ദ് ജേർണി ഓഫ് ലൈം’ ; ഉംറ തീർത്ഥാടകർക്കായി സിനിമ തയാറാക്കി ഹജ് ഉംറ മന്ത്രാലയം

സൗദി : സൗദിയിൽ എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിനായി ‘ദ് ജേർണി ഓഫ് ലൈം’ എന്ന പേരിൽ ബോധവൽക്കരണ സിനിമ തയാറാക്കി ഹജ് ഉംറ മന്ത്രാലയം. ജനറൽ അതോറിറ്റി ഓഫ് എൻഡോവ്മെന്റിന്റെയും സൗദി എയർലൈൻസ് വിമാന കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.9 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ സിനിമ, 7 ആഴ്ചകൊണ്ടാണ് ചിത്രീകരിച്ചത്. 800 ലധികം പേരാണ് സിനിമക്ക് വേണ്ടി പ്രവർത്തിച്ചത്. തീർഥാടകർ കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളെയും ലളിതമായി…

Read More

വ്യക്തിഗത വിസയിൽ ഉംറ ചെയ്യാൻ അനുമതി

റിയാദ്∙: സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്ന വ്യക്തിഗത വീസയിൽ ഉംറ ചെയ്യാൻ അനുവാദമുണ്ടെന്നു സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻമാർക്കു സിംഗിൾ വീസയ്ക്ക് 90 ദിവസവും മൾട്ടിപ്പിൾ വീസയ്ക്ക് ഒരു വർഷവുമാണു കാലാവധി. ഒരേസമയം ഒന്നിലേറെ വ്യക്തിഗത വീസകൾക്കായി സ്വദേശികൾക്ക് അപേക്ഷിക്കാം. വീസാ കാലാവധിക്കുള്ളിൽ അഥിതികൾക്ക് ഒന്നിൽ കൂടുതൽ തവണ രാജ്യത്തു വന്നു പോകുന്നതിന് അനുവാദമുണ്ടാകും. മൾട്ടിപ്പിള്‍ വീസയിലുളളവർ രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിന് ശേഷം രാജ്യത്തിനു…

Read More

തർക്കത്തെ തുടർന്ന് കാറിനു തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യയിൽ തർക്കത്തെത്തുടർന്ന് കാറിനു തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ സൗദി പൗരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട യുവാവും പിടിയിലായ സൗദി പൗരനും തമ്മില്‍ നേരത്തെ തന്നെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചതായി ജിദ്ദ പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പിന്നീട് ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.

Read More

മൂന്ന് ലക്ഷം റിയാലിന്റെ കനിവ്, മലയാളിക്ക് ജന്മനാട്ടിലേക്ക് മടക്കം

റിയാദ് : ഒന്നരവർഷം ആശുപത്രിയിൽ കിടന്നതിന്റെ മൂന്ന് ലക്ഷം റിയാൽ ബിൽ തുക ഒഴിവാക്കിയതിനെത്തുടർന്ന് സൗദിയിൽ നിന്നും മലയാളിക്ക് സ്വന്തം നാട്ടിലേക്ക് മടക്കം.പക്ഷാഘാതം ബാധിച്ച് ഒന്നര വർഷം സൗദിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഏഴു വർഷം മുമ്പാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഹഫീസ് ടൈലർ ജോലിക്കായി സൗദി വടക്കൻ പ്രവിശ്യയായ ഹാഇലിലെത്തിയത്. ഒന്നര വർഷം മുമ്പ് പക്ഷാഘാതം വന്ന് റിയാദ് ശുമൈസിയിലും റുവൈദയിലുമുള്ള ഗവൺമെൻറ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു….

Read More

തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്∙ തിരുവനന്തപുരം കല്ലറ സ്വദേശി സലീന മൻസിലിൽ ഷറഫുദ്ദീൻ സൗദിയിലെ അൽഹസയിൽ മരിച്ചു.56 വയസ്സായിരുന്നു . ഗ്രോസറി ജീവനക്കാരനായ ഇദ്ദേഹം ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. ഭാര്യ: സുലേഖ ബീവി. മക്കൾ: മുനീർ, മുഹമ്മദ്, അസ് ലം. കബറടക്കം അൽഹസയിൽ. പിതാവ് : അബ്ദുള്ള, മാതാവ് : സൽ‍മ

Read More

സൗദി അറേബ്യയിലെ സ്വദേശിവത്കരണം ; നിരവധി മലയാളികൾക്ക് ജോലി നഷ്ടമായി

റിയാദ്∙: സൗദി അറേബ്യയിൽ പോസ്റ്റ് ഓഫിസ്, പാഴ്സൽ ഡെലിവറി മേഖലകളിൽ നൂറു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമായി. സ്വദേശികളെ ജോലിക്കു വയ്ക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ,ഇറക്കൽ എന്നിവ ഒഴികെ 14 തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടപ്പാക്കി. സ്വദേശിവൽക്കരണം നടപ്പാക്കാൻ ഈ രംഗത്തെ കമ്പനികൾക്കു നൽകിയ സാവകാശം ഞായറാഴ്ച അവസാനിച്ചിരുന്നു. നേരത്തെ സിഇഒ രംഗത്ത് 100 ശതമാനവും ഉയർന്ന മാനേജ്മെന്റ് തസ്തികകളിൽ 70…

Read More

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ 421 പേർ അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 421 പേരെ സൈന്യം അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷ സേന വക്താവ് കേണൽ മിസ്ഫർ അൽഖരൈനി അറിയിച്ചു. വടക്കൻ അതിർത്തി മേഖല, നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകൾ എന്നിവയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് അറസ്റ്റിലായവരിൽ 39 പേർ സ്വദേശികളും 382 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 342 പേർ യമനികളും 38 പേർ എത്യോപ്യക്കാരും രണ്ടു പേർ ഇറാഖികളുമാണ്. ഇവർ കടത്താൻ ശ്രമിച്ച…

Read More

സൗദിയിൽ 450 ലധികം ബിനാമി ഇടപാടുകൾ കോടതിയിലേക്ക്

 റിയാദ് : സൗദിയിൽ ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ ഭാഗമായി ഈ വർഷം രജിസ്റ്റർ ചെയ്ത 450-ലധികം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെയായി കണ്ടെത്തിയ 450-ൽപരം ബിനാമി വിരുദ്ധ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വെളിപ്പെടുത്തി. ‘തസത്തുർ’ പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നത്. ഇതിനായി ഈ വർഷം 1,27,000-ത്തിലധികം ഫീൽഡ് പരിശോധനകൾ സംഘടിപ്പിച്ചു. ബിനാമി…

Read More

കനത്ത മഴക്ക് സാധ്യത ; തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയോ, പ്രവർത്തി ദിനം മാറ്റുകയോ ചെയ്യാം

സൗദി : തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം നിർദേശം നൽകി. പ്രതികൂല സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തി പ്രവർത്തി ദിനം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയോ, വർക്ക് ഫ്രം ഹോം അനുവദിക്കുകയോ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. തൊഴിൽ അപകടങ്ങൾ, വലിയ വ്യാവസായിക അപകടങ്ങൾ, തൊഴിൽ പരിക്കുകൾ, എന്നിവ തടയുന്നതിനുള്ള ചട്ടങ്ങൾക്ക് പുറമെയാണിത്.സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ സുരക്ഷിതത്വം പരിഗണിച്ചും,…

Read More

മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ് : മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. റിയാദിൽ എക്‌സിറ്റ്‌ 16ലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം . ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാലര വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന, പിതാവ്: ഇബ്രാഹിം കുഞ്ഞ്. മാതാവ്: സൈനബ ബീവി.

Read More