
സൗദിയിലെ എയർപോർട്ടുകളിലെ സുരക്ഷ വർധിപ്പിക്കും; പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
സൗദിയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ സംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021ൽ ആരംഭിച്ച ആദ്യ ഘട്ട പദ്ധതിയിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാ സംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. 2021 ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യം ഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇപ്പോൾ നീക്കമാരംഭിച്ചു. 24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു…