ലോക കപ്പ് തത്സമയ സംപ്രേഷണം നഗരത്തിലെ ഭീമൻ സ്‌ക്രീനുകളിൽ ഒരുക്കി സൗദി

സൗദി : ലോക കപ്പ് തത്സമയ സംപ്രേഷണം നഗരത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ വലിയ സ്‌ക്രീനുകളിൽ കാണാൻ അവസരം ഒരുക്കി സൗദി. ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ക്രീനുകളിൽ തത്സമയ സംപ്രേഷണമൊരുക്കുന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ജനറൽ മജീദ് ബിൻ ഒമർ അൽ സോളാമി പറഞ്ഞു. വെടിക്കെട്ട്, ഫെയ്‌സ് പെയിന്റിങ് കോർണർ തുടങ്ങി…

Read More

ഇന്ത്യൻ സിനിമാതാരം ഷാരൂഖ് ഖാനെ സൗദി അറേബ്യ ആദരിക്കും

റിയാദ് : ഇന്ത്യൻ സിനിമാതാരം ഷാരൂഖ് ഖാനെ സൗദി അറേബ്യ ആദരിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന റെഡ്സീ ഇന്റര്‍നാഷനല്‍ സിനിമ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സിനിമാതാരം ഷാറൂഖ് ഖാനെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിനിമ നിര്‍മാണ മേഖലയിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ആദരം. രണ്ടാമത് റെഡ്സീ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്താണ് നടക്കുന്നത്. 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക. ലോകസിനിമകളില്‍ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഷാറൂഖ്…

Read More

സൗദി ; ശൈത്യത്തിലേക്ക് ചുവടു വെക്കാൻ ഇനി 11 ദിനങ്ങൾ കൂടി

റിയാദ് : ശൈത്യകാലത്തിലേക്ക് ചുവട് വച്ച് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.ഒന്നര ആഴ്ച കൂടി കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങൾ പൂർണ്ണ ശൈത്യ കാലത്തിലേക്ക് കടക്കും. കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സൗദി അറേബ്യയില്‍ ശൈത്യ കാലം ആരംഭിക്കാന്‍ ഇനി 11 ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. അതേസമയം യുഎഇയിലെ റാസല്‍ഖൈമയില്‍ മഴയ്ക്ക് മുന്നോടിയായ പ്രത്യേക തയ്യാറെടുപ്പുകള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു. സൗദി അറേബ്യയുടെ…

Read More

ഖത്തർ ലോകകപ്പ് സംഘാടനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്ന് സൗദി അറേബ്യ

റിയാദ് : ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ.ആവശ്യമായ എല്ലാ രീതിയിലും ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ പിന്തുണയ്ക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെആവശ്യപ്രകാരമാണ് പുതിയ തീരുമാനം. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സമ്പൂര്‍ണ പിന്തുണയാണ് സൗദി അറേബ്യ നല്‍കുന്നതെന്ന് സൗദി കായിക മന്ത്രി അറിയിച്ചു….

Read More

യു എ ഇ യിൽ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുമായി സർക്കാർ

അബുദാബി : യുഎഇയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. . പ്രതിവര്‍ഷം ആറു ശതമാനത്തിലേറെ സ്വദേശിവത്കരണം നടത്തുനന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും അടുത്ത ജനുവരി ഒന്ന് മുതല്‍ അന്‍പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം എന്നാണ് നിയമം. വര്‍ഷം രണ്ട് ശതമാനമെന്ന നിരക്കില്‍ സ്വദേശികളെ നിയമിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രതിമാസം ഒരു…

Read More

ഒരു മാസത്തിനുള്ളിൽ മൂന്നു മില്യൺ സന്ദർശകരുമായി റിയാദ് സീസണ്‍

റിയാദ് : റിയാദ് സീസണ്‍ 2022-ന്റെ ആദ്യ മാസം പിന്നിടുമ്പോൾ കാഴ്ചക്കാർ മൂന്ന് മില്യൺ പിന്നിടുന്നു. മുപ്പത് ലക്ഷത്തിൽ അധികം സന്ദര്‍ശകരെത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. ബിയോണ്ട് ഇമാജിനേഷന്‍’ എന്ന പ്രമേയത്തില്‍ ആരംഭിച്ച സീസണിന്റെ മൂന്നാം പതിപ്പ്, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത് . സന്ദര്‍ശകര്‍ സീസണിലെ മിന്നുന്ന പ്രദര്‍ശനങ്ങളും പ്രകടനങ്ങളും ആവേശകരവും വൈവിധ്യവുമാര്‍ന്ന വിനോദ പരിപാടികളും ആസ്വദിച്ചു. ലോകം സന്ദര്‍ശകരുടെ അരികിലെത്തിച്ച അനുഭവമായിരുന്നു സീസണിലെ ഓരോ കാഴ്ചയും. ഗെയിമുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, പാര്‍ട്ടികള്‍,…

Read More

മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ് : മലയാളി യുവാവ് സൗദിയിൽ താമസ സ്ഥലത്ത് അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ് റാഫി ആണു മരിച്ചത്. 37 വയസ്സായിരുന്നു. റിയാദിൽ ബഖാല ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: നസീറ , മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.

Read More

യാത്രാ നടപടികൾ എളുപ്പമാക്കി സൗദി ;ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

റിയാദ് :∙ഇന്ത്യക്കാർക്ക് സൗദിയിലേക്ക് എത്താൻ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് സൗദി എംബസി അറിയിച്ചു. സൗദി വീസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( പിസിസി) ഹാജരാക്കേണ്ടതില്ല. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്കു പോകാൻ വീസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യക്കാരെ നീക്കം ചെയ്തതായി ഇന്ത്യയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. പുതിയ തീരുമാനത്തോടെ സൗദി അറേബ്യയിലേക്ക് പോകുന്ന…

Read More

സൗദി അറേബ്യയിൽ നാലു വയസുകാരി മരിച്ചു ; വിഷ ബാധയേറ്റതാണെന്ന് സംശയം

ജിദ്ദ : സന്ദർശന വിസയിൽ പിതാവിനെ കാണാൻ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ മലയാളി ബാലിക അന്തരിച്ചു. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ് ദിൽഷാന ദമ്പതികളുടെ മകൾ 4 വയസുകാരി ഐറ ഫാത്തിമയാണ് മരിച്ചത്. ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജിദ്ദയിലെ കുൻഫുദയിലുള്ള പിതാവിന്റെ അടുത്തേക്കു സന്ദർശന വീസയിലെത്തിയതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു. നാലു വയസുകാരി മരിച്ചു ; വിഷ ബാധയേറ്റതാണെന്ന് സംശയം

Read More

സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളിൽ പനി ബാധിച്ച് രണ്ട് മരണം

ജിദ്ദ : സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളിൽ പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർഥികളാണ് പനി ബാധിച്ച് മരിച്ചത് . രണ്ടാം ക്ലാസ് വിദ്യാർഥി അബ്ദുല്ല ജോദ് പുരി, എൽകെജി വിദ്യാർഥി ഫർഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതാണ് മരണകാരണം. കുട്ടികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി. പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും ഇന്നു (17) മുതൽ നിർബന്ധമായും…

Read More