
സൗദിയിൽ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികൾക്ക് മാത്രം
സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേൽനോട്ടവും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ചട്ടം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ പ്രകാരമാണ് ഉടമസ്ഥാവകാശവും മേൽനോട്ട ചുമതലയും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം. മെഡിക്കൽ കോംപ്ലക്‌സുകൾ, ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കെല്ലാം…