സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും

സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിനും തെഹ്റാനിനും ഇടയിൽ സർവീസ്…

Read More

സൗദിയിൽ തൊഴിൽ നിയലംഘന പിഴ പരിഷ്‌കരിച്ചു

സൗദിയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജ്ഹി പുറത്തിറക്കിയ പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചാണ്…

Read More

സൗദിയിൽ തൊഴിൽ സംബന്ധിച്ച കേസുകൾ വർധിക്കുന്നു ; കരാർ ലംഘനങ്ങളും വേതന കാലതാമസവും കൂടുതൽ

സൗദിയിലെ തൊഴില്‍ കോടതികളില്‍ ഈ വര്‍ഷം ഇതുവരെയായി ലഭിച്ച കേസുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. തൊഴിലുടമയും ജീനക്കാരും തമ്മിലുള്ള കരാര്‍ ലംഘനങ്ങള്‍, ശമ്പളം ലഭിക്കുന്നതിലെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിലധികവും. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സൗദിയില്‍ 2023ല്‍ ഇതുവരെയായി ഒരു ലക്ഷത്തി ഇരുന്നൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നിയമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ശരാശരി പ്രതിദിനം 426 തൊഴില്‍ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നതായി മന്ത്രാലയം വ്യക്തമാക്കി….

Read More

മക്കയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപ്പണി

മക്കയിൽ കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു. കഅ്ബക്ക് ചുറ്റും പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപണികൾ പുരോഗമിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ വരും ദിവസങ്ങളിലും തുടരും.പുലർച്ചെ മുതലാണ് വിശുദ്ധ കഅ്ബക്കകത്ത് അറ്റകുറ്റ പണികൾ ആരംഭിച്ചത്. കഅ്ബക്ക് ചുറ്റും അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഉയരത്തിൽ മറച്ചു കെട്ടിയാണ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. കഅ്ബയുടെ വടക്ക് ഭാഗത്തുള്ള ഹിജ്ർ ഇസ്മാഈലും മറച്ച് കെട്ടിയതിൽ ഉൾപ്പെടും. ഇവിടെയാണ് പ്രധാനമായും അറ്റകുറ്റപണികൾ നടക്കുന്നത്. കഅ്ബ പൂർണമായും മറക്കുള്ളിലായതിനാൽ ഇപ്പോൾ കഅ്ബയെ സ്പര്‍ശിക്കാനോ, ഹജറുൽ അസ്‌വദ് കാണാനോ…

Read More

മിഡിലീസ്റ്റിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സൗദി ഓടിക്കും

അറബ് മേഖലയിലെ ആദ്യ ഹൈഡ്രജന്‍ ട്രൈയിന്‍ സൗദി അറേബ്യ പ്രവര്‍ത്തിപ്പിക്കുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ജാസര്‍ പറഞ്ഞു. ദുബൈയില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബദര്‍ ഊര്‍ജ്ജം ഉപയോഗിച്ചുള്ള ഗതാഗതച്ചെലവ് അതിവേഗം കുറഞ്ഞ് വരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും അഭമുഖീകരിക്കുന്നുണ്ട്. ജനസംഖ്യ വര്‍ധനവും ഗതാഗതത്തിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഇതില്‍ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനിത്തിനും ഇടയാക്കുന്ന മലിനീകരണ തോത് ഏറ്റവും…

Read More

ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ കൂടുതൽ വിമാന സർവീസുകൾ; കുറഞ്ഞ നിരക്കുള്ള സർവീസുകളും പരിഗണനയിൽ

ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി അറിയിച്ചു. ഉംറ തീർത്ഥാടകരുടെ സുഗമമായ യാത്രക്കായി ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങുമെന്ന് സൗദി ഹജ്ജ് മന്ത്രി പറഞ്ഞു. നിരക്ക് കുറഞ്ഞ വിമാന സർവീസുകളും ആലോചനയിലുണ്ട്. ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഖ് ബിൻ ഫസ്വാൻ അൽ റബിയയും ഇന്ത്യൻ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.  ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി…

Read More

സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം

സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളും അറ്റകുറ്റ പണികളും നടത്താൻ പാടില്ല. നിയമലംഘകർക്ക് കനത്ത പിഴ ചുമുത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ബിൽഡിംഗ് കോഡിനനുസരിച്ചുള്ള രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപണികൾ നടത്താനും പാടുള്ളൂവെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കെട്ടിടങ്ങളുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുംവിധമുള്ള…

Read More

സൗ​ദി അ​റേ​ബ്യ​യിൽ മഴ മുന്നറിയിപ്പ്; അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​ക്കും മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യാ​യി​രി​ക്കും. 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റ​ടി​ക്കാ​നും ചി​ല​യി​ട​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ശ​ക്തി​പ്രാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ചെ​ങ്ക​ട​ലി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ക്കാ​നി​ട​യു​ണ്ടെ​ന്നും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ലാ​വ​സ്ഥ മാ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ വി​ദൂ​ര ദൃ​ഷ്​​ടി കു​റ​ക്കു​ന്ന വി​ധ​ത്തി​ൽ പൊ​ടി​ക്കാ​റ്റു​ണ്ടാ​യേ​ക്കാം….

Read More

ബ്രസീലിയൻ ഫുഡ് കമ്പനി ജെ.ബി.എസ് സൗദിയിൽ നിക്ഷേപമിറക്കുന്നു

ബ്രസീലിയൻ ഫുഡ് പ്രൊസസിംഗ് കമ്പനിയായ ജെ.ബി.എസ് സൗദിയിൽ കൂടുതൽ നിക്ഷേപമിറക്കുന്നു. ബ്രസീൽ പ്രസിഡന്റിന്റെ സൗദി സന്ദർശനവേളയിലാണ് കമ്പനി കൂടുതൽ നിക്ഷേപത്തിന് ധാരണയിലെത്തിയത്. ബ്രസിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡിസിൽവയുടെ സൗദി സന്ദർശന വേളയിൽ സൗദയിലെത്തിയ കമ്പനി പ്രതിനിധികളാണ് കൂടുതൽ നിക്ഷേപത്തിന് കരാറിലേർപ്പെട്ടത്. അന്താരാഷ്ട്ര ഫുഡ് പ്രൊസസിംഗ് ഭീമനായ ജെ.ബി.എസാണ് കമ്പനിയുടെ പുതിയ ഫുഡ് പ്രൊസസിംഗ് യൂണിറ്റാണ് സൗദിയിൽ ആരംഭിക്കുന്നതിന് ധാരണയിലെത്തിയത്. സൗദി നിക്ഷേപ മന്ത്രാലയവുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു. മാംസ ഉൽപാദന സംസ്‌കരണ രംഗത്താണ്…

Read More

സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി

സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി. ഇതിനായി അമേരിക്കൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലകട്രിക് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വൈദ്യുതി വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനാണ് സൌദി തയ്യാറെടുക്കുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് അഥവാ ഇവിറ്റോൾ വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ പ്രവർത്തിപ്പിക്കുകയാണ് സൌദിയുടെ ലക്ഷ്യം. ഇതിനായി മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ…

Read More