
പൗരന്മാർക്ക് പേർസണൽ വിസകൾ അനുവദിച്ച് സൗദി
റിയാദ് : വിദേശികൾക്ക് സൗദിയിലേക്ക് വരാൻ പേഴ്‌സണല്‍ വിസിറ്റ് വിസയിൽ അവസരമൊരുക്കി സൗദി. സൗദി പൗരന്മാർക്ക് ഇനി വിദേശികളായ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് സ്വന്തം ഉത്തരവാദിത്വത്തിൽ അവസരമൊരുക്കാം. വിദേശികളായ സുഹൃത്തുക്കളോ, ബന്ധുക്കളോ സൗദി സ്വദേശികൾ നൽകിയ ക്ഷണക്കത്തും ,സൗദി സ്വദേശിയുടെ വിശദ വിവരങ്ങളും നൽകിയാൽ വിദേശികൾക്ക് വിസ ലഭിക്കും. രാജ്യത്തെങ്ങും പൂർണ്ണ സ്വതന്ത്രരായി സഞ്ചരിക്കാനുള്ള അവസരവും ഈ വിസകളിൽ വരുന്നവർക്ക് ലഭിക്കും. സൗദി പൗരന്മാർക്ക് പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ മന്ത്രാലയം…