2023 ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ

2023 ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക. നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോക കപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. ഇതോരുപക്ഷെ 32 ക്ലബുകൾ…

Read More

ഇറാനുമായുള്ള ആണവ ചർച്ചയിൽ ജിസിസി രാജ്യങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് സൗദി, അഭിപ്രായം പറയാൻ അവസരം നൽകണം

ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജിസിസി രാജ്യങ്ങൾക്ക് കൂടി പ്രാതിനിധ്യം നൽകുകയും അതേക്കുറിച്ച് അഭിപ്രായം പറയാൻ അവസരം നൽകുകയും ചെയ്യണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. മ്യൂണിക്കിൽ നടന്ന സുരക്ഷാ കോൺഫറൻസ് 2023ൽ ഒരു ഡയലോഗ് സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ശത്രു രാജ്യം ആണവായുധങ്ങൾ കൈക്കലാക്കുമ്പോൾ മറ്റുള്ളവരും അവരുടെ മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാവുമെന്നും അദ്ദേഹം മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ വ്യക്തമാക്കി. ഇറാനുമായുള്ള ആണവകരാറിന് പിന്തുണ…

Read More

വാഹന ഉപയോക്താവിന് നഷ്ടപരിഹാരം നൽകേണ്ട മൂന്നു സാഹചര്യങ്ങൾ വ്യക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

സ്പെയർ പാർട്സുകളുടെ അഭാവം, വാഹനത്തിന്റെ വാറന്റിയിൽ അപാകത ഉണ്ടാകൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിശ്ചയിച്ച തീയതിയിൽ കാലതാമസമുണ്ടാകൽ എന്നീ അവസരങ്ങളിൽ ഉപയോക്താവിന് പുതിയ വാഹനം നൽകുകയോ സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കുകയോ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം. വാറന്റി സമയത്ത് വാഹനത്തിന്റെ നിർമാണ തകരാർ കണ്ടെത്തുകയോ വാഹനത്തിൽ അപാകത കണ്ടെത്തുകയോ ചെയ്താൽ പ്രശ്‌നം പരിഹരിക്കാൻ ഏജന്റിനെ സന്ദർശിക്കാൻ ഉപയോക്താക്കൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും വിൽപനാനന്തര സേവനം ലഭ്യമാക്കുന്നതിൽ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ് എന്നും സൗദി അറേബ്യ.

Read More

സൗദിയെ പ്രശംസിച്ച് യുഎസ്; മേഖലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിൽ സൗദി പങ്ക് നിർണായകം

ഗൾഫ് മേഖലയുടെ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ സൗദി അറേബ്യ നിർണായക പങ്കാണ് വഹിക്കുന്നതെന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ അറേബ്യൻ പെനിൻസുല അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡാനിയൽ ബെനൈം അഭിപ്രായപ്പെട്ടു. ലെബനൻ, സുഡാൻ, ഈജിപ്ത്, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവയുമായുള്ള സഹകരണത്തിൽ നിന്ന് ഇക്കാര്യത്തിലുള്ള സൗദി അറേബ്യയുടെ മികച്ച പങ്ക് വ്യക്തമാണ്. യെമനിലെ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം കൈവരിച്ച നേട്ടം ഏറെ പ്രശംസനീയമാണെന്നും ബെനൈം വിശദീകരിച്ചു. റിയാദിലെ യുഎസ് അംബാസഡറുടെ വസതിയിൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്…

Read More

ഗ്രീൻ ഷിപ്പിങ് ഉച്ചകോടിയിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിന് 2 പുരസ്‌ക്കാരങ്ങൾ

റോട്ടർഡാമിൽ നടന്ന ഗ്രീൻ ഷിപ്പിങ് ഉച്ചകോടിയിൽ സൗദി അറേബ്യയിലെ ജിദ്ദ ഇസ്ലാമിക് പോർട്ട് രണ്ട് പുരസ്‌കാരങ്ങൾ നേടി. 2022 ലെ മികച്ച തുറമുഖത്തിനും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷനുമാണ് പുരസ്‌കാരങ്ങൾ. ലോകബാങ്കിന്റെ കണ്ടെയ്‌നർ പോർട്ട് എഫിഷ്യൻസി പെർഫോമൻസ് ഇൻഡക്‌സിൽ എട്ടാം സ്ഥാനത്താണ് ഈ തുറമുഖം. ജിദ്ദ ഇസ്ലാമിക് പോർട്ട് ഓട്ടോമേറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

Read More

ഡിജിറ്റൽ ഒപ്പുകളുടെ ദുരുപയോഗം: കടുത്ത ശിക്ഷ നൽകുമെന്ന് സൗദി

സൗദിയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. 5 വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. ഇലക്ട്രോണിക് സിഗ്നേച്ചറും രേഖകളുംദുരുപയോഗം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ് ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് ്പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം രേഖകൾ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് ഉപയോഗിക്കുന്നതും സമാനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 5 വർഷം വരെ…

Read More

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവുകൾ; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23

നോർക്ക റൂട്ട്‌സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം. നഴ്‌സിങിൽ ബിഎസ് സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകൾ…

Read More

സൗദി മാധ്യമസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും

രണ്ടാമത് സൗദി മാധ്യമസമ്മേളനത്തിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. അറബ് രാജ്യങ്ങളിൽനിന്നടക്കം 1500 മാധ്യമ, വ്യവസായ പ്രമുഖരും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ദൃശ്യ, ശ്രവ്യ, പത്ര, ഡിജിറ്റൽ മാധ്യമങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മാധ്യമമേഖലയുടെ വികസനം, ഭാവി എന്നിവ ചർച്ചയാകും. ആഗോളതലത്തിൽ മാധ്യമങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പങ്കും വെല്ലുവിളികളും അവലോകനംചെയ്യുമെന്ന് സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സി.ഇ.ഒ. മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു. സൗദി ജേണലിസ്റ്റ് അസോസിയേഷന്റെ കീഴിൽ 2019 -ലാണ് റിയാദിൽ ആദ്യ…

Read More

അൽ കോബാറിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരഭിച്ചു

ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു. ദമ്മാം ചേംബർ വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലിയാണ് സൗദിയിലെ മുപ്പതാമത്തെതുമായ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള് വിശാലമായ ഹൈപ്പർമാർക്കറ്റ് അൽ കോബാറിലെ അൽ റക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉത്പന്നങ്ങൾ, ലുലു…

Read More

വീട്ടുവാടക കൃത്യസമയത്ത് അടക്കാനാവില്ലെങ്കിൽ നിയമ കുരുക്കിൽ പെടും

കരാർ പ്രകാരമുള്ള വീട്ടുവാടക കൃത്യസമയത്ത് നൽകാൻ സാധിച്ചില്ലെങ്കിൽ സൗദിയിൽ വാടകകാരൻ നിയമ കരുക്കിൽപ്പെടും. വാടക കരാർ ഓൺലൈനിലൂടെ ഇജാർ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിച്ചതിന് ശേഷം പറഞ്ഞുറപ്പിച്ച വാടക ഉടമക്ക് നൽകാതെ വൈകിപ്പിക്കുന്ന പ്രവാസികൾ ആണ് ഈ നിയമക്കുരുക്കിൽപെടുന്നത്. മനേരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇജാർ സിസ്റ്റം വാടകകാരൻ കെട്ടിടം വാടകയ്ക്ക് എടുത്ത വ്യക്തികളുടെ അബ്ഷിർ സിസ്റ്റവുമായി ബന്ധിപ്പിച്ചതിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് പലരേയും ഈ നിയമകുരുക്കിൽ അകപ്പെടുത്തുന്നത്. എല്ലാ വാടകകരാറുകളും ഇജാർ ഫ്‌ലാറ്റ്‌ഫോം മുഖാന്തരം രജിസ്റ്റർ ചെയ്യണമെന്ന നിയമം സൗദി കൊണ്ടുവന്നത്…

Read More