
സൗദിയിൽ നിയമലംഘകർ പിടിയിൽ; ഒരാഴ്ചക്കിടെ പിടിയിലായത് 16,000ൽ അധികം പേർ
ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ച 16,695ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 മുതൽ നവംബർ ഒന്നുവരെ രാജ്യത്തുടനീളം സുരക്ഷസേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,518 താമസ നിയമലംഘകരും 3953 അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ചവരും 2224 തൊഴിൽ നിയമലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 783 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 57 ശതമാനം യമനികളും 42…