55 റിയാലിന് സൗദിയിൽ വിമാന ടിക്കറ്റുകൾ; ഓഫറുമായി ഫ്ലൈ അദീൽ

സൗദിയിൽ വെറും 55 റിയാലിന് വിമാന യാത്രാ ഓഫറുകളുമായി ഫ്ലൈഅദീൽ വിമാനക്കമ്പനി. മദീനയടക്കം സൗദിക്കകത്തെ വിവിധ റൂട്ടുകളിൽ ഓഫറുകൾ ലഭ്യമാണ്. 110 റിയാലിന് രണ്ടു ദിശയിലേക്കും ഇതോടെ യാത്ര ചെയ്യാനാകും. സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങളിലേക്കെല്ലാം ഫ്ലൈ അദീലിന്റെ ഓഫറുകളുണ്ട്. 55 റിയാലിന് വൺവേ ടിക്കറ്റ് പ്രമുഖ സഊദി ബഡ്ജറ്റ് എയർലൈൻ ആയ ഫ്ലൈ അദീൽ നൽകും. ഏഴു കിലോ ഹാൻഡ് ബാഗ് ഉൾകൊള്ളുന്നതായിരിക്കും ഈ വൺവെ ടിക്കറ്റ് നിരക്ക്. ഓഫർ ടിക്കറ്റുകൾ സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നത്…

Read More

ആഭ്യന്തര ഹജ്ജ് തീർഥാടനം; ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർ ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പാക്കേജിന്റെ 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ചെയ്യാനായി ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്ത ആഭ്യന്തര തീർഥാകർ ജനുവരി 29നകം രണ്ടാമത്തെ ഗഡു അടക്കേണ്ടതാണ്. നിശ്ചിത തിയതിക്കകം മൂന്ന് ഗഡുക്കളും അടച്ച് തീർത്താൽ മാത്രമേ ഹജ്ജ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. അല്ലാത്ത അപേക്ഷകൾ റദ്ദാക്കപ്പെടും. ഓരോ…

Read More

സൗദിയിലെ നിയോം, ദി ലൈൻ പദ്ധതികൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളത്; സൗദി വിദേശകാര്യ സഹമന്ത്രി

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളതാണ് സൗദിയിലെ നിയോം, ദി ലൈൻ എന്നീ പദ്ധതികളെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പരിവർത്തന പദ്ധതികളാണിവയെന്നും നഗരങ്ങളെയും നഗരാസൂത്രണത്തെയും ആളുകൾ കാണുന്ന രീതി അടിസ്ഥാനപരമായും വിപ്ലവകരമായും ഇത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയമുള്ളവരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നിയോംമും ദി ലൈനും യാഥാർഥ്യമാണ്. ഉയർന്ന നിലവാരത്തിലുള്ള ജീവിതം ആസ്വദിക്കാനുള്ള പരിസ്ഥി സൗഹൃദവും…

Read More

സൗദിയിൽ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ പ്രവാസികളുടെ സ്‌പോൺസർഷിപ്പും സ്വയമേവ മാറുമെന്ന് മന്ത്രാലയം

സൗദി അറേബ്യയിൽ ഒരേ വാണിജ്യ രജിസ്‌ട്രേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പും സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ സ്ഥാപനം പൂർത്തിയാക്കുന്നതിന് തൊഴിൽകാര്യ ഓഫീസിലെത്തിയ ശേഷം മുൻ ഉടമയുടെ ഫയൽ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കണം. അതിന് ശേഷം പുതിയ ഉടമക്കായി ഫയൽ തുറക്കുന്ന നടപടികൾ കൂടി  പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിൽ…

Read More

സൗദിയിൽ കസ്റ്റംസ് ക്ലിയറൻസ് ഇനി വേഗത്തിൽ; 2 മണിക്കൂറിനുള്ളിൽ പോർട്ടുകളിൽ നിന്നും ക്ലിയറൻസ് നേടാനാകും

സൗദിയിൽ വേഗത്തിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കുന്നിതിനുള്ള സംവിധാനം നിലവിൽ വന്നു. രണ്ട് മണിക്കൂറിനുള്ളിൽ രാജ്യത്തെ എല്ലാ പോർട്ടുകളിൽ നിന്നും ക്ലിയറൻസ് നേടാനാകുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. സൗദിയിലെ എല്ലാ കര, കടൽ, വ്യോമ കസ്റ്റംസ് പോർട്ടുകളിലും ഇനി മുതൽ രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാം. ഇതിനുള്ള സംവിധാനം നിലവിൽ വന്നതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി 26…

Read More

സൗദിയിൽ വിദേശ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് തൊഴിലുടമ നൽകണം

 സൗദിയിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ ചെലവുകൾ തൊഴിലുടമ വഹിക്കണമെന്ന് മാനവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കാൻ പാടില്ല. തൊഴിൽ കരാർ അവസാനിച്ച തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റിനുള്ള ചിലവും തൊഴിലുടമയാണ് വഹിക്കേണ്ടത്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുൾപ്പെടെയുള്ള ഫീസുകൾ തൊഴിലുടമയാണ് വഹിക്കേണ്ടതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം, ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ഇഖാമയും…

Read More

റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു; സര്‍വീസുകളില്‍ മാറ്റം വരും

സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയിലജ് പറഞ്ഞു. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചുകഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് സമഗ്രമായി വികസിപ്പിക്കേണ്ടത്.  ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ…

Read More

സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും

സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും. സൗദിയിൽ പ്രവേശിക്കുന്നവർക്ക് നാല് ദിവസം രാജ്യത്ത് ചെലവഴിക്കാനുള്ള സൗകര്യമാണ് പുതിയ വിസയിലൂടെ ലഭിക്കുക. ഇതിലൂടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് അനുവാദമുണ്ടാകും. സൗദി എയർലൈൻസ് വിമാനത്തിൽ സൗദിയിലേക്കുളള ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം സൗജന്യ ടൂറിസ്റ്റ് വിസയും നൽകുന്നതാണ് പദ്ധതി. രാജ്യത്ത് പ്രവേശിച്ചത് മുതൽ 96 മണിക്കൂർ അഥവാ നാല് ദിവസമാണ് വിസക്ക് കാലാവധിയുണ്ടാകുക. ഈ സമയത്തിനിടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും…

Read More

സന്നദ്ധ സേവനത്തിലൂടെയുള്ള നേട്ടം വർധിച്ചു; സൗദി ഖജനാവിന് 923 ദശലക്ഷം റിയാൽ മിച്ചം

സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചെറുപ്പക്കാരെ ഉപയോഗപ്പെടുത്തിയതോടെ സൗദി ഖജനാവിന് ലഭിച്ചത് വൻ നേട്ടം. 923 ദശലക്ഷത്തിലധികം റിയാലാണ് സന്നദ്ധ സേവനങ്ങൾ ഉപയോഗിച്ചതോടെ ഖജനാവിന് ലഭിച്ചത്. ആറര ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ വർഷം സന്നദ്ധ സേവനത്തിന് ഇറങ്ങിയത്. ആരോഗ്യം, ഹജ്ജ്, ഉംറ, പരിസ്ഥിതി ഉൾപ്പെടെ 20 മേഖലകളിലാണ് സൗദിയിലെ ചെറുപ്പക്കാരുടെ സേവനം ഉപയോഗിച്ചത്. ഇതു വഴി ലാഭിച്ചത് 923 ദശലക്ഷം റിയാലാണ്. സാധാരണ രീതിയിൽ ജീവനക്കാരെ വെച്ച് ചെയ്യാറുള്ളതാണ് ഇത്തരം പ്രവൃത്തികൾ. കഴിഞ്ഞ വർഷം കൂടുതൽ പേർ രാജ്യത്തിനൊപ്പം സന്നദ്ധ…

Read More

സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് അനുമതി, എല്ലാ പ്രവേശന കേന്ദ്രങ്ങളിലും പ്രവർത്തിക്കും

സൗദിയിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ തുടങ്ങാനുള്ള അന്തിമ അനുമതിയും ചട്ടങ്ങളും പുറത്തിറക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും ഡ്യൂട്ടിഫ്രീ മാർക്കറ്റുകൾ പ്രവർത്തിക്കും. രാജ്യത്ത് വിലക്കേർപ്പെടുത്തിയതൊഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങളും യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് ലഭിക്കും. വിമാനത്താവളങ്ങൾ, കരാതിർത്തികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരംനൽകിയിരുന്നു. ഇതിനാണിപ്പോൾ സൗദി ധനമന്ത്രി അന്തിമ അംഗീകാരം നൽകിയത്. ഇത് സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും മന്ത്രാലയം പുറത്തുവിട്ടു. പുതിയ ചട്ടപ്രകാരം കസ്റ്റംസ് നികുതിയില്ലാതെ വിദേശ ഉൽപ്പന്നങ്ങൾ…

Read More