കണ്ടെത്തുന്നവർക്ക് പരിദോഷികം നൽകുമെന്നുമാണ് അമ്മ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സ്വീത അൽ അജ്മി എന്ന തന്റെ മകൾ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയതിന് ശേഷം കാണാതാവുകയായിരുന്നു.രണ്ടാഴ്ചകൾക്ക് മുൻപ് വീട്ടിൽ നിന്ന് പോയതതാണ്.കടയിൽ നിന്നും കുട്ടി തിരിച്ചു വരാൻ…

Read More

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ് : സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന്റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം മൂലാമാണ്‌ മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സഹായ സഹകരണങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. പിതാവ് – പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ് – കദീജ. ഭാര്യ – സൈനബ, മക്കൾ – സുഹൈൽ, ഫസീല.

Read More

സൗദിയിൽ മലയാളികളടക്കം 400ഓളം ജീവനക്കാരുള്ള സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ ; ഭക്ഷണത്തിനു ബുദ്ധിമുട്ടി ജീവനക്കാർ

റിയാദ് : സൗദിയിൽ 400ഓളം ജീവനക്കാരുള്ള സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് 10 മാസമായി ശമ്പളം ലഭിക്കാതെ തൊഴിലാളികൾ ദുരിതത്തിൽ തുടരുകയാണ് . സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തില്‍ നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 400-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. 10 വർഷത്തിലധികം വർഷങ്ങളായി സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളായിരുന്നു ഭൂരിഭാഗം…

Read More

സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ് : സൗദി അറേബ്യയില്‍ ആറ് വിഭാഗത്തില്‍ പെടുന്ന ആളുകള്‍ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. സ്വിഹതി ആപ്പ് വഴി വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. ആളുകളിൽ പണി പടർന്നുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. വിട്ടുമാറാത്ത രോഗമുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, 65 വയസും അതിനു മുകളിലും പ്രായമുള്ളവർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, ദീർഘകാല ആസ്‍പിരിൻ തെറാപ്പി സ്വീകരിക്കുന്ന ആറ്…

Read More

ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്, മുന്നറിയിപ്പുമായി സൗദി

റിയാദ് : ∙ ബാങ്കിങ്ങ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്താതെ സൂക്ഷിക്കേണ്ടതാണെന്നും, ചതികളിൽ പെടാതെ സൂക്ഷിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് സൗദി ബാങ്ക്സ് മീഡിയ ആൻഡ് ബാങ്കിങ് അവയർനസ് കമ്മിറ്റി ദേശീയ ബോധവൽക്കരണ ക്യാംപെയിനിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒരു ബാങ്ക് ജീവനക്കാരനും ഉപയോക്താവിന്റെ ബാങ്ക് കാർഡ് രഹസ്യ നമ്പർ, പാസ്‌വേഡ്, മൊബൈൽ ഫോണിലേയ്ക്ക് അയച്ച ആക്ടിവേഷൻ കോഡ് (ഒടിപി) എന്നിവ ആവശ്യപ്പെടില്ലെന്നു അധികൃതർ വ്യക്തമാക്കി. ഇത്തരം…

Read More

സൗദിയിൽ സ്വദേശിവൽക്കരണത്തിനൊരുങ്ങി പതിനൊന്നു മേഖലകൾ കൂടി

സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാനൊരുങ്ങുന്നു. ഡിസംബർ അവസാനത്തോടെ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നു വകുപ്പ് മന്ത്രി അഹ്‌മദ് അൽറാജ്ഹി പറഞ്ഞു. പർച്ചേയ്സിങ് തൊഴിലുകളും ഭക്ഷ്യ, മരുന്ന് മേഖലയിലെ ഏതാനും തൊഴിലുകളും പ്രോജക്ട് മാനേജ്മെന്റ് മേഖലയും സൗദിവൽക്കരണത്തിൽ പെടും. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 21.3 ലക്ഷത്തിലേറെയായി ഉയരാനും തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയാനും സൗദിവൽക്കരണ തീരുമാനങ്ങൾ സഹായകരമായിട്ടുണ്ട്.

Read More