സൗദിയിൽ ശനിയാഴ്ച വരെ മഴക്ക് സാധ്യത

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും ചിലയിടങ്ങളിൽ മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുറൈദ, ഉനൈസ, അൽറസ്, അൽ ഖസീം തുടങ്ങിയ പ്രദേശങ്ങളിൽ മിതമായ തോതിലോ ചിലയിടങ്ങളിൽ കടുത്ത രീതിയിലോ ഇടിമിന്നൽ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി. ഹാഇൽ, ഹഫർ അൽബാത്വിൻ, അൽ ഖൈസൂമ, അൽനെയ്‌റ, ഖുറിയാത്ത് അൽഉലയ, അഫീഫ്, ദവാദ്മി, ശഖ്റ, മജ്മഅ, സുൽഫി, റിയാദ് മേഖല എന്നിവിടങ്ങളിലും ഇടിമിന്നലിനൊപ്പം സജീവമായ പൊടിക്കാറ്റും ചിലയിടങ്ങളിൽ മിതമായ മഴക്കും സാധ്യതയുള്ളതായി…

Read More

റമദാനിലേക്ക് ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി

റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽന മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറക്കുള്ള ബുക്കിങ് നടത്തേണ്ടത്. റമദാനിലെ ആദ്യ 20 ദിവസങ്ങളിലേക്കുള്ള ബുക്കിങ് സൗകര്യമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. അവസാന പത്തിലേക്കുള്ള ഉംറ ബുക്കിങ് സൗകര്യം പിന്നീടായിരിക്കും ആരംഭിക്കുക. റമദാനിലെ ആദ്യ 20 ദിവസങ്ങളിലെ ‘ടൈം മാപ്പ്’ മന്ത്രാലയം അവലോകനം ചെയ്തു. വിവിധ ദിവസങ്ങളിലെ വ്യത്യസ്ത സമയങ്ങളിലെ തീർഥാടകരുടെ തിരക്ക് ബുക്കിങ് സമയത്ത് ആപ്ലിക്കേഷനിൽ മൂന്നു കളറുകളിലായി…

Read More

ഇറാനുമായുള്ള ആണവകരാർ; അയൽരാജ്യങ്ങളുടെ ആശങ്കകൾ പരിഹരിക്കണം; വിദേശകാര്യ മന്ത്രി

ഇറാനുമായുള്ള ആണവക്കരാർ മേഖലയുടെ താൽപര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും അതിൽ അയൽരാജ്യങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സൗദിയുടെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ലണ്ടനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധമായി ഇറാനുമായി ചർച്ചക്ക് സൗദി തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സൗദിയും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ലോകത്തിലെ പല രാജ്യങ്ങളുമെന്നപോലെ ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര സഖ്യകക്ഷികളിലൊന്നാണ് ചൈനയെന്നും മന്ത്രി വ്യക്തമാക്കി. സിറിയയിലെ സാഹചര്യങ്ങൾ സ്വീകാര്യമല്ലെന്നും…

Read More

സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 21 പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ ബസ് അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. തായിഫിന് സമീപം തുർബയിലെ ഹിദ്ൻ റോഡിൽ ബസ് മറിഞ്ഞായിരുന്നു അപകടം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. അറബ് വംശജർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ തായിഫിലെ ഹുവയ്യ പ്രിൻസ് സുൽത്താൻ ആശുപത്രി, തായിഫ് കിങ് അബ്ദുൽ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, തായിഫ് കിങ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Read More

മാർച്ച് 11ന് സൗദി പതാകദിനം ആചരിക്കും

മാർച്ച് 11ന് സൗദി പതാകദിനമായി ആചരിക്കുന്നതിന് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. 1937 മാർച്ച് 11 ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവ് സൗദി പതാകയ്ക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിനം പതാക ദിനമായി ആചരിക്കുന്നത്. സ്ഥാപിതമായത് മുതൽ, മധ്യ ഭാഗത്ത് ഇസ് ലാമിക വിശ്വാസ പ്രഖ്യാപനം ലിഖിതപ്പെടുത്തിയ പച്ച നിറമുള്ള പതാക ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർഥങ്ങളുടെ പ്രതീകമാണ് . രാജ്യത്തിന്റെ ചരിത്രത്തിലുടനീളം…

Read More

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം; ഇന്ത്യൻ വ്യോമസൈനികർ സൗദിയിൽ

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം രചിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ എട്ട് യുദ്ധ വിമാനങ്ങൾ സൗദി അറേബ്യയിൽ എത്തി. 145 വ്യോമസൈനികരും അഞ്ച് മിറാഷ് വിമാനങ്ങൾ, രണ്ട് സി 17 വിമാനങ്ങൾ, ഒരു ഐ.എൽ 78 ടാങ്കർ എന്നിവയുമാണ് റോയൽ സൗദി എയർ ഫോഴ്‌സ് റിയാദ് ബേസിൽ ഇറങ്ങി ഒരുദിവസം ഇവിടെ തങ്ങിയത്. സൈനികവ്യൂഹത്തെ റോയൽ സൗദി എയർഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാളും…

Read More

എല്ലാ വർഷവും മാർച്ച് 11 സൗദിയിൽ ‘പതാക ദിന’മായി ആചരിക്കും

എല്ലാ വർഷവും മാർച്ച് 11 സൗദിയിൽ പതാക ദിനമായി ആചരിക്കും. രാജകീയ ഉത്തരവിലൂടെ സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇക്കാര്യം അറിയിച്ചത്. 1937 മാർച്ച് 11ന് (1335 ദുൽഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലക്കാണ് ഈ ദിവസം പതാകദിനമായി ആചരിക്കുന്നത്. ഹിജ്റ 1139ൽ സൗദി സ്ഥാപിതമായതു മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങിനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും…

Read More

ഉംറയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം

തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൗദിയിലെ ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സാധ്യമാകുന്നത്ര ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. സന്ദർശന, ടൂറിസ്റ്റ്, തൊഴിൽ വീസയിൽ സൗദിയിൽ ഉള്ളവർക്കും ഉംറ നിർവഹിക്കാം. ഉംറ വീസയിൽ എത്തിയ ആൾക്ക് സൗദിയിലെ മറ്റു നഗരങ്ങൾ സന്ദർശിക്കാനും താമസിക്കാനും അനുമതിയുണ്ട്. കേരളത്തിൽനിന്ന് ഉൾപ്പെടെ എത്തുന്ന വിദേശ തീർഥാടകർക്ക് ഏജൻസികൾ തന്നെ രണ്ടോ മൂന്നോ ഉംറ ചെയ്യാൻ അവസരമൊരുക്കും. പോരാത്തവർക്ക് സ്വന്തം നിലയിൽ ഉംറ ചെയ്യാവുന്നതാണെന്നും ഏജൻസികൾ അറിയിച്ചു. ഇതിനു ആവശ്യമായ മാർഗനിർദേശവും ഇവർ…

Read More

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുത്തൻപീടിക സേവ്യറിന്റെയും ത്രേസ്യയുടേയും മകൻ കുരുത്തുക്കുളങ്ങര ജയിംസ് (43) ആണ് മരിച്ചത്. നിയോം സിറ്റിയിൽ ജീവനക്കാരനായിരുന്നു. തബൂക്ക് അൽബദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നു. ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്പിറ്റൽ സ്റ്റാഫ് കളത്തിൽ പറമ്പിൽ സിസി ചാക്കോയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

Read More

മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന (45) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെ ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്. അതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും മക്ക കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. പിതാവ്: പരേതനായ ചീനിക്കൽ വടക്കൻ ഐത്തുട്ടി ഹാജി (വി.ബി.സി), ഭർത്താവ്: തുപ്പത്ത് അഷ്‌റഫ് (ബാപ്പു), മക്കൾ: റിസ്വാൻ, റിൻഷ, മരുമകൻ: അജീഷ് ബാവ. നടപടിക്രമങ്ങൾ…

Read More