കേരളത്തിൽ നിന്നെത്തിയ ഹാജിമാർ ഈ മാസം 13 മുതൽ മടങ്ങി തുടങ്ങും

വിശുദ്ധമക്കയിൽ ഹജ്ജ് ചെയ്യാൻ കേരളത്തിൽ നിന്നെത്തിയ ഹാജിമാർ ജൂലൈ 13 മുതൽ നാട്ടിലേക്ക് മടങ്ങി തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ എല്ലാ ഹാജിമാരും മദീന വഴിയാകും മടങ്ങുക എന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം ഹജ്ജിന് മുൻപ് മദീന വഴി എത്തിയ ഹാജിമാർ ജിദ്ദ വഴിയാകും നാട്ടിലേക്ക് മടങ്ങുന്നത്. എല്ലാ ഹാജിമാരും ആഗസ്റ്റ് രണ്ടോടെ നാട്ടിൽ തിരിച്ചെത്തും. മടങ്ങുന്നതിന് മുൻപായി ഹാജിമാർക്ക് വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കേണ്ടതുണ്ട്. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ…

Read More

ഇനി മുതൽ മണിക്കൂറിന് 10 റിയാൽ; റിയാദ് വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസ് ഉയർത്തി

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും പത്ത് റിയാലായാണ് വർധിപ്പിച്ചത്. കൂടാതെ വിവിധ പാർക്കിംഗ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ടെർമിനലിനോട് ഏറ്റവും അടുത്തുളള ഹ്രസ്വകാല പാർക്കിംഗിനും, അന്താരാഷ്ട്ര പാർക്കിംഗിനും മണിക്കൂറിന് 10 റിയാലും പരമാവധി പ്രതിദിനം 130 റിയാലുമാണ് പരിഷ്‌കരിച്ച പാർക്കിംഗ് ഫീസ്. എന്നാൽ അന്താരാഷ്ട്ര പാർക്കിംഗിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി….

Read More

എണ്ണയുൽപാദനത്തിൽ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി, പ്രതിദിനം പത്ത് ലക്ഷം ബാരൽ വരെ കുറവ് വരുത്തും

എണ്ണയുൽപാദനത്തിൽ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം. ഒപെക്സ് പ്ലസ് കൂട്ടായ്മയുടെ തീരുമാനപ്രകാരം വരുത്തിയ ഉൽപാദന കുറവ് ജൂലൈ, ആഗസ്ത് മാസങ്ങളിൽ കൂടി തുടരും. പ്രതിദിനം പത്ത് ലക്ഷം ബാരൽ വരെയാണ് കുറവ് വരുത്തുക. പ്രതിദിന എണ്ണയുൽപാദനത്തിൽ സൗദി അറേബ്യ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി ഊർജ്ജമന്ത്രാലയം അറിയിച്ചു. ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നിലവിലെ അവസ്ഥ തുടരും. പ്രതിദിന ഉൽപാദനത്തിൽ പത്ത് ലക്ഷം ബാരൽ വരെയാണ് കുറവ് വരുത്തിയത്. നിലവിൽ…

Read More

20 ലക്ഷം ഹാജിമാർ മിനായിലെത്തി; അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിച്ച് ഹാജിമാർ മിനായിലെത്തി. ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ്‌ അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്. നാളെ ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിലെത്തും. ഇന്നലെ മുതൽ ഹാജിമാർ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യൻ ഹാജിമാരെല്ലാം രാത്രിയോടെ മിനായിലെത്തി. പകലും രാവും പ്രാർഥനകളോടെ ഹാജിമാർ മിനായിൽ തങ്ങുകയാണ്. നാളെ നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുള്ള മുന്നൊരുക്കം കൂടിയാണ് മിനായിലെ ഈ താമസം. ആഭ്യന്തര ഹാജിമാരും എത്തിയതോടെ മിനാ താഴ്‌വരയിലുള്ള തമ്പുകളിൽ…

Read More

മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നു

പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തുന്ന വിലക്ക് 2023 ജൂൺ 23, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മക്ക നഗരത്തിലേക്കും, വിശുദ്ധ ഇടങ്ങളിലേക്കും പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനകൾ ജൂൺ 23-ന് ഉച്ചയ്ക്ക് 12 മണിമുതൽ മക്കയിലേക്കുള്ള എൻട്രി പോയിന്റുകളിൽ ട്രാഫിക് പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ വിലക്ക് 2023 ജൂലൈ 1 വരെ നീണ്ട് നിൽക്കുന്നതാണ്. ഹജ്ജ് പെർമിറ്റുകളില്ലാത്തവരെയും…

Read More

ഇന്ത്യൻ ഹജ്ജ് മിഷൻ ഹറമിലേക്ക് നടത്തുന്ന ബസ് സർവിസ് തൽക്കാലത്തേക്ക് നിർത്തിവെക്കും

ഇന്ത്യൻ ഹജ്ജ് മിഷൻ ഹറമിലേക്ക് നടത്തുന്ന ബസ് സർവിസ് തൽക്കാലത്തേക്ക് നിർത്തിവെക്കും. ഇന്ന് വൈകീട്ടാണ് സർവിസ് നിർത്തിവെക്കുക. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയിലെയും നസീമിലെയും താമസകേന്ദ്രങ്ങളിൽനിന്ന് 24 മണിക്കൂറും ഹറമിലേക്കും തിരിച്ചും ഷട്ടിൽ ബസ് സർവിസ് നടത്തുന്നുണ്ട്. ഈ സർവിസാണ് ഹറമിലെ തിരക്ക് പരിഗണിച്ച് തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. ഹജ്ജിനുശേഷം ജൂലൈ മൂന്നിന് വീണ്ടും സർവിസുകൾ പുനരാരംഭിക്കും.

Read More

സൗദിയിൽ ആദ്യമായി എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

സൗദിയിൽ ആദ്യമായി എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. നിയോമും വോളോകോപ്റ്റർ കമ്പനിയും ചേർന്നാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. വ്യോമയാന മേഖലയുടെ പ്രയാണത്തിലെ സുപ്രധാന വഴിത്തിരിവാകും ഇതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയോം കമ്പനിയും സിവിൽ ഏവിയേഷൻ അതോറിറ്റിയും, വോളോകോപ്റ്റർ കമ്പനിയും തമ്മിലുള്ള 18 മാസം നീണ്ട സഹകരണത്തിനു ശേഷമാണ് എയർ ടാക്‌സിയുടെ പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. പരീക്ഷണം ഒരാഴ്ച നീണ്ട് നിന്നു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്സി പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് നിയോമും…

Read More

സൗദിയിലും ഒമാനിലും ബലിപെരുന്നാൾ 28 ന്

സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ(ഈദുൽ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും.  അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.  സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

ഹജ് തീർഥാടകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ

സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ.  ഈ വർഷത്തെ ഹജിന് സൗദി പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കാൻ ആരംഭിച്ച പദ്ധതികളും ഡോ. തൗഫീഖ് അൽറബീഅ വിശദീകരിച്ചു.  ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജിദ്ദയിൽ ഓർഗനൈസേഷൻ…

Read More

സൗ​ദി വ്യോ​മ​യാ​ന​ത്തി​ന് ച​രി​ത്ര നി​മി​ഷം; ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് മു​ക​ളി​ലൂ​ടെ പ​റ​ന്ന് ‘റി​യാ​ദ് എ​യ​ർ’

സൗ​ദി അ​റേ​ബ്യ​യു​ടെ വ്യോ​മ​യാ​ന ച​രി​ത്ര​ത്തി​ൽ പു​തി​യ ഏടും കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തി രാ​ജ്യ​ത്തി​ന്റെ പു​തി​യ വി​മാ​ന​മാ​യ ‘റി​യാ​ദ് എ​യ​ർ’ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് മു​ക​ളി​ലൂ​ടെ പ​റ​ന്നു. 2025 ൽ, ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ‘റി​യാ​ദ് എ​യ​ർ’ വി​മാ​ന​ത്തി​ന്റെ ആ​ദ്യ ഔ​ദ്യോ​ഗി​ക പ​റ​ന്നു​യ​ര​ലാ​യി​രു​ന്നു ന​ട​ന്ന​ത്. തിങ്കളാഴ്ച ഉച്ചക്ക്‌ ഒരുമാനിക്കായിരുന്നു വി​മാ​നം ‘റി​യാ​ദ് എ​യ​ർ’ കി​ങ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​ത്. കി​രീ​ടാ​വ​കാ​ശി​യും പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഫ​ണ്ട് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ച് 12 ന് ​പ്ര​ഖ്യാ​പി​ച്ച ‘റി​യാ​ദ് എ​യ​റി’​ന്റെ എ​ൻ8573​സി…

Read More