സൗദിയില്‍ മരം മുറിക്കുന്നതിനെതിരെ നടപടി ശക്തമാക്കി മന്ത്രാലയം

സൗദിയില്‍ മരം മുറിക്കുന്നതിനെതിരെയും അനധികൃതമായി വിറകുല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെയും നടപടി ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം. രാജ്യത്ത് തണുപ്പ് കടുത്തതോടെ നിയമലംഘനങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. അയ്യായിരം മുതല്‍ പതിനാറായിരം റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുക. സൗദി പരിസ്ഥതി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡവലപ്പ്‌മെന്റ് ആന്റ് കോംപാറ്റിംഗ് സര്‍ട്ടിഫിക്കേഷനാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. രാജ്യത്തെ ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുന്ന തരത്തില്‍ മരം മുറിക്കുന്നതും ഉപഉല്‍പന്നങ്ങളാക്കി വില്‍പ്പന നടത്തുന്നതും കടുത്ത ശിക്ഷ…

Read More

സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി ജൂണ്‍ 30വരെ നീട്ടി

സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് അനുവദിച്ചിരുന്ന ഇളവ് കാലം വീണ്ടും ദീര്‍ഘിപ്പിച്ചു. അടുത്ത ആറു മാസത്തേക്ക് കൂടിയാണ് പ്രത്യേക ഇളവ് കാലം ദീര്‍ഘിപ്പിച്ചത്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് അനുവദിച്ച സാവകാശം വീണ്ടും ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 31 ന് അവസാനിക്കുന്ന കാലാവധിയാണ് ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. ജൂണ്‍ 30വരെയാണ് പുതുക്കിയ കാലാവധി. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, സ്ഥാപനങ്ങള്‍ക്കുണ്ടായ…

Read More

സൗദിയിൽ പ്രവാസികളും കുടുംബാംഗങ്ങളും വിരലടയാളം ജവാസത്തിൽ രേഖപ്പെടുത്തണം

സൗദിയിൽ ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പ്രവാസികളും കുടുംബാംഗങ്ങളുടെ വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്ന് നിർദേശം. സൗദിയിലുള്ള എല്ലാ വിദേശികളും അവരുടെ ആശ്രിതരും നിർബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി വിരലടയാളം നൽകിയിരിക്കണം. വ്യക്തികളുടെ രൂപഭാവത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലുള്ള ഫോട്ടോ മാറ്റണമെന്നും ജവാസത്ത് നിർദേശിച്ചിട്ടുണ്ട്. ജവാസത്ത് സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥയാണ് പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിരലടയാളം രേഖപ്പെടുത്തുകയെന്നത് പാസ്പോർട്ട് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

Read More

സൗത്ത് അൽ ബതീനയിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. സാപിഎൻസ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇറ്റാലിയൻ മിഷനും, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസവും ചേർന്ന് മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. 4500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ ഈ ഉൽഖനനപ്രവർത്തനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. Archaeological survey and research unearth many archaeological objects dating…

Read More

സൗദി രാജകുമാരനും പ്രധാനമന്ത്രി മോദിയും ഫോണിൽ സംസാരിച്ചു

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ചും പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങളെക്കുറച്ചും ഫലപ്രദമായ സംഭാഷണം നടത്തിയതായി മോദി എക്സിൽ കുറിച്ചു. ഭീകരവാദം. അക്രമം, ജനങ്ങൾക്കുണ്ടാകുന്ന ജീവനാശം എന്നിവ ചർച്ച ചെയ്തതായും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

Read More

വിദേശ തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദി അധികൃതർ

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ അറിയിച്ചു. 2023 ഡിസംബർ 25-ന് വൈകീട്ടാണ് സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. Registration for #Hajj 2024 has officially begun! Muslim pilgrims can now register along with their families for Hajj 1445 AH / 2024 AD…

Read More

സൗദിയിൽ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വരുമാനത്തിൽ വർധന

സൗദിയില്‍ ചെറുകിട ഇടത്തര സംരംഭങ്ങളുടെ വരുമാനത്തില്‍ വര്‍ധന. ആറു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയ വരുമാന നേട്ടം 3500 കോടി ഡോളറിനു മുകളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് വര്‍ധന രേഖപ്പെടുത്തിയത്. 2022ലെ കണക്ക് ഉദ്ധരിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2022ൽ വരുമാനം 5.8 ശതമാനം വര്‍ധിച്ച് 3570 കോടി ഡോളറായി ഉയര്‍ന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 3445 കോടി ആയിരുന്നു. ഈ മേഖലയിലെ വാര്‍ഷിക പ്രവര്‍ത്തന ചെലവ് 1834 കോടി…

Read More

2024ല്‍ സൗദിയില്‍ ശമ്പള വര്‍ധനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്

സൗദിയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. ആറു ശതമാനം വരെ ശമ്പള വര്‍ധനയാണ് ഏജന്‍സി പ്രവചിക്കുന്നത്. ആഗോള റിക്രൂട്ട്‌മെന്റ് മാര്‍ക്കറ്റിലെ ട്രെന്‍ഡുകളെ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സൗദിയിലെ കമ്പനികളെയും ഓര്‍ഗനൈസേഷനുകളെയും പങ്കെടുപ്പിച്ച നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയായ കൂപ്പര്‍ ഫിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ 78 ശതമാനത്തോളം വരുന്ന കമ്പനികള്‍ വാര്‍ഷിക ബോണസ് നല്‍കുന്നതിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂരിഭാഗം ഓര്‍ഗനൈസേഷനുകളും ഒരു മാസത്തെ…

Read More

സെയിൽസ്, പ്രൊക്യൂർമെന്റ്, പ്രൊജക്ട് മേഖലയിൽ സൗദിവൽക്കരണം; നിയമം പ്രാബല്യത്തിൽ

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. സെയില്‍സ്, പ്രൊക്യുര്‍മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാകുക. നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധനക്കും…

Read More

സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധിയോ അര്‍ധാവധിയോ പ്രഖ്യാപിക്കാന്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നല്‍കുന്നു. സൗദിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍…

Read More