സൗദിയിൽ ആഭ്യന്തര അന്തർ ദേശീയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുതിപ്പ്

റിയാദ് : സൗദിയിലെ വിനോദ സഞ്ചാര മേഖല ശക്തിപ്പെടുന്നു. 2022 അവസാന ഘട്ടം പിന്നിടുമ്പോൾ മൂന്നര ലക്ഷം സഞ്ചാരികളെയാണ് സൗദി സ്വീകരിച്ചത് . കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2022- അവസാനിക്കുമ്പോൾ 3. 6 ലക്ഷം സഞ്ചാരികളാണ് സൗദിയിൽ എത്തിയത്. ഇക്കാലയളവിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും 42.3 ശതമാനത്തിന്റെ വർധവുണ്ടായി. വിഷൻ 2030നു കീഴിൽ അഭിലഷണീയമായ പരിവർത്തന പദ്ധതി കൈവരിക്കുന്നതിനും വരുമാന…

Read More

അഞ്ച് മാസത്തിനുള്ളിൽ 40 ലക്ഷം വിസകൾ അനുവദിച്ച് ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം

ജി​ദ്ദ : അഞ്ച് മാസത്തിനുള്ളിൽ 40 ല​ക്ഷം ഉം​റ വി​സ അ​നു​വ​ദി​ച്ച​താ​യി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉം​റ സീ​സ​ൺ ആ​രം​ഭി​ച്ച​ത്​ മു​ത​ൽ ഇ​തു​വ​രെ ക​ണ​ക്കാ​ണി​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കാ​യാ​ണ്​ ഇ​ത്ര​യും വി​സ​ക​ൾ അ​നു​വ​ദി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​​ന്റെ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും ‘നു​സ്‌​ക്’ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് നി​ര​വ​ധി വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മ​ന്ത്രാ​ല​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് സു​ഗ​മ​മാ​ക്കു​ക, ഉം​റ ക​ർ​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക, അ​വ​രു​ടെ സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ക എ​ന്ന​താ​ണ്​…

Read More

വാക്‌സിൻ സുരക്ഷിതമാണ്, വൈറസ് ശക്തവും ; ജാഗ്രത പാലിക്കാൻ നിർദേശം നൽകി സൗദി ആരോഗ്യമന്ത്രാലയം

റിയാദ് : സീസണൽ ഇൻഫ്ലുൻസ വർധിക്കുന്നതിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വർഷങ്ങളേക്കാൾ അപകടകരമായ വ്യാപനമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിന്റെ തീവ്രത കൂടിയ വ്യാപനം ആരോഗ്യനില വഷളാക്കുകയും, പനി മരണത്തിലേക്കു നയിക്കാൻ സാധ്യതയുമുള്ളതിനാലാണ് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വാക്‌സിൻ എടുക്കുന്നത് ഒരു പരിധി വരെ ആരോഗ്യ സംരക്ഷണം നൽകുമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വാക്സീനേഷൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും , ലോകത്തിലെ എല്ലാ രാജ്യങ്ങളിലും…

Read More

സൗദിയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത , നാളെ സ്കൂളുകൾക്ക് അവധി

റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ)മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായാണ് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, തായിഫ്,…

Read More

സൗദിയിൽ പഞ്ചർ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

മദീന : സൗദിയിൽ പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു. ചെർപ്പുളശ്ശേരി സ്വദേശി ഷൻഫീദാണു ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. 23 വയസ്സായിരുന്നു. മദീനയിൽ നിന്ന് 100 കി.മീ അകലെ ജിദ്ദ റോഡിൽ ഉതൈമിലാണ് അപകടം.ഒരു വർഷം മുമ്പാണ് ഷൻഫീദ് സൗദിയിൽ എത്തിയത്. ജിദ്ദയിൽ നിന്നു റൊട്ടിയുമായി മദീനയിലേക്കു പോയ ഷൻഫീദിനെ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു. ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ ഏക മകനാണ് ഷൻഫീദ്. നടപടികൾ…

Read More

സൗദിയിൽ തുടർച്ചയായ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കാലാവസ്ഥ കേന്ദ്രം

റിയാദ് : സൗദി അറേബ്യയുടെ ഭൂരിപക്ഷ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയുടെ അവസാനം വരെ രാജ്യത്ത് ഇതേ കാലാവസ്ഥാ തുടരുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ അതീജ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളിലൂടെയും സമയാസമയങ്ങളില്‍ അധികൃതര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലുടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതാ…

Read More

സ്വദേശികൾക്കും വിദേശികൾക്കും മാന്യമായ ജീവിതസാഹചര്യം ഒരുക്കുമെന്ന് സൗദി ഭരണാധികാരി

  റിയാദ്∙ : സ്വദേശികൾക്കും രാജ്യത്തുള്ള വിദേശികൾക്കും മാന്യമായ ഉപജീവന മാർഗം ഉറപ്പാക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള 1130 ബില്യൻ റിയാലിന്റെ വരവും 1114 ബില്യൻ റിയാലിന്റെ ചെലവും 16 ബില്യൻ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അംഗീകരിച്ചാണ് ഇക്കാര്യം പറഞ്ഞത്.

Read More

സൗദിയിൽ പ്രവാസികൾക്കായുള്ള ലെവിയിൽ മാറ്റമില്ലെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ

സൗദി : സൗദിയിൽ പ്രവാസികൾക്കേർപ്പെടുത്തിയ ലൈവിയിൽ മാറ്റമില്ല. സൗദിയിൽ പ്രവാസികൾക്കും അവരുടെ ആശ്രിതകർക്കും ഏർപ്പെടുത്തിയ ലെവിയിൽ മാറ്റമുണ്ടാവില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു.കോവിഡ് സാഹചര്യത്തിൽ വർധിപ്പിച്ച നികുതിയും കുറയ്ക്കില്ല. സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബത്തിനും ഏർപ്പെടുത്തിയതാണ് ലെവി. വർഷംതോറും അടക്കേണ്ട ലെവിയിൽ മാറ്റമുണ്ടാകില്ല. ഒരു വിദേശിക്ക് മാത്രം ലെവി ഇനത്തിൽ ഇൻഷൂറൻസ് അടക്കം 12,000 റിയാലിലേറെ ചെലവ് വരും. ബജറ്റിലെ പ്രധാന വരുമാനം കൂടിയാണിത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ കൊണ്ടു…

Read More

സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പു വച്ച് സൗദിയും ചൈനയും

റിയാദ് : സമഗ്ര പങ്കാളിത്ത കരാറില്‍ ഒപ്പു വച്ച്   സൗദിയും ചൈനയും. സൗദി അറേബ്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കരാറിൽ ഒപ്പുവച്ചത് . വ്യാഴാഴ്ച വൈകിട്ടാണ് ചൈനീസ് പ്രസിഡന്റും സംഘവും റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയത്.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൗദി അറേബ്യയിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റിന് ലഭിച്ചത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി ജിന്‍പിങിനെ റിയാദ്…

Read More

സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവരാണ് ജിദ്ദയിലെ ആശുപത്രികളില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. അമീര്‍ ഫവാസില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സൈതലവി. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read More