ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ മലപ്പുറം സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ : ഉംറ നിർവഹിച്ച് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെ മലപ്പുറം സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. കൽപകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടിയാണ് മരിച്ചത്. ഭർത്താവ് ആനക്കല്ലൻ ഹുസൈനോടൊപ്പം കോട്ടക്കലിലെ ഒരു സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു ഇവർ. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രക്കായി ബുധനാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു. മരണ വിവരമറിഞ്ഞ് മകനും ഐ.സി.എഫ് സജീവ പ്രവർത്തകനും ആർ.എസ്.സി ഹാഇൽ സിറ്റി സെക്ടർ സെക്രട്ടറിയുമായ ശിഹാബുദ്ധീൻ ഹാഇലിൽ നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്.മരണാന്തര നടപടികൾക്കായി ജിദ്ദ…

Read More

മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ് : പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയ ആണ് ജിദ്ദയില്‍ മരിച്ചത്. 45 വയസ്സായിരുന്നു. . മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍. 20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു ഉസ്മാന്‍ കോയ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. നമീറയാണ് ഭാര്യ.

Read More

സൗദിയിൽ നാളെ മുതൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, ആലിപ്പഴ വർഷവും ഉണ്ടായേക്കാം

  റിയാദ് : സൗദി അറേബ്യയിൽ നാളെ മുതൽ തുടർച്ചയായ മഴക്ക് സാധ്യത. തിങ്കളാഴ്ച വരെ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. സൗദിയിലെ മിക്ക നഗരങ്ങളിലും മയും, ആലിപ്പഴ വീഴ്ചയും, ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും അധികാരികൾ അറിയിച്ചു. തന്മൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഹൈല്‍, ബഖാ, ഗസാല, ആഷ് ഷിനാന്‍ എന്നിവയടക്കം ഹായില്‍ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കന്‍…

Read More

സൗദിയിൽ സ്വദേശിവൽക്കരണ ക്വാട്ട യിൽ ജി സി സി പൗരന്മാർക്കും ജോലി ചെയ്യാം

ജിദ്ദ : സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സൗദിയിൽ പൗരന്മാർക്ക് മാത്രമായി നിശ്ചയിച്ച മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇങ്ങിനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏത് തൊഴിലുകളിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതമാക്കിയിട്ടുണ്ട്. അടുത്ത…

Read More

സൗദി അറേബ്യയിൽ കാണാതായ ബാലികയെ കണ്ടെത്തി, പാക് വനിത അറസ്റ്റിൽ

റിയാദ് : ദുരൂഹ സാഹചര്യത്തിൽ സൗദി അറേബ്യയില്‍ നിന്നും കാണാതായബാലികയെ കണ്ടെത്തി. മ്യാന്‍മര്‍ സ്വദേശിയായ ബാലികയെയാണ് കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലികയെ പിന്നീട് മക്കയിലെ പൊതുസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലികയുടെ തിരോധാനത്തില്‍ പാകിസ്ഥാന്‍ വനിതയ്ക്ക് പങ്കുള്ളതായി വ്യക്തമായി. ഇതോടെഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക…

Read More

സൗദിയിൽ യുദ്ധവിമാനം തകർന്നു, വിമാനത്തിലുണ്ടായിരുന്നവർക്ക് പാരച്ചൂട്ട് വഴി അത്ഭുത രക്ഷപ്പെടൽ

റിയാദ് : യുദ്ധവിമാനം തകര്‍ന്നുവീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി 10:52ന് കിഴക്കന്‍ പ്രവിശ്യയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍ബേസിലാണ് എഫ്15എസ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരുക്കില്ലെന്നു ബ്രി. ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ജിദ്ദയിൽ സന്ദർശക വിസയിലെത്തിയ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ

റിയാദ് :സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.

Read More

സൗദി ദേശീയ ഗെയിംസിൽ വീണ്ടും സ്വർണം വാരി മലയാളി

റിയാദ് : സൗദി അറേബ്യൻ ദേശീയ ഗെയിംസിൽ വീണ്ടും സ്വർണ്ണം വാരി മലയാളി. ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലാണ് ഇന്ത്യൻ വിദ്യാർഥി സ്വർണമെഡൽ നേടിയത്.ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലിസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ മെഹാദ് ഷാക്കാണ് പുരുഷവിഭാഗത്തിൽ സ്വർണം ലഭിച്ചത്. 10 ലക്ഷം റിയാലാണ് സമ്മാനത്തുക. ഇത് ഏകദേശം രണ്ട് കോടിയിലേറെ ഇന്ത്യൻ രൂപയാണ്. വനിതാവിഭാഗം സിംഗിൾസിൽ ഇതേ സ്കൂളിലെ തന്നെ 11-ാം ക്ലാസുകാരി, കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണ മെഡൽ…

Read More

ഖത്തറിലേക്ക് പോകുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കും ; സൗദി ജവാസാത്ത്

ജിദ്ദ : ലോക കപ്പ് ആവേശം ലോകംമുഴുവൻ പടർന്നു പിടിക്കുമ്പോൾ സൗദിയിൽനിന്നും ഖത്തറിലേക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ പോകുന്നവർക്ക് എല്ലാ സേവനങ്ങളും ചെയ്യാൻ സജ്ജമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ഈ മാസം ഒന്നിനും ഡിസംബർ 23നും ഇടയിൽ ഹയാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹയിലേക്ക് പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ…

Read More

സൗദി അറേബ്യയില്‍ 19 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

റിയാദ് : സൗദി അറേബ്യയില്‍ റിയാദിലെ വെയര്‍ഹൗസില്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച 19 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി . സൗദി ലഹരി വിരുദ്ധ പൊലീസാണ് ഇവ പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 9 പേർ അറസ്റ്റിലായി. ഒമാനിലെ ലഹരി വിരുദ്ധ ഏജന്‍സിിയും സൗദി കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി പറഞ്ഞു. യന്ത്രങ്ങൾക്കുള്ളിൽ വിദഗ്‌ധമായി ഒളിപ്പിച്ച നിലയിലാണ്…

Read More