സൗദിയിൽ ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ജൂലൈ 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന മുഴുവൻ അന്താരാഷ്ട്ര തീർത്ഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ തീർത്ഥാടകനിൽ നിന്നും ഇൻഷുറൻസ് ഇനത്തിൽ 87.4 റിയാലാണ് ഈടാക്കുന്നത്. ഈ തുക ഉംറ വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഇൻഷുറൻസ്, തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള…

Read More

സൗദിയിൽ വേനൽ ചൂട് കനക്കുന്നു; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

സൗദിയിൽ വേനൽ ചൂട് കനക്കുന്നതിനിടെ തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി സൗദിതൊഴിൽ മന്ത്രാലയം. പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ വെയിലേൽക്കുന്നില്ല എന്ന് തൊഴിലുടമകൾ ഉറപ്പ് വരുത്തണം. മൃഗങ്ങൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകണമെന്നും മന്ത്രാലയം ഉടമകൾക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ ചൂട് കൂടുൽ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയിൽ താപനില അൻപത് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. റിയാദ്, അൽഖസീം, മദീന പ്രവിശ്യകളിലും താപനില ഗണ്യമായി ഉയരും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യതാപമേൽക്കുന്നത് തടയാൻ ആവശ്യമായ…

Read More

വ്യക്തിഗത സന്ദർശന വിസ: ഗുണങ്ങൾ വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സൗദി പൗരന്മാർക്ക് തങ്ങളുടെ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാനും ഉംറ ചെയ്യിക്കാനും മദീന സന്ദർശനത്തിനും സഹായിക്കുന്ന വ്യക്തിഗത സന്ദർശന വിസയുടെ ഗുണങ്ങൾ വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. പുതിയ ഉംറ സീസന്റെ ഭാഗമായാണ് ഗുണങ്ങൾ എന്തെല്ലാമാണെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തത്. വ്യക്തിഗത സന്ദർശന വിസയിൽ ഉംറ നിർവഹിക്കാൻ സൗദി പൗരന്മാർക്ക് അവരുടെ സുഹൃത്തുക്കളെ സൗദി അറേബ്യയിലേക്ക് ക്ഷണിക്കാൻ ഇതിലൂടെ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സിംഗിൾ എൻട്രി വ്യക്തിഗത വിസ, മൾട്ടി എൻട്രി വ്യക്തിഗത വിസ എന്നിങ്ങനെ രണ്ടുതരം വിസകളുണ്ട്….

Read More

അറബ് രാജ്യങ്ങളുടെ ഉച്ചകോടി ബുധനാഴ്ച; സൗ​ദി അ​റേ​ബ്യ ആതിഥേയത്വം വഹിക്കും

ജിസിസി രാജ്യങ്ങളുടേയും മധ്യഏഷ്യൻ രാജ്യങ്ങളുടേയും സംയുക്ത ഉച്ചകോടി ജൂലൈ 19 ബുധാനാഴ്ച നടക്കും. സുപ്രധാന യോഗത്തിന് സൗ​ദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ജി.സി.സി രാജ്യങ്ങളിലേയും മധ്യഏഷ്യൻ രാജ്യങ്ങളിലേയും നേതാക്കൾക്ക് സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. കുവൈറ്റിലെ സൗ​ദി അംബാസഡർ സുൽത്താൻ ബിൻ സഅദ്, കുവൈത്ത് കിരീടാവകാശി മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് സൽമാൻ രാജാവിന്റെ ക്ഷണം വ്യാഴാഴ്ച കുവൈത്ത് അമീറിന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കസാഖിസ്ഥാൻ പ്രസിഡനറ് കാസിം ജോമാർട്ട്…

Read More

സൗദിയിൽ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്നതിന് 6000 പേർക്ക് ലൈസൻസ് അനുവദിച്ചു

സൗദിയിൽ സാമൂഹികമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് ആറായിരം പേർക്ക് ലൈസൻസ് അനുവദിച്ചതായി ഓഡിയോ വിഷ്വൽ മീഡിയാ അതോറിറ്റി അറിയിച്ചു. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് രാജ്യത്ത് മൗസൂഖ് ലൈസൻസ് നിർബന്ധമാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് ഒരു വർഷത്തിനിടെ 6000 പേർക്ക് ലൈസൻസ് അനുവദിച്ചു. ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയാണ് അനുമതി നൽകിയത്. കമ്മീഷൻ നൽകുന്ന മൗസൂഖ് ലൈസൻസ് നേടിയവർക്ക് മാത്രമാണ് ഈ രംഗത്ത് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇതിനായി കമ്മീഷന്റെ…

Read More

ഹജ്ജിന് ശേഷം രണ്ടര ലക്ഷത്തിലധികം ഹാജിമാർ മദീനയിലെത്തി

ഹജ്ജിന് ശേഷം ഇത് വരെ രണ്ടര ലക്ഷത്തിലധികം തീർഥാടകർ മദീന സന്ദർശിക്കാനെത്തി. ഇതിൽ ഒന്നേക്കാൽ ലക്ഷത്തിലധികം പേർ സ്വദേശങ്ങളിലേക്ക് തിരിച്ച് പോയി. ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കിയിട്ടില്ലാത്തവരാണ് ഇപ്പോൾ പ്രവാചക നഗരിയിലെത്തുന്നത്. ഹജ്ജിനായി മക്കയിലേക്ക് നേരിട്ടെത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്. ഹജ്ജിന് ശേഷം ഞായറാഴ്ച വരെ 259,514 ഹാജിമാർ പ്രവാചക നഗരിയിലെത്തി. അതിൽ 126,997 പേർ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന 132,499 തീർഥാടകർ ഇപ്പോൾ മദീന സന്ദർശനം തുടരുകയാണ്. ഹജ്ജ്…

Read More

ഉംറ യാത്രികർക്ക് പുതിയ മാർഗ നിർദേശവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം; പെർമിറ്റ് സമയത്തിന് ആറ് മണിക്കൂർ മുൻപ് സൗദിയിൽ പ്രവേശിച്ചില്ലെങ്കിൽ അനുമതി റദ്ദാകും

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്കുള്ള പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം. ഉംറ സേവന സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷൂറൻസ് , മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം, 18 വയസിന് താഴെയുള്ള ഉംറ തീർഥാടകനൊപ്പം നിർബന്ധമായും ഒരാൾ ഉണ്ടായിരിക്കണം, ഉംറയുടെ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസ കാലയളവുമായി പെരുത്തപ്പെട്ടതാകണം, തീർഥാടകൻ നിലകൊള്ളുന്ന…

Read More

സൗദി ജയിലിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധന; ഏറെയും ലഹരി കേസുകൾ

സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയെന്ന് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയില്‍ ഏറെയും മലയാളികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യന്‍ എംബസി സാമൂഹിക സേവന വോളന്റീയര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 400ൽ അധികം ഇന്ത്യക്കാരാണ് സൗദിയിലെ ദമാം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ 200ഓളം പേരും മലയാളികളാണ് . കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരായ 165 പേർ മാത്രമാണ് വിവിധ കേസുകളിൽ പെട്ട് ജയിലിൽ എത്തിയതെങ്കിൽ ഇപ്പോള്‍…

Read More

സൗദിയിലെ പബ്ലിക് ട്രാൻസ്പോർട്ട് നിയമലംഘനങ്ങൾ; ജൂണിൽ മാത്രം 43400 ലംഘനങ്ങൾ

സൗദിയിൽ പബ്ലിക് ട്രാൻസ്പോർട്ട് മേഖലയിൽ നാൽപ്പത്തിനാലായിരത്തിലധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും നിയമ ലംഘനങ്ങൾ പിടികൂടിയത്. ജൂണിൽ സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ 2,16,000 പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ പിടികൂടിയത്. റോഡ്, റെയിൽ ഗതാഗത രംഗത്ത് നടത്തിയ പരിശോധനയിൽ 43,400 നിയമ ലംഘനങ്ങൾ കണ്ടെത്തി. അതോറിറ്റി നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കാതിരിക്കുക, മതിയായ സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലാണ് നടപടി. രാജ്യത്തെ പൊതുഗതാഗത രംഗത്തും ട്രാൻസ്പോർട്ടേഷൻ…

Read More

കേരള ഹാജിമാരുടെ മടക്കയാത്ര ജൂലൈ 13 മുതൽ

കേരളത്തിൽനിന്നെത്തിയ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 13 മുതൽ ആരംഭിക്കും. ആഗസ്റ്റ് രണ്ടോടെ കേരള ഹാജിമാർ നാട്ടിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു. ഹജ്ജിന് മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്. ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കുന്നത്. മടങ്ങുന്നതിന് മുമ്പേ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കുന്നുണ്ട്….

Read More