
ഉംറ തീര്‍ഥാടനത്തിന് വരുന്നവര്‍ നുസുക്ക്, തവക്കല്‍നാ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം: സൗദി ആഭ്യന്തര മന്ത്രാലയം
ഉംറ തീർഥാനടം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ നുസുക്ക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ വഴി അപ്പോയിന്റ്മെന്റ് റിസർവ് ചെയ്യണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. തീർഥാടന കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി പറഞ്ഞു. ആവശ്യത്തിന് ഉംറ ബുക്കിംഗുകൾ ലഭ്യമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയവും രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയും ഏകോപിപ്പിച്ചാണ് ഇത്തരമൊരു തീരുമാനം…