സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് തൊഴിലവസരങ്ങൾ; അപേക്ഷാ തീയതി നീട്ടി

സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയ്യതി ഒരുദിവസത്തേയ്ക്കു കൂടി നീട്ടി. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2023 ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി (ബിരുദം) വും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌ വരുന്ന…

Read More

സൗദിയിൽ വാടകകരാറുകളുടെ എണ്ണത്തിൽ വർധന; ഒരു വർഷത്തിനിടെ കരാറുകളുടെ എണ്ണം 2.74 മില്യണിലെത്തി

സൗദിയിൽ വാടകകരാറുകളുടെ എണ്ണത്തിൽ വൻ വർധന്. ഒരു വർഷത്തിനിടെ രാജ്യത്ത് വാടകകരാറുകളുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതൽ കരാറുകൾ രേഖപ്പെടുത്തിയത് ജിദ്ദയിലാണ്. 2022 ഡിസംബർ ഒന്ന് മുതൽ 2023 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിലെ കണക്കുകളാണിവ. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. താമസ, വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് കരാറുകൾ. ജിദ്ദ നഗരമാണ് കരാറുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ. താമസ കെട്ടിടങ്ങളുടെ വാടക ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് തലസ്ഥാന നഗരമായ റിയാദിലാണ്. 24,700…

Read More

സൗദിയിൽ കിണറുകളും ജലസ്രോതസുകളും നിരീക്ഷിക്കാൻ പദ്ധതി

സൗദിയിൽ കിണറുകളും ജലസ്രോതസുകളും നീരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി. പരിസ്ഥിതി മന്ത്രാലയം ഇതിനായി സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ കിണറുകൾ ജലസ്രോതസുകൾ എന്നിവ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഇലക്ട്രോണിക് ഡിവൈസുകൾ മുഖേന ഓട്ടോമാറ്റഡ് ആയി ഡാറ്റകൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. മന്ത്രാലയം ഇതിനായി സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി. കമ്പനി സ്ഥാപിക്കുന്ന റെഗുലേറ്ററി ആന്റ് മോണിറ്ററിങ്…

Read More

ജിദ്ദ പുസ്തകമേള സമാപിച്ചു

ജിദ്ദ സൂപ്പർഡോമിൽ വെച്ച് നടന്ന് വന്നിരുന്ന ജിദ്ദ ബുക്ക് ഫെയർ സമാപിച്ചു. 2023 ഡിസംബർ 16-നാണ് ജിദ്ദ ബുക്ക് ഫെയർ സമാപിച്ചത്. ഇത്തവണത്തെ ജിദ്ദ ബുക്ക് ഫെയറിൽ ആയിരത്തിലധികം പ്രസാധകർ പങ്കെടുത്തു. ഈ ബുക്ക് ഫെയറിൽ നാനൂറിൽപ്പരം പവലിയനുകൾ ഒരുക്കിയിരുന്നു. പത്ത് ദിവസം നീണ്ട് നിന്ന ഈ പുസ്തകമേള സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷനാണ് സംഘടിപ്പിച്ചത്. ജിദ്ദ ബുക്ക് ഫെയറിന്റെ ഭാഗമായി എൺപതിലധികം പ്രത്യേക പരിപാടികൾ അരങ്ങേറി. ഇതിൽ സെമിനാറുകൾ, ചർച്ചകൾ, പദ്യപാരായണം തുടങ്ങിയവ…

Read More

ഹൂതികളുടെ ആക്രമണ ഭീഷണി; ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി കപ്പൽ കമ്പനികൾ

ഹൂതി ആക്രമണ ഭീഷണിയെ തുടർന്ന് ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി വൻകിട കപ്പൽ കമ്പനികൾ. തീരുമാനം ആഗോള വിപണിയെയും ഗൾഫിനേയും ബാധിക്കും. യമൻ ആക്രമിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ യു.എസിനും ഇസ്രായേലിനും പടിഞ്ഞാറൻ രാജ്യൻ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി. ഹൂതികളുടെ ആക്രമണം ഭയന്ന് ഹെപക് ലോയ്ഡ് തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി യാത്ര റദ്ദാക്കിയിരിക്കുന്നത്. എന്നാൽ മേഴ്സ്ക് എന്ന ലോകത്തിലെ പ്രസിദ്ധ ചരക്കുനീക്ക കമ്പനി ഇനിയൊരു അറിയിപ്പുണ്ടാകും വരെ ചെങ്കടൽ വഴി സർവീസ് നിർത്തുന്നതായാണ് പ്രഖ്യാപിച്ചത്. എണ്ണ, ഇന്ധന…

Read More

ഇന്ത്യ – സൗദി അറേബ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; കരാറിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് നിര്‍മാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവച്ച കരാറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സൗദി ഐ.ടി മന്ത്രാലയവും തമ്മില്‍ കരാറിലെത്തിയത്. ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ,ഇൻഫര്‍മേഷന്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റ് 18നാണ് കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ഊര്‍ജ- ഐ.ടി മന്ത്രിമാര്‍ ഒപ്പുവച്ച കരാറിനാണ് കേന്ദ്ര സര്‍ക്കാര്‍ അന്തിമ…

Read More

സൗദി വേൾഡ് എക്‌സ്‌പോ; രണ്ടര ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി

രണ്ടായിരത്തി മുപ്പത് വേൾഡ് എക്സ്പോക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്. ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി പ്രഖ്യാപിച്ച ആറുലക്ഷം തൊഴിലവസരങ്ങൾക്ക് പുറമേയാണ് ഇത്. ഇതിനിടെ ഹദഫിന് കീഴിൽ അഞ്ച് കമ്പനികൾ വഴി അരലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് ധാരണയിലെത്തി. എക്സിബിഷന്റെ ഭാഗമായി ആയിരത്തിലധികം ഹോട്ടൽ മുറികൾ രാജ്യത്ത് അധികമായി സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2019ൽ പ്രഖ്യാപിച്ച ദേശീയ ടൂറിസം സ്ട്രാറ്റജിയിൽ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾക്ക്…

Read More

ആഗോള ടൂറിസം മാപ്പിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്

ആഗോളതലത്തിൽ അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ മാറി. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ടിലാണ് സൗദി സ്ഥാനം മെച്ചപ്പെടുത്തിയത്. ജി-20 രാജ്യങ്ങളിൽ വിനോദ സഞ്ചാര മേഖലയിലെ അതിവേഗ വളർച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി ഒന്നാമതെത്തി. യൂണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2023 ആദ്യ ഒമ്പത് മാസങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി സൗദി…

Read More

പാകിസ്താൻ ഓയിൽ ആന്റ് ഗ്യാസിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി സൗദി അരാംകോ

സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ പാകിസ്താൻ ഗ്യാസ് ആന്റ് ഓയിൽ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നു. ഇന്ധന ചില്ലറ വിൽപ്പന വിപണിയിലുള്ള അരാംകോയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അരാംകോയുടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപനത്തിന്റ ഭാഗമായി കൂടിയാണ് ഏറ്റെടുക്കൽ കരാർ. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു കമ്പനി പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ ഗ്യാസ് ആന്റ് ഓയിൽ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരി അരാംകോക്ക് സ്വന്തമാകും. പാകിസ്താനിലെ റീട്ടെയിൽ ഇന്ധന വിതരണ രംഗത്തും സ്റ്റോറേജ്, ശുദ്ധീകരണ…

Read More

സൗദിയിലെ നിയോമിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്

സൗദി അറേബ്യയിലെ പുതിയ ആകർഷണമായ നിയോമിലേക്ക് സർവീസിന് തുടക്കമിട്ട് ഖത്തർ എയർവേസ്. ശനി, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. സൗദിയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ യാംബുവിലേക്കുള്ള സർവീസ് കഴിഞ്ഞ ദിവസം ഖത്തർ എയർവേസ് പുനരാരംഭിച്ചിരുന്നു. ഇതോടെ സൌദിയിൽ ഖത്തർ എയർവേസ് സർവീസുള്ള നഗരങ്ങളുടെ എണ്ണം 9 ആയി.

Read More