
17 വർഷമായി കേരള പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയെ പൊക്കി സൗദി പോലീസ്
കൊലപാതക കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17 വർഷമായി കേരള പോലീസ് തിരയുന്ന പ്രതിയെ പിടിക്കൂടി സൗദി പോലീസ്. സൗദി ഇന്റർ പോളുമായി സഹകരിച്ചാണ് പ്രതിയെ പിടിക്കൂടിയിരിക്കുന്നത്. വയനാട് ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൽ കരീമിനെ വധിച്ച മുഹമ്മദ് ഹനിഫയെയാണ് സൗദി പോലീസ് പിടിച്ചിരിക്കുന്നത്. 2006 ൽ ആയിരുന്നു സംഭവം നടന്നത്. താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന അബ്ദുൽ കരീമിനെ ആണ് കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘം ആണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശി ബാബു വർഗീസ് ആണ് കേസിലെ…