നിത്യോപയോഗ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടി സൗദി

നിത്യോപയോഗ ഭക്ഷ്യ കാർഷിക ഉൽപാദനത്തിൽ സൗദി അറേബ്യ സ്വയം പര്യാപ്തത കൈവരിച്ചതായി റിപ്പോർട്ട്. പാൽ, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉൽപാദനത്തിലാണ് ഗണ്യമായ വർധനവ് രേഖപ്പെടുത്തിയത്. കൃഷി ഭൂമിയുടെ വിസ്തൃതിയിലും ഉൽപാദനത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2022ലെ സ്ഥിതിവിവരകണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പാൽ, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉൽപാദനത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചു വരുന്നതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മൃഗങ്ങളിൽ നിന്നുള്ള പാലുൽപാദനം 118ശതമാനം…

Read More

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്നത്. ഈ മാസം 9-10 തിയതികളിൽ ഇന്ത്യയിലുണ്ടാകും. 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. ശേഷം അന്ന് തന്നെ സൗദിയിലേക്ക് തിരിച്ചുപോകും. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സൗദി മന്ത്രി സൗദ് അൽ…

Read More

സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ് എയർലൈൻസ്

സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. റിയാദില്‍ നിന്ന് പ്രാദേശിക സമയം രാത്രി 12.40ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് പ്രാദേശിക സമയം 11.45ന് റിയാദിലെത്തുന്ന…

Read More

സൗദിയിൽ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം ഉയർത്തി

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം വർധിപ്പിച്ച് മാനവവിഭവശേഷി മന്ത്രാലയം. നിലവിലെ 3200 റിയാൽ 4000 ആക്കിയാണ് ഉയർത്തിയത്. തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സർക്കാർ അനുവദിക്കുന്ന സഹയാങ്ങൾ ലഭ്യമാകുന്നതിന് പുതുക്കിയ വേതന നിരക്ക് നൽകിയിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്റ് ഫണ്ട് അഥവ ഹദഫാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. സ്വദേശി ജീവനക്കാർക്ക് സർക്കാർ നൽകി വരുന്ന തൊഴിൽ പരിശീലനത്തിന്റെ ഭാഗമായുള്ള വിഹിതം ലഭിക്കുന്നതിന് പുതുക്കിയ നിരക്ക് നിർബന്ധമാണ്. ഹദഫിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള…

Read More

സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി; വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സഹകരണം

സൗദിയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ…

Read More

വാഹനം കൈമാറി ഉപയോഗിക്കുന്ന പ്രവാസികൾ ഈയൊരു പിശക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

പ്രവാസികൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങൾക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തിൽ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയിൽ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാർത്തയാണ് ഇപ്പോൾ സൗദിയിൽ നിന്ന് പുറത്തു വരുന്നത്. കൈമാറി കിട്ടിയ വാഹനം അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തിൽ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര…

Read More

സൗദിയില്‍ ഇന്ന് മുതല്‍ മൃഗവേട്ടക്ക് അനുമതി

സൗദിയില്‍ അനുവദിക്കപ്പെട്ട മേഖലകളില്‍ ഇന്ന് മുതല്‍ മൃഗവേട്ടക്ക് അനുമതി. അനിയന്ത്രിതമായ തോതില്‍ എണ്ണം വര്‍ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ട മൃഗങ്ങളെയാണ് വേട്ടയാടാന്‍ അനുമതിയുണ്ടാകുക. വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങള്‍ക്കും മന്ത്രാലയത്തിന്റെ അനുമതി ഉണ്ടായിരിക്കണം. നാഷണല്‍ സെ്ന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫാണ് രാജ്യത്ത് വേട്ട സീസണ്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം ജനുവരി 31 വരെയാണ് നായാട്ടിന് അനുമതിയുണ്ടാകുക. നായാട്ടിന് പോകുന്നവര്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി നേടിയിരിക്കണം. ഫെട്രി പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതോറിറ്റി തയ്യാറാക്കിരിക്കുന്ന പട്ടികയിലുള്‍പ്പെടുന്ന…

Read More

സൗദിയിൽ ക്യാമറകൾ വഴി വാഹന ഇൻഷൂറൻസ് പരിശോധിക്കും

സൗദിയിൽ ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷുറൻസ് പരിശോധിക്കുന്ന സംവിധാനം വരുന്നു.പുതിയ സംവിധാനം ഒക്ടോബർ മുതൽ പ്രാബല്യത്തിലാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുവല്ലെങ്കിൽ ഇലക്ട്രോണിക് ആയി നിയമലംഘനം രേഖപ്പെടുത്തുന്ന സംവിധാനമാണ് രാജ്യത്തുടനീളം നടപ്പിലാക്കാൻ പോകുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുത ഓട്ടോമാറ്റിക്കായി നിരീക്ഷിക്കും. ഇൻഷൂറൻസ് കാലഹരണപ്പെട്ടതായി കണ്ടെത്തിയാൽ അത് ഉടൻ തന്നെ അതത് വാഹനങ്ങളുടെ മേൽ നിയമലംഘനമായി രേഖപ്പെടുത്തും….

Read More

സൗദിയിൽ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നു

സൗദിയിൽ സ്വയംതൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. ഈ വർഷം ആദ്യപകുതിയിൽ സ്വയംതൊഴിൽ കരാറുകളുടെ എണ്ണം ഇരുപത്തി മൂന്നര ലക്ഷത്തിലെത്തിയതായി മാനവവിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട് കണക്കുകൾ സൂചിപ്പിക്കുന്നു. ഫ്ളക്സിബിൽ തൊഴിൽ കരാറുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സൗദി മാനവവിഭവശേഷി സാമൂഹ്യവികസന മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് കണക്കുകൾ പുറത്ത് വിട്ടത്. 2023 ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യത്തെ സ്വയംതൊഴിലന്വേഷകരുടെ എണ്ണം 23 ലക്ഷത്തി അറുപതിനായിരം പിന്നിട്ടതായി റിപ്പോർട്ട് പറയുന്നു. ഇക്കാലയളവിൽ ഫ്ളക്സിബിൾ തൊഴിൽ…

Read More

സൗദിയിൽ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് മുന്നറിയിപ്പ്‌; ഇനി തടവും പിഴയും

സൗദിയിൽ മറ്റുള്ളവരുടെ അനുവാദം കൂടാതെ പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.

Read More