
സൗദിയിൽ മെയ് 13 വരെ വിവിധ മേഖലകളിൽ മണൽക്കാറ്റിന് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് മുതൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മെയ് 13, ശനിയാഴ്ച വരെയുള്ള കാലയളവിലാണ് രാജ്യത്ത് ശക്തമായ മണൽക്കാറ്റിന് സാധ്യതയുള്ളത്. അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, തബൂക് എന്നിവിടങ്ങളിൽ ഇതിന്റെ പ്രഭാവം ശക്തമായിരിക്കും. ഇതിന് പുറമെ മദീന, ഹൈൽ, റിയാദ്, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിലും ഈ മണൽക്കാറ്റ് അനുഭവപ്പെടാവുന്നതാണ്. ⚠️ من #الخميس إلى #السبت، رياح…