
സൗദിയില്‍ വിദേശികളിൽ ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു
സൗദിയുടെ കിഴക്കന്‍ പ്രവിശ്യിയില്‍ നിന്നും അരലക്ഷത്തിലധികം വിദേശികള്‍ ഈ വര്‍ഷം ഇസ്ലാം സ്വീകരിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി ഇസ്ലാമിലേക്ക് കടന്നു വന്നത്. പുരുഷന്‍മാരും സ്ത്രീകളും ഇസ്ലാമിലേക്ക് കടന്ന് വന്നവരിലുണ്ട്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഈ വര്‍ഷം ഇതുവരെയായി 56561 വിദേശികള്‍ ഇസ്ലാം ആശ്ലേഷിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം വെളിപ്പെടുത്തി. പ്രവിശ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅ്‌വ ഗൈഡന്‍സ് സെന്റര്‍ തുടങ്ങിയവ വഴി ഇസ്ലാം…