സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് – മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് മരിച്ചത്. 61 വയസ്സായിരുന്നു. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ, സഹ്ദാദ്, ഹയ ഫാത്തിമ (വിദ്യാർഥി).

Read More

ടെർമിനലുകൾക്ക് പിന്നോടിയായി റിയാദ് വിമാനത്താവളത്തിലെ ഓപറേഷൻ കൗണ്ടറുകളും മാറ്റുന്നു

റിയാദ് : എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപറേഷൻ കൗണ്ടറുകൾ മാറ്റി സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന ടെർമിനലുകളിലുണ്ടായ മാറ്റത്തിന് അനുസരിച്ചാണ് തങ്ങളുടെയും കൗണ്ടറുകൾ മാറ്റുന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. രണ്ടാം നമ്പർ ടെർമിനലിലേക്കാണ് ഓപറേഷൻ കൗണ്ടർ മാറ്റി സ്ഥാപിക്കുന്നത്. ഈ മാസം 12 ന് ഉച്ചക്ക് 12 മുതൽ മാറ്റം നിലവിൽ വരും. ഇതനുസരിച്ച് 12-ാം തീയതിയിലെ മുംബൈ-റിയാദ്-ഡൽഹി വിമാനം…

Read More

വിമാനത്തിൽ പാസ്പോർട്ട് മറന്ന് വച്ച് യുവതി, എയർപോർട്ടിൽ കുടുങ്ങി പോയത് ഒരു ദിവസം

റിയാദ് : എയർ ഇന്ത്യ വിമാനത്തിൽ പാസ്പോർട്ട് മറന്നു വച്ചതിനെത്തുടർന്ന് റിയാദ് എയർപോർട്ടിൽ മലയാളി യുവതി കുടുങ്ങിപ്പോയത് ഒരു ദിവസം. ചൊവ്വാഴ്ച രാത്രി 11. 18 റിയാദിൽ വിമാനം വിമാനമിറങ്ങിയ യുവതിക്ക് പാസ്പോര്ട്ട് തിരികെ ലഭിച്ചത് ബുധനാഴ്ച രാത്രിയായിരുന്നു. കരിപ്പൂരിൽ നിന്നും റിയാദിൽ വിമാനമിറങ്ങിയ യുവതി പാസ്പോര്ട്ട് വിമാനത്തിൽ മറന്നുവെക്കുകയായിരുന്നു. എന്നാൽ ഈ വിവരം റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് ഇവർ അറിയുന്നത്.കരിപ്പൂരിൽ നിന്നു റിയാദിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്ത മലപ്പുറം ചെമ്മാട്…

Read More

25 വയസ്സ് കഴിഞ്ഞ ആണ്മക്കൾക്ക് ആശ്രിത വിസയിൽ തുടരാനാവില്ല, കമ്പനി വിസയിലേക്ക് മാറണം

റിയാദ് : സൗദിയിൽ 25 വയസ്സ് കഴിഞ്ഞ ആണ്മക്കൾക്ക് ആശ്രിത വിസയിൽ തുടരാനാവില്ല. സൗദി അറേബ്യയിൽ മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ട്രേറ്റ് അറിയിച്ചു . ആശ്രിത വിസയിലുള്ള 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോൾ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.അതെ സമയം വിവാഹിതരല്ലാത്ത പെൺമക്കൾക്ക് ആശ്രിത വിസയിൽ തുടരാം. 21 വയസുകഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ ആശ്രിത വിസയിൽ…

Read More

ചൈനീസ് പ്രസിഡന്റ് ഇന്ന് സൗദിയിൽ

റിയാദ് : ഔദ്യോഗിക ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് സൗദിയിലെത്തി. ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ ചൈനീസ് ഈ ദിവസങ്ങളിൽ നടക്കും ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും. അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും. ചൈനീസ് പ്രസിഡൻറിന്‍റെ സന്ദർശന വേളയിൽ സൗദി-ചൈനീസ്, ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ്…

Read More

സൗദിയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേ​ശീ​യ പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ

യാം​ബു : സൗ​ദി അ​റേ​ബ്യ​യി​ൽ 67 പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി ദേ​ശീ​യ പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ര​ജി​സ്റ്റ​ർ ചെ​യ്ത ച​രി​ത്ര കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 8,531 ആ​യി. പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ സ്മാ​ര​ക​ങ്ങ​ളി​ൽ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 15, ത​ബൂ​ക്കി​ൽ 13, ഹാ​ഇ​ലി​ൽ 10, അ​ൽ-​ജൗ​ഫി​ൽ ഒ​മ്പ​ത്, അ​ൽ-​ഖ​സീ​മി​ൽ അ​ഞ്ച്, റി​യാ​ദി​ലും അ​സീ​റി​ലും നാ​ല് വീ​തം, മ​ദീ​ന​യി​ലും അ​ൽ-​ബാ​ഹ​യി​ലും മൂ​ന്നു വീ​ത​വും മ​ക്ക​യി​ൽ ഒ​ന്നും കേ​ന്ദ്ര​ങ്ങ​ളാ​ണ്​ പു​തു​താ​യി പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ എ​ന്ന്​ സൗ​ദി ക​മീ​ഷ​ൻ ഫോ​ർ ടൂ​റി​സം…

Read More

2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങി സൗദി സിൻഡാല ദ്വീപ്

റിയാദ് : സൗദി വിനോദ സഞ്ചാര മേഖലയുടെ മുഖം മാറ്റാനൊരുങ്ങി സൗദിയുടെ ആഡംബര ദ്വീപായ സിൻഡാല. സൗദിയുടെ സ്വപ്ന നഗരിയായ നിയോമിലാണ് സിൻഡാല ഒരുങ്ങുന്നത്. അത്യാധുനിക യോട്ടുകളും അപ്പാർട്മെന്റുകളും അടങ്ങിയ സിൻഡാല 2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങും. സിൻഡാല ദ്വീപ് സൗദി വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്നു പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 8.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന സിൻഡാലയിൽ 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333…

Read More

അറബ് പൗരന്മാർക്ക് സൗ​ദി​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാൻ അവസരം

ജി​ദ്ദ : സൗദിയിലെ പുണ്യസ്ഥലസന്ദർശനങ്ങൾക് അവസരമൊരുക്കി സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് യൂ​ത്ത് ഏ​ജ​ൻ​സി​. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സൗ​ദി​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള ​പ​ദ്ധ​തി ആ​രം​ഭി​ച്ചു. കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് യൂ​ത്ത് ഏ​ജ​ൻ​സി​യാ​ണ്​ ഇ​ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​റ​ബ്​ ലീ​ഗ്​ സം​ഘ​ത്തി​നു പു​റ​മെ 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 100 ആ​ളു​ക​ളാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. ഡി​സം​ബ​ർ 12 വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, ജി​ദ്ദ മേ​ഖ​ല, ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ക, ജീ​വ​കാ​രു​ണ്യ-​വി​ക​സ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ​ശ്ര​മ​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കു​ക, സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ…

Read More

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നാസർ ടീമിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ

റിയാദ് : പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ജനുവരി 1 മുതൽ സൗദിയിലെ അൽ നാസർ ടീമിൽ കളിക്കുമെന്നു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ചു സൗദി അധികൃരുടെ ഭാഗത്തു നിന്ന് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും പുറത്തു വന്നിട്ടില്ല. രണ്ടര വർഷത്തേക്കു റൊണാൾഡോയും അൽ നാസർ ക്ലബ്ബും തമ്മിൽ കരാർ എത്തിയതായാണു വിവരം. ഓരോ സീസണിലും 200 ദശലക്ഷം യൂറോയാണ് പ്രതിഫലം. ലോകകപ്പിൽ പോർചുഗലിന്റെ മത്സരങ്ങൾ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നാണു സൂചന….

Read More

സൗദിയിൽ നിര്‍മാണത്തിലുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിനുള്ളിൽ അകപ്പെട്ട് ഒരേ കുടുംബത്തിലെ 4 പേർ മരിച്ചു

അസീർ : സൗദിയിലെ അസീറില്‍ നിര്‍മാണത്തിലുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിനുള്ളിൽ അകപ്പെട്ട് കൂട്ടമരണം. മഹായിലിലെ ബഹ്ര്‍ അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഒരേ കുടുംബത്തിലെ 4 പേരാണ് ടാങ്കിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത്. ഇവരെ രക്ഷപ്പെടുത്താനായി വാട്ടർ ടാങ്കിലേക്ക് ഇറങ്ങിയ ഒരാൾ അപകടനില തരണം ചെയ്തു. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ടാങ്കിലെ വെള്ളം പാമ്പു ചെയ്ത് കളയാൻ ശ്രമിക്കവെയാണ് കൂട്ടമരണം സംഭവിച്ചത്. ടാങ്കിലേക് ആദ്യംഇറങ്ങിയ വ്യക്തിയെ രക്ഷപ്പെടുത്താനായുള്ള ശ്രമിത്തിലാണ് ശ്വാസം മുട്ടി 4…

Read More