സൗദിയിൽ ദിനംപ്രതിയുള്ള മദീന ബസ് സർവീസുകൾ പുനരാരംഭിച്ചു

സൗദിയിൽ മദീന ബസ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിനംപ്രതിയുള്ള സിറ്റി ബസ് സർവീസുകൾ 2023 ഏപ്രിൽ 22 മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. മദീന റീജിയൻ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദിനവും രാവിലെ 6 മണിമുതൽ 10 മണിവരെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. മദീനയുടെ എല്ലാ മേഖലകളെയും ബന്ധിപ്പിച്ച് കൊണ്ട് 98 ബസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി അഞ്ച് ട്രാക്കുകളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ‘അൽ ഹറമൈൻ ട്രെയിൻ – പ്രൊഫറ്റ്‌സ് മോസ്‌ക്’ ട്രാക്കിലെ…

Read More

സുഡാനിൽ സൗദിയുടെ രക്ഷാദൗത്യം; ഇന്ത്യക്കാരടക്കം 157 പേരെ രക്ഷിച്ചു

ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. സൗദി നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതിൽ 66 ഇന്ത്യക്കാരാണുള്ളത്. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതൽ പേരെ ബോട്ടുകളിൽ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്ഥാൻ, കുവൈറ്റ്, ഖത്തർ ഈജിപ്ത്, ടുനീഷ്യ, ബൾഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു സംഘാംഗങ്ങൾ. സൈന്യത്തിന്റെയും മറ്റു പ്രതിരോധ…

Read More

ശവ്വാൽ മാസത്തിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

ശവ്വാൽ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇത്തരം പെർമിറ്റുകൾ നുസുക് ആപ്പിലൂടെ നിലവിൽ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കിക്കൊണ്ട് സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിനായി നുസുക് ആപ്പിലൂടെ എത്രയും വേഗം ഇത്തരം പെർമിറ്റുകൾ ബുക്ക് ചെയ്യാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More

സൗദിയിൽ പരക്കെ മഴ ലഭിച്ചു; ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പെയ്തത്.എന്നാൽ നജ്റാൻ, ജസാൻ, അസീർ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴവർഷവും തുടരുകയാണ്. തണുപ്പ് മാറി ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദിയിൽ പരക്കെ മഴ പെയ്തു. നജ്റാൻ ജസാൻ, അസീർ, അൽബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. ശക്തമായ കാറ്റോട് കൂടി ആലിപ്പഴവർഷമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടു…

Read More

സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ച് സൗദി

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി. 2023 ഏപ്രിൽ 10-നാണ് MHRSD ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2023 ഏപ്രിൽ 20, വ്യാഴാഴ്ച…

Read More

ഏഴ് വർഷത്തിനുള്ളിൽ സൗദിയിൽ ഒരു ബില്യൺ റിയാൽ പാക്കേജിംഗ് പ്രൊഡക്ഷൻ പ്ലാന്റ് നിർമ്മിക്കാൻ ഹോട്ട്പാക്ക്

ഭക്ഷ്യ പാക്കേജിംഗ് ഉൽപന്നങ്ങളിലെ ആഗോള ലീഡറായ യുഎഇ ആസ്ഥാനമായ ഹോട്ട്പാക്ക് ഗ്ളോബൽ ലോകത്തിലെ ഏറ്റവും വലിയ സസ്റ്റയ്നബിൾ പാക്കേജിംഗ് പ്ളാന്റുകളിലൊന്ന് 1 ബില്യൻ റിയാൽ ചെലവിൽ സൗദിയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സൗദി നിക്ഷേപ-വ്യവസായ മന്ത്രാലയങ്ങളുമായി കമ്പനി ധാരണാപത്രം (എംഒയു) ഒപ്പു വെച്ചു. റിയാദിലെ നിക്ഷേപ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി ഖാലിദ് അൽ ഫാലിഹ്, ഇന്റസ്ട്രി-മിനറൽസ് ഡെപ്യൂട്ടി മന്ത്രി ഉസാമ അൽ സമീൽ, നിക്ഷേപ ഡെപ്യൂട്ടി മന്ത്രി ഫഹദ് അൽ നഈം, ഹോട്ട്പാക്ക് ഗ്ളോബൽ…

Read More

ഉംറ നിർവഹിക്കാനുളള ശരാശരി സമയം 104 മിനിറ്റ്

ഉംറ നിർവഹിക്കാനുള്ള ശരാശരി സമയം 104 മിനിറ്റാണെന്ന് ഹറംകാര്യ വിഭാഗം അറിയിച്ചു. പ്രദക്ഷിണം (ത്വവാഫ്) മുതൽ പ്രയാണം (സഅ്യ്) വരെയുള്ള സമയമാണിത്. സഫ-മർവ മലകൾക്കിടയിലെ നടത്തത്തിന് ശരാശരി 44 മിനിറ്റാണ് എടുക്കുക. റമസാനിലെ ആദ്യ പത്തു ദിനങ്ങളിലെ സമയമാണിത്. ജനത്തിരക്ക് കൂടുന്നതിന് സമയത്തിൽ അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. റമസാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കാനുമായി 500 സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചു. ഇതിനു പുറമേ വിവിധ രാജ്യക്കാരായ തീർഥാടകരുമായി ആശയവിനിമയത്തിന് ബഹുഭാഷാ വിദഗ്ധരായ 15 പേരെയും നിയമിച്ചു. ഉറുദു, ഇംഗ്ലിഷ്,…

Read More

ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടാം ഘട്ട ഹജ്ജ് ബുക്കിംഗ് തുടങ്ങി; അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് ചെയ്തവർക്കും അപേക്ഷിക്കാം: സൗദി

ആഭ്യന്തര തീർഥാടകർക്കായി രണ്ടാം ഘട്ട ഹജ്ജ് ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അഞ്ചോ അതിലധികമോ വർഷം മുമ്പ് ഹജ്ജ് ചെയ്തവർക്ക് വീണ്ടും ഹജ്ജിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് രജിസ്ട്രേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്ലിക്കേഷൻ വഴിയോ വേഗത്തിൽ അപേക്ഷിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. വിട്ടുമാറാത്ത രോഗങ്ങളോ പകർച്ചവ്യാധികളോ ഇല്ലാത്തവരും പൂർണ ആരോഗ്യവാൻമാരുമായവർക്കാണ് അപേക്ഷിക്കാൻ അവസരം. ഒരു ബുക്കിംഗിൽ മഹ്‌റം (രക്തബന്ധു) ഉൾപ്പെടെ 13…

Read More

റമദാനിലെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു; മക്കയിൽ വൻ തിരക്ക്

റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഉംറ തീർഥാടനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാൻ തീർഥാടകർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദ്ദേശം. റമദാനിൽ മക്കയിലെ തീർഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ, അവസാനത്തെ…

Read More

സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് സൽമാൻ രാജാവ്; തടവുകാർക്ക് മോചനം

റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. സൽമാൻ രാജാവാണ് പൊതുമാപ്പ് നൽകാൻ ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങി. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. എല്ലാവർഷവും റമദാനിൽ ഇത്തരത്തിൽ നിരവധി പേർ ജയിൽമോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും…

Read More