സൗദിയിൽ കാർ കൊക്കയിലേക്കു മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

റിയാദ്∙: സൗദിയിൽ കാർ കൊക്കയിലേക്കു മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. സൗദിയിലെ അല്‍ ബാഹയിലാണ് അപകടം നടന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്കു കാറിൽ മടങ്ങുകയായിരുന്ന സൗദി യുവാവാണു മരിച്ചത്.അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനിയുടെ നേതൃത്വത്തിൽ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേർന്നു മൃതദേഹം പുറത്തെടുത്തു.

Read More

എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്ക് സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ നടപടികൾ ആരംഭിച്ച് സൗദി

സൗദി : എ​ട്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ളിൽ സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ​ടി കൾ ആരംഭിച്ചു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ആരംഭിച്ച സുരക്ഷാ നടപടികളിൽ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ പാസഞ്ചർ ബസുകളും ഉൾപ്പെടും. ആ​ളു​ക​ളെ ക​യ​റ്റാ​ൻ ലൈ​സ​ൻ​സു​ള്ള 2014ന് ​മു​മ്പു​ള്ള എ​ല്ലാ ബ​സു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന ന​ട​പ​ടി​ക്കാ​ണ് പൊ​തു​ഗ​താ​ഗ​ത വ​കു​പ്പ്​ തു​ട​ക്ക​മി​ട്ട​ത്. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ക്കി​ങ് സി​സ്റ്റം (എ.​വി.​എ​ൽ ട്രാ​ക്കി​ങ് സി​സ്റ്റം) ഒ​ഴി​കെ​യു​ള്ള സാ​ങ്കേ​തി​ക സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ…

Read More

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷൻ രജിസ്ട്രേഷൻ തുടരുന്നു

റിയാദ് : ജനുവരി എട്ടു മുതല്‍ 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷനിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. രാം പ്രസാദ് അറിയിച്ചു .ഇന്ത്യയുടെ വികസനത്തിന് വിദേശ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയെ അടയാളപ്പെടുത്തുന്നതിനായാണ് ഭാരതീയ ദിവസ് (പിബിഡി) ആഘോഷിചു വരുന്നത്. വ്യക്തിഗത റജിസ്‌ട്രേഷന്‍, ഗ്രൂപ്പ് റജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ടു വിധത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഗ്രൂപ്പ് റജിസ്‌ട്രേഷന് ചുരുങ്ങിയത് 10…

Read More

ജിദ്ദയിലെ വാണിജ്യ മാർക്കറ്റിൽ തീ പിടുത്തം ; ഒരു മരണം

ജിദ്ദ : ജിദ്ദയിൽ വാണിജ്യമാർക്കറ്റിൽ തീപിടുത്തം. ഒരാൾ മരിച്ചു. സൗദിയിലെ ജിദ്ദ ഗവർണറേറ്റിലെ അൽ സറൂഖ് വാണിജ്യ മാർക്കറ്റിൽ ഉണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. മാർക്കറ്റിലെ കച്ചവട കേന്ദ്രങ്ങളിലാണ് തീപിടിത്തമുണ്ടാതെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. തീ അണച്ചതായും സംഭവത്തിൽ ഒരാൾ മരിച്ചതായും അറിയിച്ചു. എന്നാൽ, മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

റിയാദ് വിമാനത്താവളത്തിലെ യാത്രാ ടെർമിനലുകൾ മാറുന്നു

സൗദി : സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനൽ മാറുന്നു. ഡിസംബർ ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക. വിവിധ രാജ്യങ്ങളിലേക്കുള്ള ടെർമിനൽ മാറിയതോടെ യാത്രക്കു മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ വഴിയായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ. ഡിസംബർ ആറ് മുതൽ അത് നാലാം ടെർമിനലിലേക്ക് മാറും. റിയാദ് വിമാനത്താവളത്തിലേക്ക് വാഹനവുമായി പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നതാണ് നാലാം…

Read More

വൈകിയെത്തി ശീതക്കാറ്റ്, ഡിസംബർ 20 മുതൽ സൗദി കഠിനമായ തണുപ്പിലേക്ക്

സൗദി : സൗദിയിൽ വൈകിയെത്തി ശീതക്കാറ്റ്. ഡിസംബർ 20 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങൾ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.കഠിന തണുപ്പ് ഒരു മാസത്തോളം നീണ്ടുനിൽക്കു മെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുൻ വർഷത്തെ അപേക്ഷിച്ച് കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് തണുപ്പ് വൈകിയെത്താൻ കാരണമായത്. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി.ദീർഘ ദൂര ഹൈവേകളിൽ വരും ദിനങ്ങളിൽ മൂടൽ മഞ്ഞ് വർധിക്കും. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നിലവിലുണ്ട്. മഴ പെയ്ത മക്കാ പ്രവിശ്യയിലും മദീനയിലും…

Read More

മലയാളി കായികാധ്യാപകൻ റിയാദിൽ മരിച്ചു

റിയാദ് : മലയാളി കായികാധ്യാപകൻ റിയാദിൽ മരിച്ചു. കുന്നംകുളം സ്വദേശിയായ പ്രജി ശിവദാസാണ് മരിച്ചത്. 38 വയസ്സായിരുന്നു. ബ്ലഡ് പ്രഷർ കൂടിയതിനെത്തുടർന്നായിരുന്നു മരണം. യാര ഇന്റര്‍നാഷണല്‍ സ്‌കൂളിൽ കായികാദ്ധ്യാകാനായിരുന്നു. പത്തുവര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുമ്പാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. ബ്ലഡ് പ്രഷർ കൂടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഡിച്ചാർജ് ആയി വീട്ടിൽ വന്നതിനു ശേഷം ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും അധികരിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ്…

Read More

ഷാറൂഖ് ഖാൻ മക്കയിൽ ഉംറ നിർവ്വഹിച്ചു

  മക്ക∙: ബോളിബുഡ് താരം ഷാറൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാറൂഖ് ഖാൻ ജിദ്ദയിൽ എത്തിയതായിരുന്നു.ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ജിദ്ദയിൽ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. നേരത്തെ അൽ ഉലയിൽ സന്ദർശനം നടത്തിയ ഷാറൂഖ് സൗദി അധികൃതർക്കു പ്രത്യേകം നന്ദി അറിയിച്ചിരുന്നു. ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു.

Read More

സൗദിയിൽ ഇരുപത്തൊമ്പതാമത് ലുലു പ്രവർത്തനമാരംഭിച്ചു

സൗദി : സൗദി അറേബ്യയിലെ ഇരുപത്തൊമ്പതാമത് ലുലു ഹൈപ്പർ മാർക്കറ്റ് ജിദ്ദ റുവൈസിൽ പ്രവർത്തനമാരംഭിച്ചു. ജിദ്ദ ചേംബർ വൈസ് ചെയർമാൻ ഖലാഫ് ബിൻ ഹുസ്സൈൻ അൽ ഒതൈബി ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. അടുത്തിടെ ഉണ്ടായ പ്രളയ ബാധിതരായ 1500 കുടുംബങ്ങൾക്ക് ധനസഹായവും ഉദഘാടനത്തിന്റെ ഭാഗമായി വിതരണം ചെയ്തു. 1,10,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് മദീന റോഡിലാണ് സ്ഥിതി ചെയ്യുന്നത്.ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിലവിൽ ലഭ്യമാകുന്ന എല്ലാ ഉത്പന്നങ്ങളും ഇവിടെയും ലഭിക്കും.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ…

Read More

സൗദിയിൽ പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തി ; സൗദിക്ക് നേട്ടം

റിയാദ് : സൗദി അറേബ്യയിൽ രണ്ട് പുതിയ എണ്ണപ്പാടങ്ങൾ  കണ്ടെത്തിയതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ രണ്ട് പാടങ്ങൾ കണ്ടെത്താൻ സൗദി അരാംകോയ്ക്ക് കഴിഞ്ഞു. ഘവാർ ഫീൽഡിന് തെക്കുപടിഞ്ഞാറായി ‘അവ്താദ്’ എന്ന പാരമ്പര്യേതര പ്രകൃതി വാതക പാടം കണ്ടെത്തി. ദഹ്‌റാൻ നഗരത്തിന് 230 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ‘അൽ-ദഹ്ന’ പാരമ്പര്യേതര പ്രകൃതി വാതക പാടവും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ പ്രകൃതിവാതക ശേഖരം ശക്തിപ്പെടുത്തുമെന്ന്…

Read More