
സൗദിയിൽ പബ്ലിക്ക് പാർക്കിംഗിൽ ഇളവിന് സാധ്യത; ആദ്യ 20 മിനുട്ട് സൗജന്യമാക്കിയേക്കും
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളോടും സർക്കാർ ഓഫീസുകളോടും ചേർന്നുള്ള പെയ്ഡ് പാർക്കിങിൽ സൗജന്യ പാർക്കിങിന് പദ്ധതി. ആദ്യ ഇരുപത് മിനിറ്റ് സൗജന്യമാക്കാൻ ആലോചിക്കുന്നതിനാണ നടപടികളാരംഭിച്ചത്. ഇതിനായി സൗദി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിൽ നിയമാവലി കൊണ്ടു വരും. പാർക്കിങുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങളിലും മാറ്റം വന്നേക്കും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയമാണ് പരിഷ്‌കാരത്തിനൊരുങ്ങുന്നത്. പാർക്കിങുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പുതിയ നിയമാവലിയിൽ സമൂല മാറ്റങ്ങൾ കൊണ്ട് വരാനാണുദ്ദേശിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളോടും സർക്കാർ ഓഫീസുകളോടും മറ്റും ചേർന്നുള്ള പെയ്ഡ് പാർക്കിംഗുകളിൽ ഇളവ്…