സൗദിയിൽ വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

വീടുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ വീടുകളിൽ അലക്ഷ്യമായി വെക്കരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീപ്പിടുത്തതിന് ഇടയാക്കിയേക്കാവുന്ന സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിൽ വീടുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇലക്ട്രിക് വയറുകളിൽ നിന്നുള്ള അപകടം ഒഴിവാക്കുന്നതിനായി പവർ സോക്കറ്റുകൾ ശരിയായ വിധത്തിൽ അടച്ചിട്ടുണ്ടെന്ന്…

Read More

മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് എംഎ യൂസഫലി

മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്….

Read More

സൗദി അറേബ്യയിൽ ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചു

വ്യക്തിഗത തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം നൽകുന്ന ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) അറിയിച്ചു. ഈ സേവനം മന്ത്രാലയത്തിന് കീഴിലുള്ള മുസനദ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് MHRSD അറിയിച്ചിരിക്കുന്നത്. ഈ ഓൺലൈൻ സേവനം 2023 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്ക് തങ്ങളുടെ കീഴിലുള്ള ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക്…

Read More

കൊടുംചൂടില്‍ വെന്തുരുകി സൗദി; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 പിന്നിട്ടു

കൊടുംചൂടിൽ വെന്തുരുകി സൗദിഅറേബ്യ. താപനില അൻപത് പിന്നിട്ടതോടെ പകൽ സമയങ്ങളിൽ പുറം ജോലികൾ ചെയ്യിക്കുന്നതിനെതിരെ മുന്നറിയിപ്പ് ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. ഉയർന്ന ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. 50 ഡിഗ്രി സെൽഷ്യസ് വരെ അൽഹസ്സയിൽ താപനില ഉയർന്നു. കിഴക്കൻ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലും സമാനമായ താപനിലയാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റിയാദ്, അൽഖസ്സീം, മക്ക, മദീന പ്രവിശ്യകളിലും പകൽ താപനില 46നും 48നും ഇടയിലേക്ക്…

Read More

സൗദിയിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന; ഏറെയും സ്വകാര്യമേഖലയിൽ

സൗദിയിലെ തൊഴിൽ വിപണിയിലെത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഒരു വർഷത്തിനിടെ നാലേ കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിലെത്തി. സ്വകാര്യ മേഖലയിലാണ് കൂടുതൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തിൻ്റെ ആദ്യ പാദം മുതൽ ഈ വർഷം ആദ്യ പാദം വരെയുള്ള കണക്കനുസരിച്ച് 425,000ത്തിലധികം സ്ഥാപനങ്ങളാണ് സൗദി തൊഴിൽ വിപണിയിലെത്തിയത്. സജീവ സ്ഥാപനങ്ങളുടെ എണ്ണം 55 ശതമാനത്തോളം വർധിച്ച് 1.2 ദശലക്ഷത്തിലധികമായി ഉയർന്നു. മുൻ വർഷം ഇത് ഏഴേ മുക്കാൽ ലക്ഷം സ്ഥാപനങ്ങളായിരുന്നു. ഈ വർഷം…

Read More

സൗദി അറേബ്യ: ആംബുലൻസ് ജീവനക്കാരെ ആക്രമിക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ ആംബുലൻസ് സേവനമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ ആക്രമിക്കുന്നവർക്ക് കനത്ത പിഴ, തടവ് എന്നിവ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയിലെ പൊതു ഇടങ്ങളിൽ നടപ്പിലാക്കുന്ന പുതിയ ആംബുലൻസ് സുരക്ഷാ നയത്തിന്റെ ഭാഗമായാണ് ഈ ശിക്ഷാ നടപടികൾ. സൗദി അറേബ്യയിൽ ആംബുലൻസ് ജീവനക്കാരെ ആക്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ഈ ശിക്ഷാ നടപടികൾ ആംബുലൻസ് സേവനമേഖലയിൽ…

Read More

സൗദി അറേബ്യ: സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് മന്ത്രാലയം ആഹ്വാനം ചെയ്തു

തീർത്ഥാടനത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് സൗദി ഹജ്ജ് മന്ത്രാലയം ആഹ്വാനം ചെയ്തു. തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ സമയക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉംറ തീർത്ഥാടനത്തിനായി പെർമിറ്റിൽ അനുവദിക്കപ്പെട്ടിട്ടുള്ള തീയതി, സമയം എന്നിവ പാലിക്കുന്നതിൽ തീർത്ഥാടകർ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ ഈ സമയക്രമം പാലിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, തീർത്ഥാടകർക്ക് തങ്ങളുടെ അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം റദ്ദ് ചെയ്യുന്നതിനും തീർത്ഥാടനം അനുഷ്ഠിക്കുന്നതിനുള്ള പുതിയ സമയക്രമം നേടുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. Thank you for…

Read More

സൗദിയിൽ ചൂട് ഉയരാൻ കാരണം എല്‍നിനോ പ്രതിഭാസം

സൗദിയില്‍ അനുഭവപ്പെട്ടു വരുന്ന കടുത്ത ചൂടിന് കാരണം എൽനിനോ പ്രതിഭാസമെന്ന് കാലാവസ്ഥ വിദഗ്ദര്‍. പസഫിക് സമുദ്രത്തിന്റെ ഉപരതലത്തില്‍ അനുഭവപ്പെടുന്ന പ്രതിഭാസം രാജ്യത്തെ കാലാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വരണ്ട ഉഷ്ണക്കാറ്റിനും ഉയര്‍ന്ന താപനിലക്കും ഇത് കാരണമാകുന്നതായും നിരീക്ഷകര്‍ പറഞ്ഞു. ഉഷ്ണമേഖല പസഫിക് സമുദ്രത്തില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് എല്‍നിനോ. സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവിനെ അടിസ്ഥാനമാക്കിയാണ് ഇത് സംഭവിക്കുന്നത്. പ്രതിഭാസം ആഗോള കാലാവസ്ഥയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതാണ് സൗദിയില്‍ അനുഭവപ്പെട്ടു വരുന്ന കൊടും…

Read More

സൗദി അറേബ്യ: കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കനത്ത ചൂട് ഏൽക്കുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീവ്രമായ ചൂട് ഏൽക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് മനുഷ്യജീവന് തന്നെ അപകടത്തിനിടയാക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചർമ്മം വരണ്ടുണങ്ങുന്നതിനും, ചൂട് മൂലമുള്ള തളര്‍ച്ചയ്ക്കും, സൂര്യാഘാതത്തിനും ഇത് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൊടും വേനലിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം…

Read More

സൗദിയിൽ ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ജൂലൈ 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന മുഴുവൻ അന്താരാഷ്ട്ര തീർത്ഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ തീർത്ഥാടകനിൽ നിന്നും ഇൻഷുറൻസ് ഇനത്തിൽ 87.4 റിയാലാണ് ഈടാക്കുന്നത്. ഈ തുക ഉംറ വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഇൻഷുറൻസ്, തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള…

Read More