സൗദിയിലെ ആദ്യ ഇലക്ട്രിക് ബസ് ജിദ്ദയിൽ സർവീസ് ആരംഭിച്ചു

സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറങ്ങി. ജിദ്ദയിലാണ് പരീക്ഷണാർഥത്തിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചത്. താമസിയാതെ മറ്റിടങ്ങളിലേക്കും കാർബൺ രഹിത ബസ്സുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡൻറ് ഡോ. റുമൈഹ് അൽ റുമൈഹ് ആണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസിൻറെ ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്. ജിദ്ദ മേയർ സ്വാലിഹ് അൽ തുർക്കി, പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽ ഹുഖൈൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒരു വട്ടം…

Read More

സൗദിയിൽ സ്‌കൂൾ ബസ്സുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഓട്ടോമാറ്റഡ് സംവിധാനം

സൗദിയിൽ സ്‌കൂൾ ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഓട്ടോമാറ്റഡ് സംവിധാനം നിലവിൽ വന്നതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സ്‌കൂൾ ബസ്സുകൾക്കു പുറമെ പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് ബസുകളുടെയും പ്രവർത്തനങ്ങളാണ് ഇത് വഴി നിരീക്ഷിക്കുക. ഫെബ്രുവരി ഒന്ന് മുതൽ സംവിധാനം പ്രവർത്തനക്ഷമമായതായി അതോറിറ്റി അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ മാസം മുതൽ രാജ്യത്ത് ഓട്ടോമാറ്റഡ് നിരീക്ഷണ സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ ഗതാഗത അതോറിറ്റി അറിയിച്ചിരുന്നു. സ്‌കൂൾ…

Read More

നാലര മണിക്കൂറിലധികം  തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്‌

നാലര മണിക്കൂറിലധികം തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലിചെയ്യുന്നത് സൗദി പൊതുഗതാഗത അതോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി. സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കേണ്ടി വരും. റോഡപകടങ്ങൾ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിറകിൽ. നിലവിൽ ഇത് സംബന്ധിച്ച ഉത്തരവ് നിലവിലുണ്ട്. ഇത് കർശനമായി നടപ്പാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ഉത്തരവ്. നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക്…

Read More

സൗദിയിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണ സഭവം. തീ വേഗം നിയന്ത്രണവിധേയമാക്കി. വീട്ടിനുള്ളിൽ നാല് പേരെ മരിച്ച നിലയിലും മറ്റ് നാലുപേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് കുട്ടികളും ആശുപത്രിയിലാണ് മരിച്ചത്. ഇവർ വീട്ടിനുള്ളിലെ ഒരു മുറിയിലായിരുന്നു. വീടിന് തീപിടിച്ച് പുകപടലം ഉയരുന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിന് ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…

Read More

വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാന്‍സിറ്റ് വിസയുമായി സൗദി

വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാൻസിറ്റ് വിസ കൂടി അനുവദിക്കുന്ന പുതിയ സംവിധാനത്തിന് സൗദി വിദേശ മന്ത്രാലയം തുടക്കം കുറിച്ചു. മൂന്നു മാസം കാലാവധിയുള്ള ട്രാൻസിറ്റ് വിസയിൽ നാലു ദിവസം വരെ സൗദിയിൽ തങ്ങാൻ സന്ദർശകർക്ക് സാധിക്കും. സൗദിയിലെ ദേശീയ വിമാന കമ്പനികളായ സൗദിയ, ഫ്‌ളൈ നാസ് എന്നീ എയർലൈനുകളിൽ സൗദി വഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇടത്താവളമെന്ന നിലയിൽ സൗദിയിൽ ഇറങ്ങാൻ അവസരം നൽകുന്നതാണ് പുതിയ വിസ സമ്പ്രദായം. ഇത് തികച്ചും സൗജന്യമാണ് എന്നതാണ് ട്രാൻസിറ്റ്…

Read More

പ്രവാസി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ‘ഏകജാലക സംവിധാനം’ ഉടനെന്ന് മന്ത്രി കെ രാജൻ

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നിക്ഷേപ സാധ്യതകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനും ഏകജാലക സംവിധാനം സർക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. വൈകാതെ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവയുഗം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ സഫിയ അജിത് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തവെ ദമ്മാം ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രവാസി സംരംഭകർ ആത്മഹത്യ ചെയ്തത് ഉൾപ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായി. പ്രവാസി നിക്ഷേപങ്ങളെ…

Read More

ഹജ്ജ് ബുക്കിംഗ് നടപടികൾ പൂർത്തിയായ ശേഷവും കൂടെ അപേക്ഷിച്ചവരെ ഒഴിവാക്കാം

ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിംഗിന്റെ ഭാഗമായി തെരഞ്ഞെടുത്ത പാക്കേജ് പ്രകാരമുള്ള ഇൻവോയ്‌സ് ഇഷ്യൂ ചെയ്ത ശേഷം പ്രധാന അപേക്ഷകന് കൂടെ ബുക്ക് ചെയ്തിട്ടുള്ള ആശ്രിതരിൽ ഒരാളെ ബുക്കിംഗിൽ നിന്ന് നീക്കം ചെയ്യാൻ അവസരമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇങ്ങനെ ബുക്കിംഗ് കാൻസൽ ചെയ്ത ആശ്രിതനു പകരം മറ്റൊരാളെ പുതുതായി ചേർക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Read More

സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ സൗദികളെ നിയമിക്കണം; നിതാഖാത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ

സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. നിലവിലെ നിതാഖാത്ത് പദ്ധതിയിൽ ആവശ്യമായ എണ്ണം മാത്രം സൗദികളെ നിയമിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഇനി മുതൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ സ്വദേശികളെ അധികമായി നിയമിക്കണമെന്നും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയിലെ കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവൽക്കരണം നിർബന്ധമാക്കുന്ന പുതുക്കിയ നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി തുടക്കം മുതൽ നടപ്പിലാക്കുമെന്നാണ്…

Read More

നവയുഗം സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരം മന്ത്രി കെ.രാജന്

നവയുഗം സാംസ്‌കാരികവേദിയുടെ സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരത്തിന് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജനെ തെരഞ്ഞെടുത്തു. പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡൻറും പ്രവാസി ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ സ്മരണക്ക് ഏർപ്പെടുത്തിയതാണ് അവാർഡ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയത്തിലും സാമൂഹിക സാംസ്‌കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് കെ. രാജനെന്ന് അവാർഡ് നിർണയിച്ച നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

Read More

തീർഥാടകർക്ക് ജിദ്ദ-മക്ക സൗജന്യ ബസ് യാത്ര തുടങ്ങി

ഉംറ തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്ന ബസ് സർവിസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിൽഗ്രിംസ് സർവിസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്താണ് ബസ് സർവിസ് ആരംഭിച്ചത്. നുസ്‌ക്, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ഉംറ ബുക്ക് ചെയ്തവർക്കായിരിക്കും സേവനം ലഭിക്കുക.  ഒരാഴ്ച മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകർക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യൻ പിൽഗ്രിംസ്…

Read More