നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടർന്ന് സൗദി അറേബ്യ; ഒരാഴ്ചക്കിടെ പിടിയിലായത് 16,899 നിയമലംഘകർ

സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 16,899 നിയമലംഘകരെ പിടികൂടി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 16,899 പേരാണ് അറസ്റ്റിലായത്. രാജ്യത്ത് ഉടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,033 പേർ താമസനിയമം ലംഘിച്ചവരും 3,493 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,373 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 769 പേർ അറസ്റ്റിലായി….

Read More

മദീനയിലെ റൗള സന്ദർശനത്തിന് ഇനി വർഷത്തിലൊരിക്കൽ മാത്രം അനുമതി

മദീന മസ്ജിദ് നബവിയിലെ റൗള (പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) സന്ദർശിക്കാൻ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി. ഇതിനുള്ള പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ‘എക്സ്’ പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്ക് അവരുടെ അവസാന പെർമിറ്റിന് ശേഷം ഒരു വർഷത്തിന് ശേഷമായിരിക്കും അടുത്ത റൗള സന്ദർശനത്തിനുള്ള അനുമതിക്ക് ബുക്കിങ് നടത്താനാകുകയെന്നും അധികൃതർ പറഞ്ഞു. റൗള സന്ദർശിക്കാൻ ‘നുസ്ക്’…

Read More

ഗാസയിലേക്ക് കൂടുതൽ ഭക്ഷണ വസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് സൗ​ദി അ​റേ​ബ്യ

ഇ​സ്രാ​യേ​ലി​​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​ക​ളാ​യ ഗ​ാസ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ച് സൗ​ദി അ​റേ​ബ്യ.കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാണ് ഗ​ാസ മു​ന​മ്പി​​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള റ​ഫ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ നി​റ​ച്ച ബോ​ക്​​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കെ.​എ​സ്.റി​ലീ​ഫ് സെൻറ​ർ വ​ള​ൻ​റി​യ​ർ​മാ​ർ റ​ഫ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഭ​ക്ഷ​ണവ​സ്​​തു​ക്ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ൾ വ​ട​ക്ക​ൻ ഗ​ാസയി​ൽ​നി​ന്ന് ആ​ട്ടി​യോ​ടി​ക്ക​പെ​ട്ട് തെ​ക്കു​ഭാ​ഗ​ത്ത് റ​ഫ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ ക​ടു​ത്ത ഭ​ക്ഷ്യ​ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ…

Read More

ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന് ധന കാര്യ മന്ത്രാലയം

സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന്, കുവൈത്ത് ധന കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി തലാൽ അൽ നിംഷ് പറഞ്ഞു . ഒ.ഐ.സിയിലേക്കുള്ള കുവൈത്തിന്‍റെ സംഭാവന ഒമ്പതു ശതമാനമാണ്. ഒ.ഐ.സിക്കും അനുബന്ധ സംഘടനകൾക്കും സംഭാവനകൾ നൽകാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ഒ.ഐ.സി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടേറിയറ്റിൽ സ്ഥിരം ധനകാര്യ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അൽ നിംഷ്.

Read More

റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യത്തെ അമ്പത് ദിവസത്തെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു. ١٠ مليون زائر لموسم الرياض خلال ٥٠ يوم ……

Read More

സൗദിയിൽ ഡിസംബർ 27 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഡിസംബർ 27, ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 ഡിസംബർ 22 മുതൽ 27 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മക്ക, മദീന, ജിദ്ദ, ഹൈൽ, സകാക, റിയാദ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം…

Read More

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു. 2023 ഡിസംബർ 19-നാണ് RCRC അധികൃതർ ഇക്കാര്യം അറിയിച്ചത്.ഇതോടെ റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖലയുടെ ഭാഗമായുള്ള 54 ബസ് റൂട്ടുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പ്രധാന ശൃംഖല പൂർത്തിയാക്കിയതോടെ അകെ 679 ബസുകളും, 2145 സ്റ്റേഷനുകളുമായാണ് നിലവിൽ റിയാദ് ബസ് സർവീസ് പ്രവർത്തിക്കുന്നത്. റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. രണ്ടാം ഘട്ടം 2023…

Read More

സൗദി റീട്ടെയിൽ ഫോറത്തിൽ സൗദി ലുലു ഗ്രൂപ്പിന് ഇരട്ട അംഗീകാരം

സൗദി റീട്ടെയിൽ ഫോറത്തിൽ സൗദി ലുലു ഗ്രൂപ്പിന് ഇരട്ട അംഗീകാരം. റീട്ടെയിൽ രംഗത്തെ ലുലുവിന്റെ പ്രവർത്തന മികവും റീട്ടെയിൽ രംഗം ആധുനികവൽക്കരിക്കുന്നതിന് അർപ്പിച്ച സംഭാവനകളും മുൻനിർത്തിയാണ് അംഗീകാരങ്ങൾ. പുരസ്‌കാര നേട്ടം സൗദിയിൽ ലുലുവിന്റെ നൂറ് ഔട്ട്ലെറ്റുകൾ എന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നത് വേഗത്തിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. റിയാദിൽ നടന്നു വന്ന സൗദി റീട്ടെയിൽ ഫോറത്തിൽ ഇരട്ട പുരസ്‌കാരം നേടി സൗദി ലുലു ഗ്രൂപ്പ്. പോയ വർഷങ്ങളിലെ ലുലുവിന്റെ പ്രവർത്തന മികവ്, റീട്ടെയിൽ മേഖലയിൽ വരുത്തിയ കാലോചിതമായ മാറ്റങ്ങൾ,…

Read More

സൗദിയിൽ വിസാ സേവനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം

സൗദിയിൽ വിസാ സേവനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഇനി മുതൽ ‘സൗദി വിസ’ എന്ന പേരിൽ ആരംഭിച്ച പുതിയ പോർട്ടലിലൂടെയാണ് എല്ലാത്തരം വിസകളും അനുവദിക്കുക. പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30ലധികം മന്ത്രാലയങ്ങൾ, അതോറിറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ‘സൗദി വിസ’ പോർട്ടൽ, വിസ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുമെന്ന് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽ മൻസൂരി പറഞ്ഞു. രണ്ടാമത് ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ…

Read More

ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ്

സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കള്‍ക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികള്‍ക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികള്‍ക്കും ഇളവ് ലഭ്യമാകും. കൃത്യമായ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാകും ഇളവ് ലഭിക്കുക. വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നല്‍കും. വ്യോമ- കര- നാവിക അതിര്‍ത്തികള്‍ വഴിയെത്തുന്ന വസ്തുക്കള്‍ക്കാണ്…

Read More