സൗദിയിൽ ഡ്രൈവിങ്ങ് ലൈസെൻസിനു കൈക്കൂലി കൈപറ്റിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ വ്യാജ ലൈസെൻസ് കേസിൽ ഉദ്യോഗസ്ഥൻ പിടിയിൽ. ഡ്രൈവിങ്ങ് ലൈസെൻസ് വ്യാജമായി നിർമ്മിക്കുകയും പ്രവാസികളുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.

Read More

പകർച്ചപ്പനിക്കെതിരെ വാക്‌സീൻ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ ഇൻഫ്‌ലുവൻസ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. സീസണൽ ഇൻഫ്‌ലുവൻസ ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ നിർബന്ധമായും വാക്‌സീൻ എടുക്കണം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന തുടങ്ങിയവയാണ് സീസണൽ ഇൻഫ്‌ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക്…

Read More

പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയാൽ ബൊള്‍വാര്‍ഡ് സിറ്റിയില്‍ പ്രവേശനം സൗജന്യം,

റിയാദ് : മൂന്നാമത് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ് ആഘോഷിക്കാനൊരുങ്ങി സൗദി. ആഘോഷങ്ങളുടെ ഭാഗമായി പേടിപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നവർക്ക് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും .രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. സൗദി അറേബ്യയിലെ സീസണൽ ഫെസ്റ്റിവലാണ് റിയാദ് സീസൺ ഫെസ്റ്റിവൽ.കലാ സാംസ്കാരിക, വിനോദ, വാണിജ്യ,…

Read More

സൗദിയിൽ ഇനി ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ കാലാവധിക്ക് 7 ദിവസം മുൻപ് വരെ വിസ പുതുക്കാം

റിയാദ് : വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും. സന്ദർശക വിസ താമസ…

Read More

വാട്സാപ്പിലൂടെ ലൈംഗിക ബന്ധത്തിന് ക്ഷണം, നാലര വർഷം ജയിൽ ശിക്ഷ വിധിച്ച് സൗദി കോടതി

റിയാദ് : വിവാഹിതയായ സ്ത്രീക്ക് വാട്സപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ക്ഷണിച്ചു കൊണ്ടുള്ള മെസേജ് അയച്ച സൗദി പൗരന് നാലര വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു .ആറുമാസത്തെ അച്ചടക്ക നടപടിയും കോടതി വിധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയിലെ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച വാട്‌സാപ്പ് അക്കൗണ്ട് റദ്ദാക്കാനും ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് പബ്ലിക്…

Read More

ഭാഗിക സൂര്യ ഗ്രഹണം,കുവൈത്തിൽ ഇന്ന് സ്കൂൾ അവധി

കുവൈത്ത് സിറ്റി : ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി . സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചിരുന്നു . ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 01:20 ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അവധിക്ക് ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ…

Read More

സൗദിയിൽ സി ഐ ടി ചമഞ്ഞ് മലയാളിയെ തട്ടികൊണ്ടുപോയി ; സംഘത്തെ പിടികൂടി പോലീസ്

റിയാദ് : സൗദി അറേബ്യയിൽ സി.ഐ.ഡി കളെന്ന് തെറ്റിദ്ധരിപ്പിച്ച് മലയാളിയെ തട്ടിക്കൊണ്ടു പോയി.കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയ മലയാളിയെ പൊലീസ് മോചിപ്പിച്ചു. സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യാര്‍ഥം ഒമാനില്‍നിന്ന് സൗദിയിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് തട്ടിക്കൊണ്ടുപോയി  50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പോലീസ് ഇദ്ദേഹത്ത രക്ഷപ്പെടുത്തിയത്.മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാദില്‍ എത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് വ്യാഴാഴ്ച ജുബൈലിലുള്ള മകളെയും മരുമകനെയും കാണാന്‍ റിയാദ് റെയില്‍വേ…

Read More

സൽമാൻ രാജകുമാരൻ ഉച്ചകോടിയിൽ പങ്കെടുക്കില്ല ; ശരീരിക ബുദ്ധിമുട്ടുകൾ മൂലം വിമാന യാത്ര ഒഴിവാക്കും

റിയാദ് : ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തീരുമാനം മാറ്റി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. . അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കണമെങ്കിൽ നടത്തേണ്ട വിമാന യാത്ര ദീർഘ ദൂരമായതിനാൽ ഒഴിവാക്കുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ നിർദേശ പ്രകാരമാണ് തീരുമാനം.റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. വിമാനയാത്രയിലുണ്ടാകുന്ന വായു സമ്മര്‍ദ്ദം മൂലം ചെവിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ…

Read More

സൗദി അറേബ്യയില്‍ പുതുക്കിയ ‘ഹുറൂബ്’ നിയമം ഇന്നലെ മുതൽ പ്രാബല്യത്തിലായി

സൗദി : ഒക്ടോബർ 23 മുതൽ പുതുക്കിയ ഹുരൂബ് നിയമം പ്രാബല്യത്തിലായി.പരാതി കിട്ടിയാല്‍ അത് ‘ഹുറൂബാ’യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റം. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നോ കീഴില്‍നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് ‘ഹുറൂബ്’. ഈ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യാം. ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം…

Read More

മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസകൾ ഓൺലൈനായി പുതുക്കാൻ സാധിക്കില്ല, ഓൺലൈനിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

റിയാദ് : സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസയെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമെന്ന് ധികൃതര്‍. വിസ പുതുക്കാന്‍ പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റായ പ്രചരണമാണ്.സിംഗിൾ എൻട്രി വിസകൾക്ക് മാത്രമാണ് അസ്ബിർ വഴി ഡിജിറ്റലായി പുതുക്കാൻ സാധിക്കുകയുള്ളു.മൾട്ടിപ്പിൾ എൻട്രി ഫാമിലി   വിസകൾക്ക് ഇത് സാധ്യമല്ല. സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍…

Read More